ഡെപ്യൂട്ടി കലക്ടറെ എംഎല്‍എ മര്‍ദ്ദിച്ചതെന്തിന്? ദാ വീഡിയോ കണ്ടോളൂ...
മുംബൈ: എന്‍സിപി എംഎല്‍എ ഡെപ്യൂട്ടി കലക്ടറെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലായിരുന്നു സംഭവം. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് എംഎല്‍എ സുരേഷ് ലാദ് ഡെപ്യൂട്ടി കലക്ടര്‍ അഭയ് കല്‍ഗുദ്കറെ മര്‍ദിച്ചത്.
പൈപ്പ് കടന്ന് പോകുന്ന സ്ഥലത്ത് സുരേഷിനും ഭൂമിയുണ്ട്. ഡെപ്യൂട്ടി കലക്ടറുടെ ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുമ്പോള്‍ പ്രകോപിതനായ എംഎല്‍എ മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇതുവരെ പരാതി ഒന്നും നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.

മഹാരാഷ്ട്രയിലെ കര്‍ജാതില്‍ നിന്നുള്ള ജനപ്രതിനിധിയാണ് സുരേഷ്. അടിക്കുന്നതിനിടെ ദയവായി നിര്‍ത്തൂ... നീര്‍ത്തൂ എന്ന് ഡെപ്യൂട്ടി കലക്ടര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് മര്‍ദ്ദന വിവരം പുറം ലോകം അറിഞ്ഞത്.
WATCH: NCP MLA from Karjat, Suresh Lad slaps deputy collector in his office in Raigad(Maharashtra)https://t.co/9KYa3vrMOi
— ANI (@ANI_news) August 17, 2016
ഒരു ജനപ്രതിനിധി ആരാണെന്ന് കാണിച്ച് തരാമെന്നും തനിക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും എംഎല്‍എ ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലാകുമ്പോഴും ഡെപ്യൂട്ടി കലക്ടറെ മര്‍ദ്ദിച്ചുവെന്ന കാര്യം എംഎല്‍എ നിഷേധിക്കുകയാണ്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications