കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി ത്രികക്ഷി സഖ്യം! മൂന്നില്‍ രണ്ടും തൂത്തൂവാരി

  • By Aami Madhu
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചുള്ള തര്‍ക്കമാണ് ബിജെപി-ശിവസേന ബന്ധം അവസാനിക്കാന്‍ കാരണം. മുഖ്യമന്ത്രി കസേര പങ്കുവെയ്ക്കണമെന്ന ശിവസേനയുടെ ആവശ്യം പരിഗണിക്കാന്‍ ബിജെപി തയ്യാറായില്ല. ഇതോടെയാണ് ബദ്ധശത്രുക്കളായ എന്‍സിപിയുമായും കോണ്‍ഗ്രസുമായും ശിവസേന സഖ്യത്തില്‍ എത്തിയത്.

തുടര്‍ന്ന മഹാ വികാസ് അഘാധി മഹാരാഷ്ട്രയില്‍ അധികാരത്തിലുമേറി. ഇപ്പോഴിതാ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും ബിജെപിയെ പുറത്താക്കിയിരിക്കുകയാണ് ത്രികക്ഷി സഖ്യം. വിശദാംശങ്ങളിലേക്ക്

 ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാകുമെന്ന പ്രതീക്ഷിച്ചയിലായിരുന്നു ബിജെപി ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഫലം വന്നപ്പോള്‍ നിരാശയായിരുന്നു ഫലം. 105 സീറ്റുകൊണ്ട് ബിജെപിക്ക് തൃപ്തി പെടേണ്ടി വന്നു. സഖ്യകക്ഷിയായ ശിവസേനയ്ക്ക് 56 സീറ്റുകളും ലഭിച്ചു.

 ബന്ധം ഉപേക്ഷിച്ചു

ബന്ധം ഉപേക്ഷിച്ചു

ഇതോടെയാണ് മുഖ്യമന്ത്രി കസേര തുല്യമായി പങ്കുവെയ്ക്കണമെന്ന് ആവശ്യം ശിവസേന മുന്നോട്ട് വെച്ചത്.
എന്നാല്‍ ശിവസേനയുടെ ആവശ്യത്തിന് വഴങ്ങാന്‍ ബിജെപി തയ്യാറായില്ല. തുടര്‍ന്ന് അധികാരത്തിലേറാന്‍ ശിവസേന ബിജെപി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസ്-എന്‍സിപി സഖ്യവുമായി കൈകോര്‍ത്തു. മടങ്ങി വരവിനായി ബിജെപി ശിവസേനയ്ക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയിരുന്നെങ്കിലും ഇതൊന്നും വിലപ്പോയില്ല.

 തറപറ്റിച്ച് ത്രികക്ഷി സഖ്യം

തറപറ്റിച്ച് ത്രികക്ഷി സഖ്യം

നവംബര്‍ 28 ബിജെപിയുടെ മോഹങ്ങള്‍ തച്ചുടത്ത് എന്‍സിപി-കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്ന് ശിവസേനയുടെ നേതൃത്വത്തില്‍ മഹാ വികാസ് അഘാഡി മഹാരാഷ്ട്രയില്‍ അധികാരത്തിലേറി.ഇപ്പോഴിതാ മുനിസിപ്പില്‍ തിരഞ്ഞെടുപ്പിലും ബിജെപിയെ തറപറ്റിച്ചിരിക്കുകയാണ് ത്രികക്ഷി സഖ്യം.

 ബിജെപിക്ക് പരാജയം

ബിജെപിക്ക് പരാജയം

പടിഞ്ഞാറന്‍ വിദര്‍ഭയിലെ അമരാവതി ജില്ലയില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും പാര്‍ലിയിലെ സിര്‍സല ഗ്രാമപഞ്ചായത്തിലെ സര്‍പഞ്ച് തിരഞ്ഞെടുപ്പിലുമാണ് ത്രികക്ഷി സഖ്യം ബിജെപിയെ പരാജയപ്പെടുത്തിയത്. മേഖലയിലെ ധമാംഗവോണ്‍ റെയില്‍വേ, തിവാസ, ചന്ദൂര്‍ റെയില്‍വേ എന്നീ മുനിസിപ്പല്‍ കൗണ്‍സിലിലായിരുന്നു ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്.

 വലിയ വിജയം

വലിയ വിജയം

ഇതില്‍ ധമാംഗവോണിലും തിവാസയിലും ത്രികക്ഷി സഖ്യമാണ് വിജയിച്ചത്. ചന്ദൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ബിജെപി നിലനിര്‍ത്തി. ബിജെപിയുടെ ആഷാഭായ് ചോപ്ഡേയെയാണ് ത്രികക്ഷി സഖ്യ സ്ഥാനാര്‍ത്ഥിയായ അഷ്റുഭായ് കിരാവാലേ പരാജയപ്പെടുത്തിയത്.
ബിജെപിയുടെ ശക്തി കേന്ദ്രമായ പാര്‍ലിയില്‍ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിലും അട്ടിമറി വിജയമായിരുന്നു എന്‍സിപി നേടിയത്.

 നരേന്ദ്ര മോദിയും

നരേന്ദ്ര മോദിയും

മുന്‍ മന്ത്രിയും ബിജെപി മന്ത്രിയുമായ ഗോപിനാഥ് മുണ്ടേയുടെ മകള്‍ പങ്കജ മുണ്ടേയായിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. ശക്തമായ പ്രചരണമായിരുന്നു ബിജെപി ഇവിടെ നടത്തിയത്. നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പങ്കജ മുണ്ടേയ്ക്കായി രംഗത്തെത്തി.

 ആഹ്ളാദം പ്രകടിപ്പിച്ചു

ആഹ്ളാദം പ്രകടിപ്പിച്ചു

എന്നാല്‍ മുന്‍ ബിജെപി നേതാവും ഗോപിനാഥ് മുണ്ടേയുടെ അനന്തരവനുമായ എന്‍സിപി നേതാവ് ധനഞ്ജയ് മുണ്ടേയായിരുന്നു ഇവിടെ വിജയിച്ചത്. സര്‍പഞ്ച് തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ധനഞ്ജയ് മുണ്ടേ രംഗത്തെത്തി. പാര്‍ലിയിലെ തന്നെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ സിര്‍സലയിലെ വിജയം വലിയ നേട്ടമാണെന്ന് മുണ്ടേ പ്രതികരിച്ചു.

കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരുടെ ലണ്ടന്‍ യാത്ര; സര്‍ക്കാരിനെ ഭിത്തിയില്‍ ഒട്ടിച്ച് ജയശങ്കര്‍

സിദ്ധരാമയ്യ ഔട്ട്; ഇനി കര്‍ണാടക കോണ്‍ഗ്രസ് ഡികെ ശിവകുമാറിന്‍റെ കൈയ്യിലേക്ക്?

ഷെയിന്‍ നീങ്ങുന്നത് തന്നിഷ്ടപ്രകാരം; നടന്‍റെ നിലപാടിനെതിരെ ആഞ്ഞടിച്ച് ബി ഉണ്ണികൃഷ്ണന്‍

English summary
Maharashtra Vikas Aghadi bags two of three municipalities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X