• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തും'; സൂചനയുമായി ദേവന്ദ്ര ഫഡ്നാവിസ്

മുംബൈ: തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനെ ബിജെപിയും ശിവസനേയും അടങ്ങുന്ന എന്‍ഡിഎ സഖ്യം നേരിട്ടത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സഖ്യത്തിന് ഭരണത്തിലെത്താനുള്ള ഭൂരിപക്ഷം ലഭിച്ചെങ്കിലും മുഖ്യമന്ത്രി പദത്തിലുടക്കം ശിവസേന മറുകണ്ടം ചാടിയതോടെ ഭരണത്തിലെത്താന്‍ ബിജെപിക്ക്

കഴിഞ്ഞില്ല.

ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും മഹാരാഷ്ട്രയിലെ പ്രതീക്ഷകള്‍ ബിജെപി കൈവിട്ടിട്ടില്ലെന്നാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ആത്മവിശ്വാസം

ആത്മവിശ്വാസം

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറ്റതിന് ശേഷം മാഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലായിരുന്നു ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടായ വലിയ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇരു സംസ്ഥാനങ്ങളിലും വലിയ ആത്മവിശ്വാസത്തിലായിരുന്നു ബിജെപി.

ഫലം പുറത്തുവന്നപ്പോള്‍

ഫലം പുറത്തുവന്നപ്പോള്‍

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപിക്ക് പ്രതീക്ഷ പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞില്ല. ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയെ കൂട്ട് പിടിച്ച് അധികാരം പിടിച്ചെങ്കിലും മഹാരാഷ്ട്രയില്‍ ശിവസേന നല്‍കിയ തിരിച്ചടി ബിജെപിക്ക് വലിയ ഷോക്കായി.

രാജിയും നാണക്കേടും

രാജിയും നാണക്കേടും

അജിത് പാവാറിനെ കൂടെ കൂട്ടി ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ രണ്ട് ദിവസത്തിന് ശേഷം രാജിവെക്കേണ്ടി വന്നത് ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കുകയും ചെയ്തു.

സഖ്യസര്‍ക്കാര്‍

സഖ്യസര്‍ക്കാര്‍

പിന്നീട് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും മഹാരാഷ്ട്രയില്‍ ഭരണത്തിലെത്താനുള്ള പ്രതീക്ഷകള്‍ ബിജെപി കൈവിട്ടിട്ടില്ലെന്നാണ് ദേവേന്ദ്ര ഫട്നാവിസിന്‍റെ കഴിഞ്ഞ ദിവസത്തെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

തടയാന്‍ സാധിക്കില്ല

തടയാന്‍ സാധിക്കില്ല

നിങ്ങള്‍ക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ടെങ്കില്‍ നിങ്ങളെ ആര്‍ക്കും തടയാന്‍ സാധിക്കില്ല. അവരുടെ അനുഗ്രഹവും ഉണ്ടെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും ഒരു തിരിച്ചുവരവ് നടത്തും. അതിന് അധികം സമയം വേണ്ടിവരില്ലെന്നുമാണ് പ്രതിപക്ഷ നേതാവായ ദേവേന്ദ്ര ഫട്നാവിസ് പൂനൈയില്‍ നടന്ന ഒരു സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടത്.

തിരിച്ചുവരാന്‍ കഴിയും

തിരിച്ചുവരാന്‍ കഴിയും

നിങ്ങള്‍ അധികാരത്തിലായും പ്രതിപക്ഷത്തായാലും നിങ്ങല്‍ ശരിയായ പാതയില്‍ സഞ്ചരിക്കണം. അങ്ങനെ ചെയ്യുന്നതിന് നിങ്ങളുടെ അനുഗ്രഹം ലഭിക്കേണ്ടതുണ്ട്. അതിനായാണ് ഞാന്‍ ഇവിടെ വന്നത്. ഒരിക്കല്‍ നിങ്ങള്‍ക്ക് ജനങ്ങളുടെ അനുഗ്രഹം ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഉറപ്പായും തിരിച്ചുവരാന്‍ കഴിയുമെന്നും ദേവേന്ദ്രഫഡ്‌നാവിസ് പറഞ്ഞു.

അധികകാലമുണ്ടാകില്ല

അധികകാലമുണ്ടാകില്ല

മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാര്‍ അധികകാലമുണ്ടാകില്ലെന്ന് മുന്‍ മുഖ്യമന്ത്രിയ നാരായണ്‍ റാണെ കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ 56 ശിവസേന എംഎല്‍എമാരില്‍ 35 പേരും പാര്‍ട്ടി നേതൃത്വത്തിന്‍റെ തീരുമാനങ്ങളില്‍ അസംതൃപ്രതരാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ അവകാശവാദം.

ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല

ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല

ഉദ്ധവ് താക്കറയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല. ശിവസേന, എൻ‌സി‌പി, കോൺഗ്രസ് എന്നിവർ േചർന്നു മഹാരാഷ്ട്രയില്‍. സർക്കാർ രൂപീകരിക്കാൻ വളരെയധികം സമയമെടുത്തു. സംസ്ഥാനത്ത് ബിജെപി ഭരണത്തില്‍ തിരികെ എത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പൊള്ളയായ വാഗ്ദാനം

പൊള്ളയായ വാഗ്ദാനം

മഹാ വികാസ് അഘാടി സർക്കാർ കർഷകർക്കു പ്രഖ്യാപിച്ച വായ്പാ ഇളവ് പൊള്ളയാണെന്നും അതു അതു നടപ്പാക്കുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചിട്ടില്ലെന്നും റാണെ വിമര്‍ശിച്ചു. ഈ സര്‍ക്കാറില്‍ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

സഭയില്‍

സഭയില്‍

105 എംഎല്‍എമാരുള്ള ബിജെപിയാണ് സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ഭരണപക്ഷത്ത് ശിവസേന(56), എന്‍സിപി (54), കോണ്‍ഗ്രസ് (44) എന്നിങ്ങനെ 169 പേരുടെ പിന്തുണയുണ്ട്. 5 സ്വതന്ത്രരുള്‍പ്പടെ മറ്റ് 15 അംഗങ്ങളുടേയും പിന്തുണ സര്‍ക്കാറിനുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബിജെപിക്ക് അധികാരത്തിലെത്തണമെങ്കില്‍ ഭരണപക്ഷത്ത് നിന്ന് 30 അംഗങ്ങളെയെങ്കിലും അടര്‍ത്തിയെടുക്കേണ്ടി വരും.

ഓസ്കാര്‍ 2020; മികച്ച ചിത്രം പാരാസൈറ്റ്; വാക്വിന്‍ ഫീനിക്സ് മികച്ച നടന്‍, നടി- റെന്‍ സെല്‍വഗര്‍

കൊറോണ വൈറസ്: വുഹാനിൽ ഞാറാഴ്ച മാത്രം മരിച്ചത് 97 പേർ, ആഗോള മരണ സംഖ്യ 910 ആയി!

English summary
maharashtra; With people's blessings one can make comeback sayas fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X