കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈക്കാരന്‍ യോഗാധ്യാപകന് ഡെന്മാര്‍ക്ക് വനിതാ ഫുട്‌ബോളര്‍ വധു!

  • By Muralidharan
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ നിന്നുള്ള യോഗാധ്യാപകനായ ഡോ. രാഹുല്‍ അലിഞെ്ജയുടെ വിവാഹമാണ് ഡിസബര്‍ 20 ഞായറാഴ്ച. ഇതിലെന്താണ് ഇത്ര കൗതുകം എന്ന് ചോദിച്ചാല്‍ ഡെന്മാര്‍ക്കുകാരിയായ വധുവാണ് ഈ വിവാഹത്തെ ഗ്രാമവാസികള്‍ക്കിടയില്‍ പ്രശസ്തമാക്കിയിരിക്കുന്നത് എന്ന് വേണം മറുപടി പറയാന്‍. ഡെന്മാര്‍ക്കിന് വേണ്ടി ഫുട്‌ബോള്‍ കളിച്ചിട്ടുള്ള സിസിലി പെഡേഴ്‌സണ്‍ ആണ് രാഹുല്‍ അലിഞെ്ജയുടെ വധു.

ആദ്യമായി ഒരു വിദേശി മരുമകളെ കിട്ടുന്നതിലുള്ള സന്തോഷമാണ് നാസിക് ജില്ലയിലുള്ള ഗെയ്ക്ക് വാദ് നഗറില്‍ എങ്ങും. 2011 ല്‍ ട്രെക്രോണറിലെ റോസ്‌കില്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരിക്കേയാണ് സിസിലി പെഡേഴ്‌സണും രാഹുല്‍ അലിഞെ്ജയും പരിചയപ്പെടുന്നത്. ഗവേഷണം ചെയ്യുന്ന സമയത്ത് രാഹുല്‍ അലിഞെ്ജ തദ്ദേശവാസികളെ യോഗ പഠിപ്പിക്കുകയും ചെയ്തിരുന്നു.

marriage

ഒരു സുഹൃത്ത് വഴിയാണ് രാഹുല്‍ അലിഞെ്ജ സിസിലി പെഡേഴ്‌സണെ പരിചയപ്പെട്ടത്. ഇവര്‍ പിന്നീട് രാഹുല്‍ അലിഞ്‌ജെയുടെ യോഗ ക്ലാസുകളിലും വരാന്‍ തുടങ്ങി. അങ്ങിനെയാണ് പരിചയം പ്രണയമായി വളര്‍ന്നത് - 34 കാരനായ അലിഞ്‌ജെ പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സിസിലി കളിക്കിടെ പരിക്കേറ്റ് അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചത്.

2007 ല്‍ നടന്ന വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ ഡെന്മാര്‍ക്കിന് വേണ്ടി കളിച്ചിരുന്നു സെലിന്‍. മറാത്തി അറിയാത്ത സിസിലി ആംഗ്യഭാഷയിലൂടെയാണ് ഭര്‍തൃവീട്ടുകാരുമായി സംസാരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനാണ് രാഹുലിന്റെ പിതാവ് വാത്മീക്. അമ്മ സുമന്‍. ബുദ്ധമതവിശ്വാസികളാണ് ഇവര്‍. എന്നാലും മഹാരാഷ്ട്രയുടെ തനത് ചടങ്ങുകളാകും വിവാഹത്തിന് ഉണ്ടാകുക എന്നാണ് രാഹുലിന്റെ ബന്ധുക്കള്‍ പറയുന്നത്.

English summary
Maharashtra yoga teacher to marry Danish woman football star
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X