അമ്മയുടെ മരണത്തിൽ ഭാര്യ സന്തോഷിച്ചെന്ന് സംശയം; യുവാവ് ഭാര്യയെ കൊലപ്പെടുത്തി
മുംബൈ: അമ്മയുടെ മരണത്തിൽ ഭാര്യ സന്തോഷിച്ചെന്ന സംശയത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. ശുഭാംഗി ലൊഖണ്ഡെ എന്ന 35കാരിയാണ് കൊല്ലപ്പെട്ടത്. ഭർതൃമാതാവിന്റെ മരണത്തിൽ മനംനൊന്ത് മരുമകൾ ആത്മഹത്യ ചെയ്തുവെന്നാണ് ആദ്യം വാർത്തകൾ വന്നത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.
75കാരിയായ മാതാവ് മാലതി ലോഖണ്ഡെയുടെ മരണത്തിൽ ഭാര്യ സന്തോഷിക്കുന്നുവെന്ന തോന്നലിനെ തുടർന്നാണ് ഭർത്താവ് സന്ദീപ് ശുംഭാംഗിയെ കൊലപ്പെടുത്തിയത്. അപേതനഗറിലെ വസതിയുടെ രണ്ടാം നിലയിൽ നിന്നും ഇയാൾ ശുംഭാംഗിയെ താഴേയ്ക്ക് തള്ളിയിടുകയായിരുന്നു.

സന്ദീപ് കുറ്റ സമ്മതം നടത്തിയതായി പോലീസ് അറിയിച്ചിട്ടുണ്ട്. ശുഭാംഗിയുടെ മരണം ആത്മഹത്യയാണെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാൽ ഈ സാധ്യതയിൽ സംശയം തോന്നിയ പോലീസ് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. സന്ദീപിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് സത്യാവസ്ഥ പുറത്ത് വന്നത്.
അസുഖ ബാധിതയായിരുന്ന മാലതിയുടെ മരണത്തിൽ ശുഭാംഗി സന്തോഷം പ്രകടിപ്പിച്ചു. ഉള്ളിലെ വികാരം അവൾക്ക് മറച്ചുവയ്ക്കാനായില്ല. ഭാര്യയുടെ പെരുമാറ്റത്തിൽ രോഷാകുലനായ സന്ദീപ് കൊലപാതകം നടത്തുകയായിരുന്നു. സന്ദീപ്- ശുംഭാംഗി ദമ്പതികൾക്ക് 2 മക്കളുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications