മഹാത്മാഗാന്ധിയാണ് രാഷ്ട്രപിതാവെന്ന് കരുതുന്നില്ല; വിവാദങ്ങൾക്കിടെ സവർക്കറുടെ കൊച്ചുമകൻ
ദില്ലി; അന്തമാനിലെ ജയിലിൽ കഴിയുമ്പോൾ വീർ സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മാപ്പപേക്ഷ നൽകിയത് മഹാത്മാ ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നുവെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞത്. സവർക്കരുടെ മോചനം ആവശ്യപ്പെട്ട് ഗാന്ധിജി ബ്രിട്ടീഷ് സർക്കാരിനു കത്തെഴുതിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിയുടെ പ്രതികരണത്തിൽ വ്യാപക വിമർശനങ്ങളായിരുന്നു ഉയർന്നിരുന്നത്. അതിനിടെ ഗാന്ധി ഇന്ത്യയുടെ രാഷ്ട്ര പിതാവാണെന്ന് കരുതുന്നില്ലെന്ന വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് സവർക്കറിന്റെ പേരമകനായ രഞ്ജിത് സവർക്കർ.

ഗാന്ധി രാഷ്ട്ര പിതാവാണെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഒരു രാഷ്ട്രപിതാവ് മാത്രം ഉണ്ടാകാൻ പാടില്ലായിരുന്നു., വിസ്മരിക്കപ്പെടുന്ന ആയിരക്കണക്കിന് പേരുണ്ട്. രാജ്യത്തിന് അമ്പത് വർഷമല്ല, അഞ്ഞൂറ് വർഷമാണ് പഴക്കം,രഞ്ജിത്ത് സവർക്കർ ന്യൂസ് ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു. അതേസമയം രാജ്നാഥ് സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ നിരവധി നേതാക്കൾ രംഗത്തെത്തിയിരിരുന്നു. ചരിത്ര സംഭവങ്ങളെ വളച്ചൊടിക്കാനുള്ള ശ്രനമാണ് ബിജെപി നടത്തുന്നതെന്നായിരുന്നു എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചത്.

ഈ പോക്ക് തുടരുകയാണെങ്കിൽ സവർക്കറെ ബിജെപി ഇന്ത്യയുടെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്നും ഒവൈസി പറഞ്ഞു. സർ രാജ്‌നാഥ് സിംഗ്, ഗാന്ധിയുടെ ഉപദേശപ്രകാരമാണ് സവർക്കറുടെ ദയാഹർജികൾ എന്നാണ് നിങ്ങൾ പറഞ്ഞത്. എന്നാൽ ഗാന്ധിയിൽ നിന്ന് സവർക്ക് ലഭിച്ച കത്ത് ഇതാ, അതിൽ ബ്രിട്ടീഷുകാരോട് മാപ്പ് എഴുതി നൽകാനോ അവരുടെ വിശ്വസ്തനാകാനോ ഗാന്ധി ആവശ്യപ്പെട്ടിട്ടില്ല, സവർക്കറുടെ സഹോദരന് 1920 ജനവരി 25 ന് ഗാന്ധി അയച്ച കത്ത് പങ്കുവെച്ച് ഒവൈസി പറഞ്ഞു.

സവർക്കർ ആദ്യം മാപ്പ് അപേക്ഷ നൽകിയത് 1911 ലാണ്. ജയിലിൽ കിടന്ന് ആറ് മാസം കഴിഞ്ഞപ്പോഴായിരുന്നു ഇത്. എന്നാൽ ആ സമയക്ക് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്നു. രണ്ടാമത് സവർക്കർ മാപ്പ് എഴുതി നൽകിയത് 1913 ലാണ്. 1920 ലാണ് ഗാന്ധി കത്ത് നൽകിയത്. 'വീർ' ത്രിവർണ പതാകയെ തള്ളിയെന്നതും കളവാണോയെന്നും ഒവൈസി ചോദിച്ചു.
കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications