കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജി ജാതി വിരുദ്ധനല്ല; ജാതിവെറിയനും, വര്‍ണ്ണവെറിയനും, രൂക്ഷ വിമർശനവുമായി എഴുത്തുകാരി!

  • By Desk
Google Oneindia Malayalam News

ജയ്പൂർ: ഗാന്ധിജി ജാതിവെറിയനും, വര്‍ണ്ണവെറിയനുമാണെന്ന രൂക്ഷ വിമർശനവുമായി ദളിത് എഴുത്തുകാരി. അമേരിക്കന്‍ ദളിത് എഴുത്തുകാരിയായ സുജാത ഗില്‍ഡയാണ് ഗാന്ധിജിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജാതിവ്യവസ്ഥ നിലനിര്‍ത്തണമെന്ന് ഗാന്ധിജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ദളിതരുടെ ഉന്നമനത്തിനായി ഗാന്ധി പ്രവര്‍ത്തിച്ചതെന്നും അവർ ആരോപിക്കുന്നു.

തിങ്കളാഴ്ച നടന്ന ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിലാണ് അവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ആന്റ് എമംഗ് എലിഫന്റസ്; ആന്‍ അണ്‍ടച്ചബിള്‍ ഫാമിലി ആന്‍ഡ് ദ് മേക്കിംഗ് ഓഫ് മോഡേണ്‍ ഇന്ത്യ എന്ന ഒറ്റ പുസ്തകത്തിലൂടെ പ്രശ്‌സ്തയായ വ്യക്തിയാണ് സുജാത ഗില്‍ഡ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രം കേന്ദ്രീകരിച്ചാണ് ദളിത് നേതാക്കളായ ജിഗ്നേഷ് മേവാനിയെയും മായാവതിയെയും പ്രവര്‍ത്തിക്കുന്നതെന്ന് എഴുത്തുകാരി ആരോപിക്കുന്നു.

ഇസ്ലാംമതവിശ്വാസികള്‍ക്കുമേല്‍ ഹിന്ദുക്കള്‍ക്ക് അധീശത്വം നേടാൻ

ഇസ്ലാംമതവിശ്വാസികള്‍ക്കുമേല്‍ ഹിന്ദുക്കള്‍ക്ക് അധീശത്വം നേടാൻ

രാജ്യത്തെ ഇസ്ലാംമതവിശ്വാസികള്‍ക്കുമേല്‍ ഹിന്ദുക്കള്‍ക്ക് അധീശത്വം നേടാനായിരുന്നു ദളിതര്‍ക്കുവേണ്ടി ഗാന്ധിജി പ്രവർത്തിച്ചതെന്നും സുജാത ഗില്‍ഡ പറയുന്നു. ബ്രിട്ടിഷ് സര്‍ക്കാരില്‍ മുസ്ലീംങ്ങളെക്കാള്‍ കൂടുതല്‍ ഹിന്ദുക്കള്‍ക്ക് പ്രാതിനിധ്യം ലഭിക്കണമെന്നുള്ളത് ഗാന്ധിജിയുടെ താത്പര്യമായിരുന്നുവെന്നും അവർഡ ആരോപിക്കുന്നു.

ജാതി പ്രശ്നങ്ങൾ ഇപ്പോഴും...

ജാതി പ്രശ്നങ്ങൾ ഇപ്പോഴും...

അതുകൊണ്ടാണ് ഇപ്പോഴത്തെ ഹിന്ദു നേതാക്കള്‍ ജാതിപ്രശ്‌നങ്ങള്‍ ഇപ്പോഴും ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നതന്നും ഗില്‍ഡ അഭിപ്രായപ്പെടുന്നു. നിങ്ങള്‍ എന്തുകൊണ്ടാണ് ഗാന്ധിജി ഒരു ജാതിവിരുദ്ധനാണ് എന്ന് പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഗാന്ധിജിക്ക് ഇവിടുത്തെ ജാതിവ്യവസ്ഥയെ സംരക്ഷിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ എന്തുകൊണ്ടാണ് ദളിതര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതെന്ന് ചോദിച്ചാല്‍, രാജ്യത്തെ ഇസ്ലാംമതവിശ്വാസികള്‍ക്കുമേല്‍ ഹിന്ദുക്കള്‍ക്ക് അധീശത്വം നേടാനായിരുന്നു അതെന്നായിരുന്നു അവർ‌ പ്രസംഗിച്ചത്.

ദളിത് സ്ത്രീ ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരിദളിത് സ്ത്രീ ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരി

ദളിത് സ്ത്രീ ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരിദളിത് സ്ത്രീ ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരി

തെലങ്കാനയിലെ കാസിപെട്ട് ഗ്രാമത്തിൽ ജനിച്ച സുജാത ഗിഡ്‌ല എന്ന ദളിത് സ്ത്രീ ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരിയാണ്. തെലങ്കാനയിലെ കാസിപെട്ട് ഗ്രാമത്തിൽ ജനിച്ച സുജാത ഗിഡ്‌ല എന്ന ദളിത് സ്ത്രീ ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരിയാണ്. ന്റ്‌സ് എമങ്ങ് എലിഫന്റ്‌സ്' എന്ന സുജാതയുടെ പുസ്തകം ലോകമെങ്ങും ചർച്ച ചെയ്യപ്പെടുന്നു.

ജീവിതവിജയത്തിന്റെ കഥ

ജീവിതവിജയത്തിന്റെ കഥ

ഇന്ത്യയിലെ ചാതുർവർണ്യ വ്യവസ്ഥിതിയോട് പൊരുതി നേടിയ തന്റെ ജീവിതവിജയത്തിന്റെ കഥയാണ് സുജാത വായനക്കാരനു മുമ്പിലെത്തിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതൽ ഇന്നുവരെ ദളിത് സമൂഹം ഇന്ത്യയിൽ നേരിടേണ്ടിവന്ന യാതനകളുടെ പരിഛേദമാണ് പുസ്തകമെന്ന് ന്യൂ യോർക് ടൈംസ് അഭിപ്രായപ്പെടുന്നു.

ഇരുപതാമത്തെ വയസ്സിൽ വിദേശത്തേക്ക്

ഇരുപതാമത്തെ വയസ്സിൽ വിദേശത്തേക്ക്

ഇരുപത്താറാമത്തെ വയസ്സിൽ വിദേശത്തേക്ക് പോവാൻ ആഗ്രഹിച്ചതും അത് നടപ്പാക്കിയതും ഇന്ത്യയിലെ ജീവിതം മടുത്തതുകൊണ്ട് തന്നെയായിരുന്നെന്ന് സുജാത പറഞ്ഞിരുന്നു. ജീവിക്കാൻ അമേരിക്ക തെരഞ്ഞെടുത്തത് മികച്ച തീരുമാനമായെന്ന് പിന്നീടുള്ള ജീവിതം സുജാതയ്ക്ക് തെളിയിച്ചു കൊടുത്തുവെന്നും അവർ വ്യക്തമാക്കുന്നു.

English summary
Mahatma Gandhi was a “casteist and racist” who wanted to preserve the caste system and paid lip service to Dalit upliftment for political gain, Indian American writer Sujatha Gidla said here today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X