കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി ആരാധന ഏറ്റവും വലിയ കാപട്യം: അരുന്ധതി

  • By Soorya Chandran
Google Oneindia Malayalam News

ഖൊരഖ്പുര്‍: ഗാന്ധി ആരാധനയാണ് ഏറ്റവും വലിയ കാപട്യമെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയും ആയ അരുന്ധതി റോയ്. മാര്‍ക്കണ്ഡേയ കട്ജുവിനും സാധ്വി പ്രാചിക്കും ശേഷം ഗാന്ധിജിയെ അരുന്ധതി കോര്‍പ്പറേറ്റ് ഏജന്റ് എന്നും വിശേഷിപ്പിച്ചു.

ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റ് സ്‌പോണ്‍സേര്‍ഡ് ഏജന്റ് എന്നാണ് ഗാന്ധിജിയെ അരുന്ധതി റോയ് വിശേഷിപ്പിക്കുന്നത്. ഖൊരഖ്പുര്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനച്ചടങ്ങില്‍ ആയിരുന്നു അരുന്ധതിയുടെ അഭിപ്രായ പ്രകടനം.

Arundhati Roy

സ്ത്രീകളെ കുറിച്ചും ദളിതരെ കുറിച്ചും വളരെ മോശമായ കാര്യങ്ങളാണ് ഗാന്ധിജി എഴുതിയിട്ടുള്ളത്. ഇങ്ങനെയുള്ള ഒരാളെ രാജ്യം ആരാധിക്കുന്നതാണ് ഏറ്റവും വലിയ കാപട്യം എന്നും അരുന്ധതി പറയുന്നു.

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലും ഗാന്ധിജിക്കെതിരെ അരുന്ധതി റോയ് പ്രസംഗിച്ചിരുന്നു. അയ്യങ്കാളി അനുസ്മരണ ചടങ്ങില്‍ ആയിരുന്നു അത്. ദേശീയ തലത്തില്‍ വലിയ വിവാദത്തിന് തന്നെ ഇത് വഴിവച്ചിരുന്നു.

ഖൊരഖ്പുരില്‍ അരുന്ധതി നടത്തിയ പ്രസംഗം അപ്പോള്‍ തന്നെ എതിര്‍പ്പിന് ഇടയാക്കി. അഭിപ്രായം തിരുത്തണം എന്ന് പറഞ്ഞ് സദസ്സില്‍ നിന്ന് പലരും എഴുന്നേറ്റു. ഗാന്ധിജിയെ കോര്‍പ്പറേറ്റ് ഏജന്റ് എന്ന് വിശേഷിപ്പിക്കരുതെന്ന് ഒരു യുവാവ് എഴുന്നേറ്റ് ആവശ്യപ്പെട്ടു.

1909 മുതല്‍ 1946 വരെ ഗാന്ധിജി എഴുതിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നായിരുന്നു അരുന്ധതിയുടെ മറുപടി. ഗാന്ധിജി തുടങ്ങിയ കോര്‍പ്പറേറ്റ് ഭരണസംവിധാനം ഇപ്പോള്‍ നരേന്ദ്ര മോദിയില്‍ എത്തി നില്‍ക്കുകയാണെന്നും അരുന്ധതി റോയ് പറഞ്ഞു.

English summary
Mahatma Gandhi was first corporate sponsored NGO of the country: Arundhati Roy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X