മകന്റെ ലൈംഗിക അരാജകത്വം;ഗാന്ധിജിയുടെ കത്ത്
ലണ്ടന്‍: ഗാന്ധിജി മൂത്തമകന്‍ ഹരിലാലിനെ ഗുണദോഷിച്ചെഴുതിയെ മൂന്ന് കത്തുകള്‍ ലണ്ടനില്‍ ലേലത്തിന്. ലണ്ടനിലെ മുള്ളോക്ക് കമ്പനിയാണ് ഗുജറാത്തി ഭാഷയിലുള്ള കത്ത് ലേലം ചെയ്യുന്നത്. ചെറുമകളെ മകന്‍ ബലാത്സംഗം ചെയ്ത് കാര്യം അറിഞ്ഞ് ഗാന്ധിജി മകനെ ഗുണദോഷിച്ചെഴുതിയ കത്തും ഇക്കൂട്ടത്തിലുണ്ട്. ഹരിലാലിന്റെ മകള്‍ മനു സബര്‍മതി ആശ്രമത്തില്‍ എത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് കത്തിലുള്ളത്. 1935 ജൂണില്‍ ഗാന്ധിജി എഴുതിയ മൂന്ന് കത്തുകളാണ് ലേലത്തിനൊരുങ്ങുന്നത്.
'മനു നിന്നെപ്പറ്റി ചില കാര്യങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. അവള്‍ക്ക് എട്ട് വയസ് പോലും ആകുന്നതിന് മുമ്പ് നീ അവളെ ബലാത്സംഗം ചെയ്‌തെന്നും പരിക്കേറ്റ അവള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും'- ഗാന്ധിജിയുടെ കത്തിലെ ചില വരികളാണ് ഇത്. ഹരിലാലിന്റെ മകള്‍ മനു സബര്‍മതി ആശ്രമത്തില്‍ എത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങളെത്തുടര്‍ന്നാണ് അദ്ദേഹം മകനെ ഗുണദോഷിച്ച് കത്തെഴുതിയത്.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കാളും മകന്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ തന്നെ വിഷമത്തിലാക്കുന്നതായും ഗാന്ധിജി കത്തില്‍ പറയുന്നു. മെയ് 27 നാണ് കത്തുകള്‍ ലേലത്തില്‍ വയ്ക്കുന്നത്. ഗാന്ധിജിയുടെ ബന്ധുക്കളില്‍ നിന്ന് ശേഖരിച്ച കത്തുകളാണിവ. 50,000 പൗണ്ട് മുതല്‍ 60,000 പൗണ്ട് വരെ വില പ്രതീക്ഷിയ്ക്കുന്നുണ്ട്.
കത്തില്‍ പരാമര്‍ശിയ്ക്കുന്ന ഗാന്ധിജിയുടെ മൂത്തമകന്‍ ഹരിലാല്‍ അദ്ദേഹവുമായി അസ്വാരസ്യത്തിലായിരുന്നു. ഇംഗ്ളണ്ടില്‍ പോയി നിയമ പഠനം നടത്തണമെന്ന ഹരിലാലിന്റെ ആഹ്രഹത്തെ ഗാന്ധിജി എതിര്‍ത്തിരുന്നു. വീട്ടുകാരുമായുള്ള ബന്ധം ഹരിലാല്‍ 1911 ല്‍ തന്നെ അവസാനിപ്പിച്ചിരുന്നു.












Click it and Unblock the Notifications