Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് നടാഷ നര്‍വാളിന്‍റെ പിതാവ് മഹാവീര്‍ നര്‍വാള്‍ കോവിഡ് ബാധിച്ച് മരിച്ചു

ദില്ലി: തിഹാര്‍ ജയിലില്‍ കഴിയുന്ന പിഞ്ച്ര തോഡ് സംഘടനാ ആക്ടിവിശ്റ്റ് നടാഷ നര്‍വാളിന്‍റെ പിതാവ് മഹാവീര്‍ നര്‍വാള്‍ കോവിഡ് ബാധിച്ച് മരിച്ചു. വിരമിച്ച ശാസ്ത്രജ്ഞന്‍ കൂടിയായ നര്‍വാള്‍ കമ്മ്യൂണിസ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) അംഗവുമാണ്. കോവിഡ് ബാധമൂലം ആരോഗ്യ നില വഷളായ അദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കണമെന്ന ആവശ്യപ്പെട്ട് നടാഷ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. ഇതിനിടയിലാണ് പിതാവിന്‍റെ ദാരുണമായ മരണം ഉണ്ടാവുന്നത്. ഇവരുടെ സഹോദരനും കൊവിഡ് ബാധിതനായി ക്വാറന്‍റൈനിയില്‍ കഴിയകയാണ്

ദില്ലി കലാപത്തിന്‍റെ പേരില്‍ ദില്ലി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടാഷ നര്‍വാള്‍ കഴിഞ്‍ ഒരു വര്‍ഷത്തോളാമായി തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ദില്ലിയില്‍ കലാപം ആസുത്രണം ചെയ്തതില്‍ പങ്കുണ്ടെന്ന കുറ്റമാണ് പോലീസ് ഇവരുടെ പേരില്‍ ആരോപിക്കുന്നത്. പിതാവിന്‍റെ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്നായിരുന്നു നടാഷ സന്ദര്‍ശനാനുമതി തേടി കോടതിയെ സമീപിച്ചത്.

natas

ഭാരത് ഗ്യാന്‍ വിജ്ഞാന്‍ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മഹാവീര്‍ മകള്‍ നടാഷയ്ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിരുപാധിക പിന്തുണ നല്‍കി പോന്നിരുന്നു. അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി നിലകൊള്ളാനുള്ള മകളുടെ ദൃഡനിശ്ചയത്തിൽ അഭിമാനമുണ്ടെന്നായിരുന്നു മഹാവീര്‍ നര്‍വാള്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടത്

Recommended Video

cmsvideo
    'Covid-19 vaccine tech should not be shared with India':Bill Gates | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+