കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിന്റെ 'വില്ലന്‍' മരിച്ച നിലയില്‍... മൃതദേഹം വീട്ടില്‍ അഴുകിയ നിലയില്‍... മരണ കാരണം എന്ത്?

Google Oneindia Malayalam News

മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ മഹേഷ് ആനന്ദിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 57 വയസ്സായിരുന്നു. ഒരുകാലത്ത് ബോളിവുഡിലെ അറിയപ്പെടുന്ന വില്ലന്‍ ആയിരുന്നു മഹേഷ് ആനന്ദ്. പല പ്രമുഖ താരങ്ങള്‍ക്കൊപ്പവും വെളളിത്തിരയില്‍ എത്തിയിട്ടുള്ള മഹേഷ്, പക്ഷേ കാലങ്ങളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.

മുംബൈ അന്ധേരി വെസ്റ്റിലെ യാരി റോഡിലെ വീട്ടില്‍ മരിച്ച നിലയില്‍ ആയിരുന്നു മഹേഷ് ആനന്ദിനെ കണ്ടെത്തിയത്. ശരീരം അഴുകിയ നിലയില്‍ ആയിരുന്നു.

മരണ കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒരു ആത്മഹത്യാ സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. പക്ഷേ, വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. മലയാള സിനിമയുമായും അടുത്ത ബന്ധമുള്ള ആളായിരുന്നു മഹേഷ് ആനന്ദ്.

മഹേഷ് ആനന്ദ്

മഹേഷ് ആനന്ദ്

80 കളിലേയും 90 കളിലേയും ഹിന്ദി സിനിമകളിലെ അവിഭാജ്യ ഘടകം ആയിരുന്നു മഹേഷ് ആനന്ദ്. വില്ലന്‍ വേഷങ്ങള്‍ മഹേഷില്‍ സുരക്ഷിതമായിരുന്നു. എന്നാല്‍ 2000 ന് ശേഷം അദ്ദേഹത്തിന് സിനിമകള്‍ ഒന്നും ലഭിച്ചിരുന്നില്ല.

ലയണ്‍ ജിപ്‌സി മാന്‍

ലയണ്‍ ജിപ്‌സി മാന്‍

സിനിമകളില്‍ അവസരം ലഭിക്കാതെ ആയപ്പോള്‍ മഹേഷ് ആനന്ദ റസ്ലിങ്ങിലേക്ക് തിരിഞ്ഞു. ലയണ്‍ ജിപ്‌സി മാന്‍ എന്ന പേരില്‍ ആയിരുന്നു ഗുസ്തി മത്സരങ്ങളില്‍ അദ്ദേഹം പങ്കെടുത്തിരുന്നത്. പക്ഷേ, ജീവിതം അപ്പോഴും സുഖകരം ആയിരുന്നില്ല.

മോഹന്‍ലാലിന്റെ വില്ലന്‍

മോഹന്‍ലാലിന്റെ വില്ലന്‍

മലയാളത്തില്‍ രണ്ട് സിനിമകളില്‍ ആണ് മഹേഷ് ആനന്ദ് അഭിനയിച്ചിട്ടുള്ളത്. അതും വില്ലന്‍ വേഷത്തില്‍, മോഹന്‍ലാലിനൊപ്പം. മോഹന്‍ലാലിന് സൂപ്പര്‍ താര പരിവേഷം നല്‍കിയ ചിത്രങ്ങളില്‍ ഒന്നായ അഭിമന്യുവില്‍ പ്രധാന വില്ലന്‍ വേഷം അവതരിപ്പിത് മഹേഷ് ആനന്ദ് ആയിരുന്നു. മോഹന്‍ലാലിന്റെ പ്രജയിലും ഒരു വില്ലന്‍ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

മോഡലിങ്

മോഡലിങ്

സിനിമയില്‍ എത്തുന്നതിന് മുമ്പേ മോഡലിങ്ങില്‍ ആയിരുന്നു മഹേഷ് ആനന്ദ് ശ്രദ്ധ ചെലുത്തിയിരുന്നത്. ഷഹെന്‍ഷാ, തൂഫാന്‍, മജ്ബൂര്‍, സ്വര്‍ഗ്ഗ്, തനേദാര്‍, വിശ്വാത്മ, കുരുക്ഷേത്ര തുടങ്ങി അനവധി സിനിമകളില്‍ വില്ലനായി എത്തിയിട്ടുണ്ട്.

ബ്ലാക്ക് ബെല്‍റ്റ്

ബ്ലാക്ക് ബെല്‍റ്റ്

തായ്‌ക്കോണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റ് ഉള്ള ആളായിരുന്നു മഹേഷ്. സിനിമാഭിനയ കാലത്തും പ്രൊഷണല്‍ മത്സരങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. എന്തായാലും സിനിമയില്‍ അവസരങ്ങള്‍ കിട്ടാതിരുന്നപ്പോള്‍ ഈ ഒരു പശ്ചാത്തലം തന്നെ ആയിരുന്നു മഹേഷിനെ റസ്ലിങ് വേദികളില്‍ എത്തിച്ചത്.

മെയില്‍ എസ്‌കോര്‍ട്ട്?

മെയില്‍ എസ്‌കോര്‍ട്ട്?

സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞ കാലത്ത് മഹേഷ് ഒരു പുരുഷ ലൈംഗിക തൊഴിലാളിയായി ജോലി ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 1992 ല്‍ സിനിബ്ലിറ്റ്‌സില്‍ ഇത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും വന്നിരുന്നു. അത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഒരുപാട് ബന്ധങ്ങള്‍

ഒരുപാട് ബന്ധങ്ങള്‍

മുന്‍ മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ ആയിരുന്ന എറിക്ക മരിയ ഡിസൂസയെ ആയിരുന്നു മഹേഷ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു ആണ്‍കുഞ്ഞും ഉണ്ട്. വിവാഹബന്ധം പിരിഞ്ഞതിന് ശേഷം എറിക്ക കനേഡിയയില്‍ ആണ്.

ഇതിനിടെ മഹേഷ് നടി മധു മല്‍ഹോത്രയെ വിവാഹം കഴിച്ചു. അതും അധികകാലം നീണ്ടുനിന്നില്ല. പിന്നീട് 2015 ല്‍ റഷ്യക്കാരിയായ ലനാ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ഇവര്‍ ഇപ്പോള്‍ മോസ്‌കോയില്‍ ആണ് ഉള്ളത്.

18 വര്‍ഷങ്ങള്‍ക്ക് ശേഷം

18 വര്‍ഷങ്ങള്‍ക്ക് ശേഷം

നീണ്ട 18 വര്‍ഷങ്ങളാണ് സിനിമയില്‍ ഒരു അവസരം പോലും ഇല്ലാതെ മഹേഷ് ജീവിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രംഗീല രാജയില്‍ ഒരു ചെറിയ വേഷം മഹേഷിന് ലഭിച്ചിരുന്നു. ഇതേ കുറിച്ച് മഹേഷ് തന്നെ ആഴ്ചകള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ ഒരു കുറിപ്പെഴുതിയിരുന്നു.

English summary
Actor Mahesh Anand Found Dead At Mumbai Home, Body Was Decomposed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X