വന്ദേമാതരം പാടൂ, മഹേഷ് വിക്രം ഹെഗ്ഡെയെ 'കൈകാര്യം' ചെയ്ത് കോണ്‍ഗ്രസ് നേതാവ്,അര്‍ണബിന് പിന്നാലെ
മംഗളൂരു: വിമാനത്തില്‍ വെച്ച മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ പ്രശസ്ത സ്റ്റാന്‍റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിരുന്നു. ലഖ്നുവിലേക്കുള്ള വിമാന യാത്രയ്ക്കിടെയായിരുന്നു അര്‍ണബിനെ കുനാല്‍ ചോദ്യം ചെയ്തത്. തന്‍റെ ന്യൂസ് ഷോയില്‍ അര്‍ണബ് എതിര്‍ അഭിപ്രായം പറയുന്ന അതിഥികളെ അധിക്ഷേപിക്കുന്ന രീതിയില്‍ തന്നെയായിരുന്നു കുനാല്‍ അര്‍ണബിനെ കൈകാര്യം ചെയ്തത്.
ഇപ്പോഴിതാ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്ന സംഘപരിവാര്‍ വെബ്സൈറ്റായ പോസ്റ്റുകാര്‍ഡ് സ്ഥാപകനും ദക്ഷിണേന്ത്യന്‍ അര്‍ണബ് എന്നും വിളിക്കപ്പെടുന്ന മഹേഷ് വിക്രം ഹെഗ്ഡെയെ എയര്‍പോര്‍ട്ടില്‍ വെച്ച് 'കൈകാര്യം' ചെയ്തിരിക്കുകയാണ് കര്‍ണാടക കോണ്‍ഗ്രസ് വക്താവ് കവിതയും കൂട്ടരും. പരസ്യമായി വന്ദേമാതരം പാടി ദേശസ്നേഹം തെളിയിക്കൂവെന്നായിരുന്നു വിക്രമിനോട് ഇവര്‍ ആവശ്യപ്പെട്ടത്.

വന്ദേമാതരം പാടൂ
മംഗളൂരു എയര്‍പോര്‍ട്ടില്‍ വെച്ചാണ് സംഭവം. ബെംഗളൂരുവിലേക്ക് പോകാന്‍ വിമാനം കാത്ത് നില്‍ക്കുകയായിരുന്ന വിക്രം ഹെഗ്ഡെയുടെ അടുത്തെത്തിയ കോണ്‍ഗ്രസ് വക്താവ് കവിത റെഡ്ഡിയും മറ്റ് രണ്ട് ആക്റ്റിവിസ്റ്റുകളും ചേര്‍ന്നാണ് ഹെഗ്ഡെയോട് 'രാജ്യസ്നേഹം' തെളിയിക്കാന്‍ വന്ദേമാതരം പാടണമെന്ന് ആവശ്യപ്പെട്ടത്.

മുസ്ലീങ്ങളെ വെല്ലുവിളിക്കുന്നു
സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിരിക്കുകയാണ്.തങ്ങൾ ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ വന്ദേമാതരം ആലപിക്കാൻ ഹെഗ്‌ഡെ മുസ്‌ലിംകളോട് ആവശ്യപ്പെടുന്നു, അതുകൊണ്ടാണ് വന്ദേമാതരം പാടി തന്‍റെ ദേശീയ തെളിയിക്കാന്‍ വിക്രം ഹെഗ്ഡേയോട് താന്‍ ആവശ്യപ്പെട്ടതെന്ന് കവിത പറഞ്ഞു.

ദേശവിരുദ്ധറെന്ന്
ചാനല്‍ ചര്‍ച്ചകളില്‍ ഹെഗ്ഡേ ഞങ്ങളെ ദേശവിരുദ്ധർ എന്ന് വിളിക്കുന്നു, ഞങ്ങളോട് വന്ദേമാതരം ആലപിക്കണമെന്ന് പറയുന്നു. മുസ്ലീങ്ങൾ ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ വന്ദേമാതരം പാടണമെന്ന് പറയുന്നു. അതുകൊണ്ടാണ് അദ്ദേഹത്തോടും അത് പാടാന്‍ ആവശ്യപ്പെട്ടതെന്നും കവിത പറഞ്ഞു. ദേശസ്നേഹം തെളിയിക്കാന്‍ ഇതാണ് യഥാര്‍ത്ഥ അവസരം എന്ന് കവിതയും കൂട്ടരും മഹേഷിനെ പരിഹസിക്കുന്നത് വീഡിയോയില്‍ ഉണ്ട്.

കപട ദേശീയവാദികള്‍
ഹെഗ്ഡെ ഒരു യഥാർത്ഥ ദേശസ്നേഹിയായിരുന്നുവെങ്കിൽ വന്ദേമാതരം പാടുമായിരുന്നുവെന്ന് കവിത പറഞ്ഞു. ഹെഗ്ഡെയെ പോലെ കപട ദേശീയവാദികളെ പാഠം പഠിപ്പിക്കണമെന്ന് ഉദ്ദേശിച്ച് തന്നെയാണ് പാടാന്‍ ആവശ്യപ്പെട്ടത്.

അര്‍ണബിനെ പോലെ
മുസ്ലീം, ഹിന്ദു, ക്രിസ്ത്യൻ എന്നീ മൂന്ന് വ്യത്യസ്ത മതങ്ങളിൽ നിന്നുള്ളവരായിരുന്നു ഞങ്ങള്‍ മൂന്ന് പേരും. ഞങ്ങളോടൊപ്പം പാടാനാണ് ആവശ്യപ്പെട്ടത്. വന്ദേമാതരം അറിയില്ലെങ്കിൽ ഞങ്ങൾ സാരെ ജഹാൻ സേ അച്ച പാടാമെന്ന് പറഞ്ഞു. ഞങ്ങൾ പറഞ്ഞു. എന്നാൽ അദ്ദേഹം അർനബ് ഗോസ്വാമിയെപ്പോലെ മിണ്ടാതിരുന്നു, താമസിയാതെ സ്ഥലം വിടുകയും ചെയ്തു, കവിത പറഞ്ഞു.

പ്രതികരിച്ച് ഹെഗ്ഡേ
അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ഹെഗ്ഡേ രംഗത്തെത്തി. അവരെ പോലുള്ള സ്ത്രീകള്‍ക്ക് മുന്‍പില്‍ താന്‍റെ രാജ്യസ്നേഹം തെളിയിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് ഹെഗ്ഡെ പറഞ്ഞു. അവർ അവരുടെ നിരാശ പ്രകടിപ്പിക്കുകയാണ്.

പിന്‍തിരിയില്ല
ഭാവിയിൽ ഇത്തരം നൂറുകണക്കിന് സാഹചര്യങ്ങള്‍ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം.പക്ഷേ അതൊന്നും ഈ ടുക്ഡെ ടുക്ഡെ സംഘത്തിനെതിരെയോ സിഎഎ വിരുദ്ധര്‍ക്കെതിരെയോ നമ്മുടെ പ്രധാനമന്ത്രി മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെയോ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടയില്ലെന്നും ഹെഗ്ഡെ പറഞ്ഞു.
|
ദക്ഷിണേന്ത്യയിലെ അര്‍ണബ് ഗോസ്വാമി
അതേസമയം സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിരിക്കുകയാണ്. ദക്ഷിണേന്ത്യയിലെ അര്‍ണബ് ഗോസ്വാമിയെ കൈകാര്യം ചെയ്ത് കവിത റെഡ്ഡി എന്ന കുറിപ്പോടെയാണ് നിരവധി പേര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
അറസ്റ്റ്
വ്യാജ വാർത്തകൾ നിർമിക്കുന്നതിൽ കുപ്രസിദ്ധിയുള്ള വാര്‍ത്താ പോർട്ടലാണ് പോസ്റ്റ്കാർഡ്. തീവ്ര ഹിന്ദുത്വ അജണ്ടയുള്ള വ്യാജ വാർത്തകളാണ് ഇവർ പ്രചരിപ്പിക്കുന്നതെന്ന് ആരോപണം ശക്തമാണ്. നേരത്തെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്‍റെ പേരില്‍ രണ്ട് തവണ ഹെഗ്ഡെയെ അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications