കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയവര്‍ കുടുങ്ങും... നിയമനടപടിയുമായി മഹിളാ കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: ബിജെപി നേതാക്കള്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ നടത്തുന്ന മോശം പരാമര്‍ശങ്ങള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസ് നടപടിക്കൊരുങ്ങുന്നു. എല്ലാ തലസ്ഥാന നഗരികളിലും പരാമര്‍ശങ്ങള്‍ നടത്തിയ നേതാക്കള്‍ക്കെതിരെ പരാതി നല്‍കാനാണ് മഹിളാ കോണ്‍ഗ്രസിന്റെ തീരുമാനം. പ്രിയങ്ക രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനത്തിന് ശേഷം അവര്‍ക്കെതിരെ തരംതാണ പരാമര്‍ശങ്ങളാണ് ബിജെപി നേതാക്കളില്‍ നിന്നുണ്ടായത്. രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ എണ്ണം കുറയുന്നത് ഇത്തരം നെറികെട്ട പ്രസ്താവനകള്‍ കൊണ്ടാണെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുസ്മിത ദേവ് പറഞ്ഞു. ആദ്യ പരാതി ദില്ലിയില്‍ നല്‍കുമെന്ന് അവര്‍ സൂചിപ്പിച്ചു.

1

ഓരോ സംസ്ഥാന ഘടകത്തിനോടും പരാതിയുമായി മുന്നോട്ട് പോകാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും പ്രിയങ്കയ്‌ക്കെതിരെ വലിയ പ്രചാരണം നടക്കുന്നുണ്ട്. ഇത് തടയുക കൂടി ലക്ഷ്യമിട്ടാണ് മഹിളാ കോണ്‍ഗ്രസിന്റെ നീക്കം. അതേസമയം ബിജെപി നേതാക്കള്‍ എല്ലാം പ്രസ്താവനയില്‍ കുടുങ്ങും. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഗുരുതരമേറിയ വകുപ്പുകള്‍ ചുമത്താവുന്ന കുറ്റവാണ്. കാണാന്‍ സുന്ദരിയാണെന്ന ഗുണമല്ലാതെ പ്രിയങ്കയ്ക്ക് വേറെ എന്ത് ഗുണമാണ് ഉള്ളതെന്നും രാഷ്ട്രീയത്തില്‍ അവര്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും ബീഹാറിലെ ബിജെപിയുടെ മന്ത്രി വിനോദ് നാരായണ്‍ പറഞ്ഞിരുന്നു. ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗീയയും പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയിരുന്നു.

പൗരത്വ ബില്ലില്‍ പ്രതിഷേധം കത്തുന്നു... എന്‍ഡിഎ കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം, അസമില്‍ സംഘര്‍ഷം!!പൗരത്വ ബില്ലില്‍ പ്രതിഷേധം കത്തുന്നു... എന്‍ഡിഎ കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം, അസമില്‍ സംഘര്‍ഷം!!

മാണ്ഡ്യ കോണ്‍ഗ്രസിന് നല്‍കാനാവില്ല! ത്രികോണ മത്സരത്തിന് തയ്യാറായിക്കോളൂവെന്ന് കോണ്‍ഗ്രസിനോട് ദള്‍മാണ്ഡ്യ കോണ്‍ഗ്രസിന് നല്‍കാനാവില്ല! ത്രികോണ മത്സരത്തിന് തയ്യാറായിക്കോളൂവെന്ന് കോണ്‍ഗ്രസിനോട് ദള്‍

English summary
mahila congress file case against malicious campaign against priyanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X