കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങള്‍ ഇന്ത്യക്കാരനെങ്കില്‍ ഈ ഗുണ്ടാ വിളയാട്ടം സഹിക്കാനാവില്ല'; ആനന്ദ് മഹീന്ദ്ര

Google Oneindia Malayalam News

ദില്ലി: ജെഎന്‍യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.നിങ്ങളുടെ രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ വിശ്വാസമോ എന്തോ ആകട്ടെ ഒരു ഇന്ത്യക്കാരനെങ്കില്‍ ഇത്തരം ആക്രമണങ്ങളെ നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ലെന്ന് ആനന്ദ് ശര്‍മ്മ ട്വീറ്റ് ചെയ്തു.

നിങ്ങളുടെ രാഷ്ട്രീയമെന്തോ ആകട്ടെ,നിങ്ങളുടെ പ്രത്യയശാസ്ത്രം എന്തോ ആകട്ടെ,നിങ്ങളുടെ വിശ്വാസം എന്തോ ആകട്ടെ, നിങ്ങൾ ഒരു ഇന്ത്യക്കാരനാണെങ്കിൽ, ആയുധമേന്തിവരുന്ന അക്രമകാരികളെ നിങ്ങൾക്ക് സഹിക്കാനാകില്ല. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ അതിക്രമിച്ചുകടന്നവരെ ഉടൻ കണ്ടെത്തണം, അവർക്ക് കടുത്ത ശിക്ഷ നല്‍കണം, അവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല, എന്നായിരുന്നു ആനന്ദ് മഹിന്ദ്രയുടെ ട്വീറ്റ്.

anandhsharmajnu

ഇന്നലെ രാത്രിയായിരുന്നു ജെഎന്‍യു കാമ്പസിലെ ഫീസ് വര്‍ധനയ്ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം നടന്നത്. എബിവിപി പ്രവര്‍ക്രും ക്യാമ്പസിന് പുറത്ത് നിന്നെത്തിയ മുഖം മൂടി ധരിച്ച 50 ഓളം പേരുമാണ് അക്രമം നടത്തിയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അക്രമത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും അധ്യാപിക സുചിത്ര സെന്നിനും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

Recommended Video

cmsvideo
JNUSU President Aishe Ghosh’s Parents Speak Out | Oneindia Malayalam

അതേസമയം ആക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിസിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. വിസി ഭീരുവിനെ പോലെയാണ് പെരുമാറുന്നത്. ഇനി ജെഎന്‍യുവിലെ ഫീസ് വര്‍ധനവിനെ എതിരെ മാത്രമല്ല, വിസി രാജിവെയ്ക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ വ്യക്തമാക്കി.

English summary
Mahindra chairman Anand Sharma about JNU incident;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X