മെയിന്‍പുരിയില്‍ ആദ്യലീഡ് എസ്പിക്ക് തന്നെ; ഡിംപിള്‍ യാദവ് ജയപ്രതീക്ഷയില്‍
ഉത്തര്‍പ്രദേശ്: മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ലീഡ് സ്വന്തമാക്കി എസ് പി. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയും മുലായത്തിന്റെ മരുമകളുമായ ഡിംപിള്‍ യാദവ് ആണ് ഇവിടെ എസ് പി സ്ഥാനാര്‍ത്ഥി.
എസ് പി അതികായന്‍ മുലായം സിംഗിന്റെ മരണത്തോടെ ആണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അഖിലേഷിന്റെ അമ്മാവന്‍ ശിവപാല്‍ യാദവിന്റെ മുന്‍ സഹായി രഘുരാജ് സിംഗ് ഷാക്യയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി. മെയിന്‍പുരിയില്‍ 24.43 ലക്ഷം വോട്ടര്‍മാര്‍ ആണ് ഉള്ളത്. 1996 മുതല്‍ അഞ്ച് തവണയായി മുലായം സിംഗ് ജയിച്ച മണ്ഡലമാണ് മെയിന്‍പുരി.













Click it and Unblock the Notifications