കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ മാന്യത കാണിക്കണം.... മോദിക്കെതിരായ പരാമര്‍ശത്തില്‍ മറുപടിയുമായി സുഷമ സ്വരാജ്!!

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയെ ബിജെപിയും മോദിയും ചേര്‍ന്ന് ചവിട്ടി പുറത്താക്കിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ സുഷമ സ്വരാജ്. അദ്വാനിജി ബിജെപിക്കും ഞങ്ങളുടെ നേതാക്കള്‍ക്കും പിതൃതുല്യനാണ്. രാഹുലിന്റെ വാക്കുകള്‍ ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നു. ദയവായി നിങ്ങളുടെ പ്രസ്താവനകളില്‍ കുറച്ച് മാന്യത കൊണ്ടുവരൂ എന്നായിരുന്നു സുഷമയുടെ മറുപടി.

1

നേരത്തെ അദ്വാനി സ്ഥിരമായി മത്സരിച്ചിരുന്ന ഗാന്ധിനഗര്‍ സീറ്റ് ഇത്തവണ അദ്ദേഹത്തിന് നല്‍കിയിരുന്നില്ല. പകരം പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം നേതൃത്വുമായി ഇടഞ്ഞിരുന്നു. പ്രതിപക്ഷ കക്ഷികളെല്ലാം ഇക്കാര്യം മോദിക്കെതിരെ വിമര്‍ശനമായി ഉന്നയിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മികച്ച നേതാവിനെ ബിജെപി അപമാനിച്ചെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചത്.

അതേസമയം സീറ്റ് നിഷേധിച്ചതില്‍ അല്ല, മറിച്ച് അദ്ദേഹത്തോട് നേതൃത്വത്തിനുള്ള അലംഭാവം ബഹുമാനിക്കുറവായി തോന്നിയെന്ന് അദ്വാനി പറഞ്ഞിരുന്നു. തുടര്‍ന്ന് തന്റെ ബ്ലോഗില്‍ രാജ്യം പ്രഥമം, പാര്‍ട്ടി അടുത്തത്, സ്വന്തം കാര്യം പിന്നീട് എന്ന് പറഞ്ഞ് അദ്ദേഹം കുറിപ്പെഴുതിയിരുന്നു. രാജ്യത്ത് ഉണ്ടായിരിക്കേണ്ട അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും അദ്വാനി ബ്ലോഗില്‍ പറഞ്ഞിരുന്നു. ഇത് മോദി സര്‍ക്കാരിനുള്ള വിമര്‍ശനമായിട്ടാണ് കണ്ടിരുന്നത്.

ഇതിന് പിന്നാലെയാണ് രാഹുല്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഹിന്ദു മതത്തില്‍ ഏറ്റവും പ്രധാനം ഗുരുവാണ്. മോദിയുടെ ഗുരു ആരാണ്. അദ്വാനിയാണ്. എന്നാല്‍ അദ്ദേഹത്തെ ഒപ്പം നിര്‍ത്താന്‍ മോദി തയ്യാറല്ല, മോദി അദ്വാനിയെ പാര്‍ട്ടിയില്‍ നിന്ന് ചവിട്ടി പുറത്താക്കിയിരിക്കുകയാണ്. എന്നിട്ടും ഹിന്ദു മതത്തെ കുറിച്ചും, അതിന്റെ മൂല്യങ്ങളെ കുറിച്ചുമാണ് മോദി പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് രാഹുല്‍ വിമര്‍ശിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസിന് 9 സംസ്ഥാനങ്ങളില്‍ പിഴച്ചോ? 200 സീറ്റുകളില്‍ രാഹുല്‍ ഗാന്ധിയുടെ പോരാട്ടം ഒറ്റയ്ക്ക്!!കോണ്‍ഗ്രസിന് 9 സംസ്ഥാനങ്ങളില്‍ പിഴച്ചോ? 200 സീറ്റുകളില്‍ രാഹുല്‍ ഗാന്ധിയുടെ പോരാട്ടം ഒറ്റയ്ക്ക്!!

English summary
maintain some decorum sushma swaraj against rahul gandhis advani remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X