• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2019ല്‍ ഇന്ത്യയെ ഉലച്ച പ്രക്ഷോഭങ്ങള്‍: ജെഎന്‍യു മുതല്‍ പൗരത്വ ഭേദഗതി നിമയം വരെ, കശ്മീരിലും അസമിലും..

രാജ്യത്ത് എന്‍ഡിഎ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തിയതോടെ നിര്‍ണായക പരിഷ്കാരങ്ങളാണ് രാജ്യത്ത് കൊണ്ടുവന്നത്. ഇതില്‍ എടുത്ത് പറയാവുന്നത് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തന്നെയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച നടപടിയോടെ നിരവധി നേതാക്കളെയാണ് ഭരണകൂടം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്. സാമൂഹ്യ പ്രവര്‍ത്തകര്‍, മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിങ്ങനെ നൂറ് കണക്കിന് പേരെയാണ് കശ്മീര്‍ ഭരണകൂടം വീട്ടുതടങ്കലിലാക്കിയത്.

അരവിന്ദ് കെജ്രിവാൾ ജനപ്രിയൻ; ദില്ലിയിൽ ആം ആദ്മിക്ക് ഭരണത്തുടർ‍ച്ചയുണ്ടായേക്കുമെന്ന് സർവേ ഫലം

എന്നാല്‍ കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ടെലിഫോണ്‍, കേബിള്‍ ടിവി എന്നിങ്ങനെ വാര്‍ത്താ വിനിമയ ഉപാധികളും വിഛേദിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ നീക്കം. കശ്മീരിന് പുറത്തുള്ളവര്‍ക്ക് ഭരണകൂടം പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതോടെ പ്രതിപക്ഷ നേതാക്കളുടെ ഒരു സംഘമുള്‍പ്പെടെ നിരവധി പേരെ കശ്മീരില്‍ നിന്ന് തിരിച്ചയയ്ക്കുകയായിരുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ടെത്തി പരിശോധിക്കാനെത്തിയ പ്രതിനിധി സംഘത്തെയാണ് ഇത്തരത്തില്‍ തിരിച്ചയച്ചത്. രാജ്യത്ത് നിരവധി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറിയ വര്‍ഷമായിരുന്നു 2019 എന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും.

 ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍

എന്‍ഡിഎ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണുള്ള പ്രഖ്യാപനം പുറത്തുവരുന്നത്. ജമ്മു കശ്മീരില്‍ കനത്ത സൈനിക വിന്യാസത്തോടെയാണ് ആഗസ്റ്റ് അ‍ഞ്ചിന് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35 എന്നിവ റദ്ദാക്കുന്നത്. തുടര്‍ന്ന് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള ബില്ല് ലോക്സഭയിലും രാജ്യസഭയിലും പാസാക്കുകയും ചെയ്തുു. രാജ്യസഭയില്‍ 61നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്ല് പാസാക്കിയത്.

സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ച് അമര്‍നാഥ് തീര്‍ത്ഥാടനം റദ്ദാക്കിയ കശ്മീര്‍ ഭരണകൂടം വിനോസഞ്ചാരികളെയും കശ്മീരികളല്ലാത്തവരെയും തിരിച്ചയയ്ക്കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്ര സേനയെ വിന്യസിച്ചുകൊണ്ടാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരെയാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്. നാല് മാസം പിന്നിടുമ്പോഴും വീട്ടുതടങ്കലിലുള്ള പലരെയും കശ്മീര്‍ ഭരണകൂടം മോചിപ്പിച്ചിട്ടില്ല. പ്രത്യേക പദവി റദ്ദാക്കിയതോടെ കശ്മീരില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാല്‍ വിദ്യഭ്യാസ സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടന്ന കശ്മീരില്‍ അവശ്യ വസ്തുുക്കളെത്തിച്ചിരുന്നത് പോലും സര്‍ക്കാരായിരുന്നു.

പൗരത്വ ഭേദഗതി ബില്ലും പ്രക്ഷോഭങ്ങളും

പൗരത്വ ഭേദഗതി ബില്ലും പ്രക്ഷോഭങ്ങളും

അയല്‍ രാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ മത വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹരാക്കുന്നതാണ് പൗരത്വ ഭേതഗതി ബില്‍. ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷത്തോടെ ബില്ല് പാസാക്കിയതോടെയാണ് രാജ്യത്ത് പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. അസം ഉള്‍പ്പെടെയുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് വന്‍ തോതിതിലുള്ള പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്. പൗരത്വത്തിന് അപേക്ഷിക്കുന്നതിന് ആവശ്യമായ ഇന്ത്യയില്‍ താമസിക്കുന്ന കാലാവധി 11 വര്‍ഷത്തില്‍ നിന്നും 6 വര്‍ഷമായി കുറയ്ക്കാനും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇത് നിയമമായി മാറുകയും ചെയ്തിരുന്നു. അസം, ത്രിപുര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരുവുകളില്‍ നിയമത്തിനെതിരെ കടുത്ത പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. ഇതിനിടെ അസമില്‍ മൂന്ന് പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

 അസം പുകയുന്നു...

അസം പുകയുന്നു...

പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരം ശക്തി പ്രാപിച്ചതോടെ അസമിലെ പത്ത് ജില്ലകളില്‍ ഇതോടെ ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നിട്ടുള്ള പ്രധാന വിമര്‍ശനം മുസ്ലിംങ്ങളായ അഭയാര്‍ത്ഥികള്‍ക്ക് യാതൊരു പരിഗണനയും ഇല്ല എന്നതാണ്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവ മുസ്ലിംരാജ്യങ്ങളാണെന്നും അവിടെ വിവേചനം നേരിടുന്നത് ന്യൂനപക്ഷങ്ങളാണെന്നുമാണ് മുസ്ലിം വിഭാഗത്തെ മാറ്റിനിര്‍ത്തിയതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. മതത്തിന്റെ ജനങ്ങള്‍ക്ക് പൗരത്വം നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനമാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

 അസം ദേശീയ പൗരത്വ രജിസ്റ്റര്‍

അസം ദേശീയ പൗരത്വ രജിസ്റ്റര്‍

ഇന്ത്യയില്‍ ആദ്യമായി പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയത് അസമിലാണ് 1951 ലായിരുന്നു ഇത്. ഒക്ടോബകര്‍ 18ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ നിന്ന് പേരു നല്‍കിയ 19 ലക്ഷം പേരാണ് ഒഴിവാക്കപ്പെട്ടത്. മൂന്ന് കോടി പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ പിന്നീട് ബംഗ്ലാദേശ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന പരാതി ഉയര്‍ന്നതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. 2013 മുതല്‍ തന്നെ അസം സര്‍ക്കാര്‍ ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരുന്നു. തുട‍ര്‍ന്ന് 2018 ജൂലൈ 30ന് പൗരത്വ രജിസ്റ്ററിന്റെ കരട് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ നിന്ന് 36 ലക്ഷം പേരാണ് ഒഴിവാക്കപ്പെട്ടത്.

 ജെഎന്‍യു സമരം

ജെഎന്‍യു സമരം

ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചതുള്‍പ്പെടെയുള്ള പരിഷ്കാരങ്ങളോടെയാണ് ജവഹര്‍ലാല്‍ നെഹ് റു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം അരങ്ങേറുന്നത്. ഫീസ് വര്‍ധന, സര്‍വ്വകലാശാല ക്യാമ്പസിനകത്തെ ഡ്രസ് കോഡ്, ഹോസ്റ്റല്‍ സമയ നിയന്ത്രണം എന്നിവ പ്രഖ്യാപിച്ച ഐഎച്ച്എ യോഗത്തിലെ തീരുമാനം പിന്‍വലിക്കുക എന്ന ആവശ്യമാണ് പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്. 20 രൂപയായിരുന്ന സിംഗിള്‍ റൂമിന്റെ വാടക 600 രൂപയും ഡബിള്‍ റൂമിന്റെ വാടക 10 രൂപയില്‍ നിന്ന് 300 രൂപയായും വര്‍ധിപ്പിക്കുകയായിരുന്നു. ഇതിന് പുറമേ മെസിനുള്ള ‍ഡെപ്പോസിറ്റ് 5500ല്‍ നിന്ന് ഒറ്റയടിക്ക് 12, 000 രൂപയായും ഉയര്‍ത്തി. 1700 രൂപ സര്‍വീസ് ചാര്‍ജ് എന്ന പേരിലും സര്‍വ്വകലാശാല അധികൃതര്‍ ഏര്‍പ്പെടുത്തുകയായിരുന്നു.

ക്യാമ്പസ്സിനകത്തെ പ്രതിഷേധങ്ങള്‍ക്ക് പുറമേ ജെഎന്‍യു വിദ്യാര്‍ത്ഥി പ്രക്ഷോഭം പാര്‍ലമെന്റ് മാര്‍ച്ചിലേക്ക് വരെയെത്തുകയായിരുന്നു. പാര്‍ലമെന്റ് മാര്‍ച്ചിനിടെ പോലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. തെരുവുവിളക്കുകള്‍ അണച്ചുകൊണ്ട് പോലീസ് ലാത്തി വീശുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. ഒരു മാസത്തോളം നീണ്ട വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് പ്രശ്നങ്ങള്‍ അവസാനിച്ച് ക്യാമ്പസ് ശാന്തമാകുന്നത്. വര്‍ധിപ്പിച്ച ഫീസ് പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യം.

 കര്‍ഷക മാര്‍ച്ച്

കര്‍ഷക മാര്‍ച്ച്

ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ ഒറ്റിക്കൊടുക്കുകയാണെന്ന് ആരോപിച്ചാണ് 50,000 ലധികം കര്‍ഷകര്‍ നാഷിക്കില്‍ നിന്ന് മുംബൈയിലേക്ക് മാര്‍ച്ച് നടത്തിയത്. 180 കിലോമീറ്റര്‍ ദൂരം കാല്‍നടയായെത്തിയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ ഉള്‍പ്പെട്ട ഏറ്റവും വലിയ കര്‍ഷക സംഘടനയായ ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ കീഴിലായിരുന്നു കര്‍ഷകര്‍ പ്രതിഷേധ റാലിയില്‍ അണിനിരന്നത്. മഹാരാഷ്ട്രയിലെ 23 ജില്ലകളില്‍ നിന്നുള്ള കര്‍ഷകരാണ് ഫെബ്രുവരി 21 ന് നടന്ന റാലിയുടെ ഭാഗമായത്. ഫെബ്രുവരി 20നാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്.

നേരത്തെ 2018 മാര്‍ച്ചിലും കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ലഭിക്കണം, വായ്പ എഴുതിത്തള്ളണം, വരള്‍ച്ച ബാധിച്ച കര്‍ഷര്‍ക്ക് ഇളവ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എസ് സി, എസ്ടി വിഭാഗങ്ങള്‍ക്ക് വനഭൂമി പതിച്ചു നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിച്ചത്. ഇത് ​അംഗീകരിക്കാത്തതിനാലാണ് 2019ല്‍ വീണ്ടും കര്‍ഷക റാലി സംഘടിപ്പിച്ചത്.

 കിസാന്‍ഘട്ടിലേക്ക് കര്‍ഷക മാര്‍ച്ച്

കിസാന്‍ഘട്ടിലേക്ക് കര്‍ഷക മാര്‍ച്ച്

കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ദില്ലിയിലെ കിസാന്‍ഘട്ടിലേക്ക് ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ മാര്‍ച്ച് നടത്തിയത്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ജലസേചനത്തിന് സൗജന്യ വൈദ്യുതി ലഭ്യമാക്കുക, അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, വൈദ്യുതി നിരക്ക് കുറക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ കിസാന്‍ സംഘിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

English summary
Major agitations shakes India in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X