കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിൽ അധിക സേനയെ വിന്യസിക്കും: ഭീകരാക്രമണ ഭീഷണിയെന്ന് സ്ഥിരീകരണം, തിരക്കിട്ട ചർച്ച

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിൽ ഭീകരാക്രമണ ഭീഷണിയെ തുടർന്ന് അധിക സേനയെ വിന്യസിക്കുന്നു. കശ്മീർ താഴ്വരയിൽ പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ആക്രമണം നടത്തുമെന്ന ഭീഷണിയെ തുടർന്നാണ് നീക്കം. ഭീകരാക്രമണത്തിന് നീക്കം നടക്കുന്നുവെന്ന വിവരം ലഭിച്ചതോടെ കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യോഗം വിളിച്ചിരുന്നു. തുടർന്നാണ് കൂടുതൽ സേനയെ വിന്യസിക്കാൻ നിർദേശക്കുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.

ആര്‍ക്കും വിഷമമുണ്ടാക്കി നിസ്‌കരിക്കരുത്; റോഡിലെ നിസ്‌കാരത്തെ കുറിച്ച് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്ആര്‍ക്കും വിഷമമുണ്ടാക്കി നിസ്‌കരിക്കരുത്; റോഡിലെ നിസ്‌കാരത്തെ കുറിച്ച് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

ജമ്മു കശ്മീരിൽ 100 കമ്പനി സേനയെക്കൂടി വിന്യസിക്കാനുള്ള കേന്ദ്രനീക്കം കശ്മീരിന്റെ പ്രത്യേക പദവിയെ കളിയാക്കുന്നതാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇന്ത്യൻ മണ്ണിൽ വലിയ ഭീകരാക്രമണം നടത്താൻ പാക് പിന്തുണയുള്ള ഭീകര സംഘടനകൾ പദ്ധിയിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 100 കമ്പനി സൈനികരെ കശ്മീർ താഴ്വരയിൽ വിന്യസിച്ചതിനെ തുടർന്നാണ് നീക്കം. കഴിഞ്ഞ ദിവസം ഭീകരവിരുദ്ധ സ്ക്വാഡിന്റെ ഉദ്യോഗസ്ഥരും ദേശീയ സുരക്ഷാ സമിതി ഉദ്യോഗസ്ഥരും കശ്മീരിൽ യോഗം ചേർന്നിരുന്നു.

kashmir879-1

ജമ്മു കശ്മീരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയകരമായി നടന്ന സാഹചര്യത്തിൽ ഇന്ത്യൻ സൈന്യത്തിന് നേരെ ആക്രമണം നടത്താൻ ഭീകര സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കുറച്ച് കാലത്തിന് ശേഷമാണ് പാക് ഭീകരർ മച്ചിൽ സെക്ടറിൽ നുഴഞ്ഞു കയറിയത്. എന്നാൽ ഇത് സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കശ്മീരിൽ സിആർപിഎഫ് ഉൾപ്പെടെയുള്ള സേനകൾ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള ആക്രമണങ്ങളെയും നേരിടാൻ സേനയും സജ്ജമാണ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സേനയുമായി അജിത് ഡോവലും ബന്ധം പുലർത്തിവരുന്നുണ്ട്.

English summary
Major attack threat: Additional forces rushed to Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X