• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2018ന്‍റെ നഷ്ടങ്ങള്‍! തീരാവേദന ബാക്കിയാക്കി ലേഡി സൂപ്പര്‍ സ്റ്റാര്‍, ഡിസംബറിന്‍റെ നഷ്ടമായി മൃണാള്‍ദാ

 • By Aami Madhu
cmsvideo
  2018ന്‍റെ തീരാ നഷ്ടങ്ങള്‍ | Oneindia Malayalam

  നഷ്ടങ്ങളുടെ നീണ്ട നിരയായിരുന്നു 2018 ബാക്കി വെച്ചത്. സിനിമയും രാഷ്ട്രീയവും ശാസ്ത്രവും തുടങ്ങി നരിവധി മേഖലകളിലെ പ്രമുഖര്‍ തീരാവേദനകള്‍ ബാക്കിയാക്കി ഈ ലോകത്ത് നിന്ന് മടങ്ങി.

  അപ്രതീക്ഷതമായി മരണത്തിന് കീഴടങ്ങിയ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി മുതല്‍ സംവിധായകന്‍ അംബരീഷ് ഉള്‍പ്പെടെ പ്രീയപ്പെട്ടവര്‍ക്ക് കണ്ണീരോര്‍മ്മകള്‍ ബാക്കിയാക്കി ഈ ലോകത്ത് നിന്ന് വിടവങ്ങിയവരാണ്.

  ശ്രീദേവി

  ശ്രീദേവി

  ശ്രീദേവിയുടെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ സിനിമാ ലോകത്തിന് കനത്ത ഞെട്ടലായിരുന്നു സമ്മാനിച്ചത്. ബോളിവുഡ് താരമായ മോഹിത് മാര്‍വ്വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബൈയില്‍ പോയപ്പോഴായിരുന്നു മരണം. ഹോട്ടലിലെ ശുചിമുറിയില്‍ കുഴഞ്ഞ് വീണായിരുന്നു താരം മരിച്ചത്. മരണത്തെ സംബന്ധിച്ച് ഒരുപാട് ദുരൂഹതകള്‍ ഉയര്‍ന്നിരുന്നെങ്കിലും സ്വാഭാവിക മരണമാണെന്ന് പിന്നീട് ദുബൈ പോലീസ് സ്ഥീരികരിക്കുകയായിരുന്നു.

   കരുണാനിധി

  കരുണാനിധി

  ഡിഎംകെ നേതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന മുത്തുവേൽ കരുണാനിധി അദ്ദേഹത്തിന്‍റെ 94ാം വയസിലായിരുന്നു മരണത്തിന് കീഴടങ്ങിയത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. പ്രതിസന്ധികളെ നെഞ്ച് വിരിച്ച് നിന്ന് നേരിടുന്ന നേതാവായിരുന്നു കരുണാനിധി. കരുണാനിധിയുടെ മടങ്ങിപ്പോക്ക് അണ്ണാഡിഎംകെയെ മക്കളുടെ കയ്യിലേല്‍പ്പിച്ചായിരുന്നു.

   സോമനാഥ ചാറ്റര്‍ജി

  സോമനാഥ ചാറ്റര്‍ജി

  മുന്‍ ലോക്സഭാ സ്പീക്കര്‍ ആയിരുന്ന സോമ്നാഥ് ചാറ്റര്‍ജി (89) വൃക്കാ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരിച്ചത്. സിപിഎമ്മിന്റെ കേന്ദ്രക്കമ്മിറ്റി അംഗമായിരിക്കെയാണ് അദ്ദേഹം ലോക്സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ കേന്ദ്രക്കമ്മിറ്റിയില്‍ നിന്ന് സിപിഎം ഒഴിവാക്കി.ഇടതുപാര്‍ട്ടികളുടെ അപചയത്തിനെതിരെ ശക്തമായി സംസാരിച്ച അദ്ദേഹം അവസാന നാളുകളില്‍ പാര്‍ട്ടിയിലേക്ക് മടങ്ങി വരവിനൊരുങ്ങുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിനിടയിലായിരുന്നു മരണം.

   എബി വാജ്പെയ്

  എബി വാജ്പെയ്

  പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യത്തെ ബിജെപിക്കാരനായിരുന്നു എബി വാജ്പേയ് 93ാം വയസിലാണ് മരണത്തിന് കീവടങ്ങിയത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്ന് തവണ ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്നു. പത്ത് തവണ ലോക് സഭാംഗമായി.

   അംബരീഷ്

  അംബരീഷ്

  വൃക്കാസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കന്നഡ ചലച്ചിത്ര താരവും മുൻ കേന്ദ്ര, സംസ്ഥാന മന്ത്രിയുമായിരുന്ന അംബരീഷിന്‍റെ അന്ത്യം. മണ്ഡ്യയിലെ മദ്ദൂർ ദൊഡ്‌ഡരസിനക്കെരെയിൽ 1952 മേയ് 29നു ജനിച്ച അംബരീഷ് എൺപതുകളിലെ ജനപ്രിയ നായകനായിരുന്നു.മൻമോഹൻ സിങ് സർക്കാരിൽ 2006 ഒക്‌ടോബർ 24നു വാർത്താവിനിമയ സഹമന്ത്രിയായി. കാവേരി തർക്കപരിഹാര ട്രൈബ്യൂണൽ വിധിയില്‍ പ്രതിഷേധിച്ച് അദ്ദേഹം 2008 ല്‍ രാജിവെച്ചു.

   മൃണാള്‍ സെന്‍

  മൃണാള്‍ സെന്‍

  ഡിസംബറിന്‍റെ നഷ്ടമായിരുന്നു വിഖ്യാത ചലച്ചിത്ര സംവിധായകനായ മൃണാള്‍ സെന്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് 95 വയസിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. പത്മഭൂഷണ്‍, ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവാണ്. കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍ കൂടിയായിരുന്നു മൃണാള്‍ സെന്‍. 1998 മുതല്‍ 2003 വരെ രാജ്യസഭാംഗം ആയിരുന്നു. ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് തുടക്കമിട്ടവരില്‍ പ്രമുഖനായിരുന്നു മൃണാള്‍ സെന്‍.

  English summary
  major deaths in 2018 national level
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more