വികസനം ചെലവാകാത്ത ദില്ലി, നിയമസഭാ തിരഞ്ഞെടുപ്പിൽ വിധിയെഴുതുന്ന നിർണായക ഘടങ്ങൾ ഇവയാണ്
ദില്ലി: നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ദില്ലി. ത്രികോണ പോരാട്ടമാകും ഇത്തവണ ദില്ലിയിൽ നടക്കുക. ഭരണം നിലനിർത്താൻ ആം ആദ്മിയും ഭരണം പിടിക്കാൻ ബിജെപിയും സർവസന്നാഹങ്ങളുമായി കോൺഗ്രസും രംഗത്തുണ്ട്. 1998ന് ശേഷം ദില്ലിയിൽ ശക്തമായ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല.
15 വർഷത്തോളം തുടർച്ചയായി ഭരണം നടത്തിയ കോൺഗ്രസാകട്ടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും വിജയിച്ചില്ല. മൂന്ന് പാർട്ടികൾക്ക് മുമ്പിലും സാധ്യതകളും വെല്ലുവിളികളും കുറവല്ല. ഫെബ്രുവരി 8നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11ന് ഫലം അറിയാം. ദില്ലി തിരഞ്ഞെടുപ്പിന്റെ ഫലം നിർണയിക്കുന്ന നിർണായകമായ ഘടകങ്ങൾ ഇവയാണ്.

കെജ്രിവാളിന്റെ ഭരണ മികവ്
ദില്ലിയിൽ അധികാരത്തിൽ എത്തുമെന്ന പൂർണ ആത്മവിശ്വാസത്തിലാണ് അരവിന്ദ് കെജ്രിവാളും ആം ആദ്മിയും. കഴിഞ്ഞ 5 വർഷം ആം ആദ്മി സർക്കാർ നിങ്ങൾക്കുവേണ്ടി പ്രവർത്തിച്ചുവെന്ന് കരുതുന്നുണ്ടെങ്കിൽ മാത്രം ഇക്കുറി പാർട്ടിക്ക് വോട്ട് ചെയ്താൽ മതിയെന്നാണ് കഴിഞ്ഞ ദിവസം പൊതുസമ്മേളനത്തിൽ കെജ്രിവാൾ ജനങ്ങളോട് പറഞ്ഞത്. 5 വർഷത്തെ ഭരണത്തിനിടെ നടപ്പിലാക്കിയ ജനപ്രിയ പദ്ധതികൾ ദില്ലിയിലെ വോട്ടർമാർക്കിടയിൽ തന്റെ സ്വാധീനം വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് കെജ്രിവാൾ വിശ്വസിക്കുന്നത്. സൗജന്യ ജലവിതരണം, കുറഞ്ഞ നിരക്കിൽ വൈദ്യുതി, മികച്ച സർക്കാർ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് തുടങ്ങി ദില്ലി സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ദേശീയ തലത്തിൽ വരെ ചർച്ചയായതിന്റെ പ്രതീക്ഷയിലാണ് കെജ്രിവാൾ.

സർവേ ഫലങ്ങൾ
കെജ്രിവാളിന് ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് പുറത്ത് വന്ന മിക്ക സർവേ ഫലങ്ങളും. 70 അംഗ നിയമസഭയിൽ 2015ൽ 67 സീറ്റുകളാണ് ആം ആദ്മി നേടിയത്. സീറ്റ് നേട്ടം കുറയുമെങ്കിലും വിജയം ആം ആദ്മിക്കാണെന്നാണ് സർവേകൾ പ്രവചിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി മിന്നു വിജയം സ്വന്തമാക്കിയെങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് അനുകൂലമാണ് ജനവികാരം. എങ്കിലും വോട്ടർമാർക്കിടയിൽ പ്രധാനമന്ത്രിക്കും ബിജെപിക്കുമുള്ള സ്വാധീനം ജാഗ്രതയോടെയാണ് കെജ്രിവാൾ കാണുന്നത്. പ്രധാനമന്ത്രിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കാനും കെജ്രിവാൾ ജാഗ്രത പുലർത്തുന്നു. കെജ്രിവാളും നരേന്ദ്രമോദിയും തമ്മിലുള്ള ഏറ്റുമുട്ടലായി ദില്ലി തിരഞ്ഞെടുപ്പിനെ ഉയർത്തിക്കാട്ടാനാണ് ബിജെപി ശ്രമിക്കുന്നതെങ്കിലും ആം ആദ്മി ഇതിൽ നിന്നും വിട്ടുനിൽക്കുകയാണ്.

മോദി തരംഗം
2014ലെ ലോക്സഭ തിരഞ്ഞെടുപ്പിന് സമാനമായി 2019ലും മോദി തരംഗത്തിൽ നേട്ടം കൊയ്യാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ മോദി തരംഗത്തിനിടയിലും 2013, 2015 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് നേട്ടം കൊയ്യാൻ കഴിഞ്ഞിരുന്നില്ല. 2015ൽ 3 സീറ്റുകൾ മാത്രമാണ് നേടിയത്. 2013ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന നിലയിലാണ് തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്തത്. എന്നാൽ ഫലം വന്നപ്പോൾ കേവല ഭൂരിപക്ഷം കടന്നില്ല, തുടർന്ന് കെജ്രിവാൾ സർക്കാർ രൂപീകരിക്കുകയും 49 ദിവസങ്ങൾക്കുള്ളിൽ സർക്കാർ നിലംപൊത്തുകയും ചെയ്തു.

മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ
2013ൽ ഹർഷവർധനായിരുന്നു ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. 2015ൽ കിരൺ ബേദിയും. ഇരു തിരഞ്ഞെടുപ്പിലുമുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി സ്ഥാനാർത്ഥികളുടെ മേൽ ചാർത്തപ്പെട്ടു. അതുകൊണ്ട് തന്നെ ഇത്തവണത്തെ ദില്ലി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖമായി പ്രധാനമന്ത്രിയേയാണ് ഉയർത്തിക്കാട്ടുന്നത്. നരേന്ദ്ര മോദി- കെജ്രിവാൾ നേർക്കുനേർ പോരാട്ടമായി ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനെ ചിത്രീകരിക്കാനാണ് ബിജെപിയുടെ ശ്രമം.

കോൺഗ്രസിന്റെ തിരിച്ചുവരവ്
ദില്ലിയിൽ കോൺഗ്രസിന്റെ നില പരുങ്ങലിലാണ്. സംഘടനാ സംവിധാനം ദുർബലമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ ആം ആദ്മി പാർട്ടിയുമായി നടത്തി വരുന്ന സഖ്യചർച്ചകൾ ഫലം കാണാതെ വന്നതോടെ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അതേ സമയം ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടാക്കാൻ സാധിച്ച നേരിയ മുന്നേറ്റം കോൺഗ്രസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. 7 ലോക്സഭ മണ്ഡലങ്ങളിൽ 5 ഇടത്തും രണ്ടാം സ്ഥാനത്തെത്താൻ കോൺഗ്രസിന് സാധിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ വോട്ടാക്കി മാറ്റാമെന്നുള്ള പ്രതീക്ഷ കോൺഗ്രസിനുണ്ട്. പ്രതിഷേധക്യാമ്പുകളിലേക്ക് മുതിർന്ന നേതാക്കൾ നടത്തിയ സന്ദർശനം മുസ്ലീം വിഭാഗങ്ങൾക്കിടയിൽ അനുകൂല വികാരമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ഈ മേഖലയിലെ സ്വാധീനം തിരിച്ചുപിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞാൽ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സസ്പെൻസുകൾ നിറഞ്ഞതാകും.

ജാതി, സമുദായ വോട്ടുകൾ
ദില്ലിയിലെ വോട്ടർമാരെ വിവിധ വിഭാഗങ്ങളിലായാണ് തരംതിരിക്കുന്നത്. പൂർവാഞ്ചലീസ്, പഞ്ചാബികൾ, സവർണ-ബനിയാ വിഭാഗങ്ങൾ, മുസ്ലീം വിഭാഗം, ചേരി പ്രദേശങ്ങൾ എന്നിങ്ങനെ. പരാമ്പരാഗതമായി ഏതെങ്കിലും ഒരു പാർട്ടിയോട് കൂറുപുലർത്തുന്നവരാണ് ഇവർ. എന്നാൽ 2015ൽ ഈ മാതൃക ആം ആദ്മി തകർക്കുകയായിരുന്നു. ആം ആദ്മിയുടെ വരവോടെ ഏറ്റവും കോൺഗ്രസിനാണ് വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. ബിജെപിയെ പിന്തുണയ്ക്കുന്ന സവർണ വോട്ടുകളിൽ കാര്യമായ വ്യതിയാനം സംഭവിച്ചില്ല. അതുകൊണ്ട് തന്നെ വോട്ട് വിഹിതത്തിൽ കുറവുണ്ടായില്ല. എന്നാൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. നിലവിൽ ആം ആദ്മിയുടെയും കോൺഗ്രസിന്റെയും വോട്ട് ബാങ്കുകൾ ഒന്നു തന്നെയാണ്.

ചർച്ചയാകുന്ന വിഷയങ്ങൾ
മറ്റു ഇന്ത്യൻ നഗരങ്ങളെക്കാൾ വികസനത്തിന്റെ കാര്യത്തിൽ ഏറെ മുമ്പിലാണ് ദില്ലി. അതുകൊണ്ട് തന്നെ വികസനം മുൻ നിർത്തിയുള്ള പ്രചാരണങ്ങൾ ദില്ലിയിൽ ഫലിച്ചേക്കില്ല. മറ്റു സംസ്ഥാനങ്ങളിലേതുപോലെ എല്ലാവർക്കും വൈദ്യുതി ഉറപ്പാക്കും എന്ന വാഗ്ദാനം ദില്ലിയിൽ ചെലവാകില്ല. അതുകൊണ്ടാണ് കുറഞ്ഞ നിരക്കിൽ വൈദ്യുതി സൗജന്യ ജല വിതരണം തുടങ്ങിയ വാഗ്ദാനങ്ങൾ പാർട്ടികൾ ഉയർത്തുന്നത്. ഗതാഗതക്കുരുക്ക് ഒരു പ്രശ്നമാണെങ്കിലും ഇന്ത്യയിലെ മറ്റേത് നഗരത്തേക്കാളും വീതിയുള്ള റോഡുകളാണ് ദില്ലിയിൽ ഉള്ളതെന്നതാണ് വസ്തുത.അന്തരീക്ഷ മലിനീകരണം ഈ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയായേക്കും,
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications