കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജന്‍മാര്‍ വിലസി!! ചാവേറും രാഹുലും ഒരുമിച്ച്... സോണിയയുടെ കാല്‍പിടിച്ച് മോദി, മദ്യപിച്ച പ്രിയങ്ക

  • By Desk
Google Oneindia Malayalam News

ദില്ലി: പുല്‍വാമ ആക്രമണം, ലോക്‌സഭാ തിരഞ്ഞെടുപ്പ്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍, കശ്മീരിന്റെ പദവി റദ്ദാക്കല്‍, പൗരത്വ നിയമവും എന്‍ആര്‍സിയും... സംഭവ ബഹുലമായിരുന്നു 2019 എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് അപ്പുറത്തായിരുന്നു പ്രചരിക്കപ്പെട്ട പല സംഭവങ്ങളും.

ദേശീയതലത്തില്‍ പരിശോധിച്ചു നോക്കിയാല്‍ വ്യാജ വാര്‍ത്തകള്‍ക്ക് ഏറെ പ്രചാരണം ലഭിച്ച വര്‍ഷം കൂടിയാണിത്. പല വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലും രാഷ്ട്രീയ ലക്ഷ്യമായിരുന്നു. അല്ലാത്തവയും ഏറെ. വ്യാജ പ്രചാരണങ്ങളുടെ പ്രധാന ഇരകളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി മോദിയുമുണ്ട്. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തിന്റെ ഉത്തര ഉദാഹരണങ്ങളായിരുന്നു ഇവയെല്ലാം. സത്യം അറിയും മുമ്പ് മിക്കവരിലും ആദ്യമെത്തിയത് വ്യാജനായിരുന്നു. 2019ലെ വ്യാജ വാര്‍ത്തകളില്‍ ചിലത്...

ചാവേറിനൊപ്പം രാഹുല്‍ ഗാന്ധി

ചാവേറിനൊപ്പം രാഹുല്‍ ഗാന്ധി

പുല്‍വാമയിലെ തീവ്രവാദി ആക്രമണമുണ്ടായ വേളയില്‍ ഒട്ടേറെ വ്യാജ പ്രചാരണങ്ങളാണ് നടന്നത്. വിവിധ രാജ്യങ്ങളില്‍ നടന്ന സംഭവങ്ങളുടെ ചിത്രങ്ങല്‍ പോലും പുല്‍വാമയുടെതായി പ്രചരിപ്പിക്കപ്പെട്ടു. പുല്‍വാമയില്‍ ആക്രമണം നടത്തിയ തീവ്രവാദി ആദില്‍ അഹമ്മദ് ദറിനൊപ്പം രാഹുല്‍ ഗാന്ധി നില്‍ക്കുന്ന തരത്തില്‍ ഫോട്ടോ ഷോപ്പ് ചെയ്ത ചിത്രങ്ങളും പ്രചരിച്ചു.

 പ്രിയങ്ക ചിരിച്ചു

പ്രിയങ്ക ചിരിച്ചു

പുല്‍വാമ ആക്രമണത്തിന് ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചിരിച്ചുവെന്നായിരുന്നു ഇക്കാലത്തെ പ്രധാനപ്പെട്ട മറ്റൊരു പ്രചാരണം. എന്നാല്‍ പഴയ വീഡിയോയിലെ ഭാഗം കട്ട് ചെയ്താണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നതെന്ന് പിന്നീട് വ്യക്തമായി.

സൈനികരുടെ മൃതദേഹങ്ങള്‍

സൈനികരുടെ മൃതദേഹങ്ങള്‍

പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ എന്ന പേരില്‍ സൈനികരുടെ മൃതദേഹങ്ങള്‍ നിരത്തിവച്ച പ്രചാരണം നടന്നിരുന്നു. ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ ചിത്രമായിരുന്നു യഥാര്‍ഥത്തില്‍ അത്. ഈ വേളയില്‍ തന്നെയാണ് കശ്മീരികള്‍ക്ക് നേരെ പലിയടത്തും ആക്രമണം നടക്കുന്നുവെന്ന പ്രചാരണമുണ്ടായത്. ഇതിന് വേണ്ടി ഉപയോഗിച്ച ചിത്രം സംഘപരിവാര്‍ സംഘടനകളെ മോശമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

ആര്‍എസ്എസിന് രഹസ്യ അജണ്ട

ആര്‍എസ്എസിന് രഹസ്യ അജണ്ട

പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസിന് രഹസ്യ അജണ്ടയുണ്ടായിരുന്നുവെന്ന പ്രചാരണവും നടന്നു. കലാപം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നായിരുന്നു പ്രചാരണം. ആര്‍എസ്എസ് ഫണ്ട് നല്‍കിയെന്ന് പിടിയിലായ തീവ്രവാദി പറഞ്ഞുവെന്ന പേരിലാണ് പ്രചാരണമുണ്ടായത്. ഇയാളുടെ ഫോട്ടോയും പ്രചരിച്ചു. എന്നാല്‍ 2016 ല്‍ പിടിയിലായ തീവ്രവാദിയുടെ ചിത്രമാണ് പ്രചരിച്ചതെന്ന് പിന്നീട് വ്യക്തമായി. ഇയാള്‍ ആര്‍എസ്എസിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല.

പ്രശാന്ത് ഭൂഷണ് മര്‍ദ്ദനം

പ്രശാന്ത് ഭൂഷണ് മര്‍ദ്ദനം

കശ്മീരില്‍ എന്തുകൊണ്ടാണ് ആദിലിനെ പോലുള്ള തീവ്രവാദികള്‍ ഉണ്ടാകുന്നത് എന്ന് ചിന്തിക്കണം എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പലകോണില്‍ നിന്നും അദ്ദേഹത്തിനെതിരെ പ്രതിഷേധമുയര്‍ന്നു. തൊട്ടുപിന്നാലെ പ്രശാന്ത് ഭൂഷണെ ഓഫീസില്‍ കയറി മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിച്ചു. പക്ഷേ ആ വീഡിയോ 2011ലേത് ആയിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

സോണിയയുടെ കാല്‍ പിടിച്ച് മോദി

സോണിയയുടെ കാല്‍ പിടിച്ച് മോദി

പ്രധാനമന്ത്രി മോദി സോണിയ ഗാന്ധിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രവും തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിക്കപ്പെട്ടിരുന്നു. ഇതേ ചിത്രം എംഐഎം നേതാവ് ഒവൈസിയുടെ കാല്‍ മോദി പിടിക്കുന്ന തരത്തിലും വന്നു. എന്നാല്‍ 2013ലെ ചിത്രം കൃത്രിമമായി രൂപമാറ്റംവരുത്തിയാണ് പ്രചരിപ്പിച്ചത്. ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ കാല്‍തൊട്ട് മോദി വന്ദിക്കുന്നതാണ് യഥാര്‍ഥ ചിത്രം.

രാഹുലിന്റെ സമൂസ

രാഹുലിന്റെ സമൂസ

പ്രളയ മേഖല കാണാനെത്തിയ രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ ഇരുന്ന് സമൂസ ആസ്വദിച്ച് കഴിക്കുന്നു എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലെ യുപിയില്‍ നിന്നുള്ള ചിത്രമായിരുന്നു അത്. സത്യം പുറത്തുവന്നപ്പോഴേക്കും നുണ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി നീക്കം ചെയ്യുകയും ചെയ്തു.

 പാകിസ്താന്റെ പതാക

പാകിസ്താന്റെ പതാക

മലപ്പുറത്ത് ലോക്‌സഭാ പ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ മുസ്ലിം ലീഗിന്റെ പതാക വീശുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുംവിധം പ്രചരിക്കപ്പെട്ടു. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ പാകിസ്താന്‍ പതാക വീശി എന്നായിരുന്നു ഉത്തരേന്ത്യയില്‍ പ്രചരിക്കപ്പെട്ടത്.

പ്രിയങ്കയുടെ മദ്യപാനം

പ്രിയങ്കയുടെ മദ്യപാനം

പ്രിയങ്ക ഗാന്ധിയെ ലക്ഷ്യമിട്ടും വ്യാജ പ്രചാരണം നടന്നിരുന്നു. പൊതുസ്ഥലത്ത് പ്രിയങ്ക മദ്യപിച്ച് സംസാരിക്കുന്നു എന്ന പേരിലായിരുന്നു പ്രചാരണം. എന്നാല്‍ കശ്മീരിലെ കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ ഗേറ്റില്‍ രാത്രി നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ പ്രിയങ്കയുടെ വീഡിയോ ആണ് എതിരാളികള്‍ വ്യാജമായി പ്രചരിപ്പിക്കപ്പെട്ടതെന്ന് പിന്നീട് തെളിഞ്ഞു.

 ലത മങ്കേഷ്‌കര്‍ മരിച്ചു!!

ലത മങ്കേഷ്‌കര്‍ മരിച്ചു!!

ശാരീരിക അസ്വാസ്ഥ്യം കാരണം മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ലതാ മങ്കേഷ്‌കര്‍ മരിച്ചുവെന്ന് പ്രചാരണം നടന്നിരുന്നു. ഇതിനെതിരെ അവരുടെ കുടുംബം ശക്തമായ ഭാഷയില്‍ രംഗത്തുവന്നു. ആരോഗ്യം വീണ്ടെടുത്ത ലത മങ്കേഷ്‌കര്‍ പിന്നീട് ആശുപത്രി വിട്ടിരുന്നു.

കൊന്നാല്‍ പ്രശ്‌നമില്ല

കൊന്നാല്‍ പ്രശ്‌നമില്ല

സ്ത്രീകളെ ആക്രമിക്കാന്‍ വന്നവരെ കൊന്നാല്‍ പ്രശ്‌നമില്ല എന്ന തരത്തില്‍ വാട്‌സ് ആപ്പ് പ്രചാരണം നടന്നിരുന്നു. പുതിയ നിയമം മോദി സര്‍ക്കാര്‍ പാസാക്കിയെന്നായിരുന്നു പ്രചാരണം. ഹൈദരാബാദിലെ ഡോക്ടര്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാല്‍ വ്യാജ നാണയങ്ങളില്‍ ഇടപാട് നടത്തുന്നത് തടയുന്ന വകുപ്പാണ് പുതിയ നിയമം എന്ന പേരില്‍ പ്രചരിച്ചതെന്ന് പിന്നീട് ബോധ്യമായി.

ജയരാജന്‍ ബിജെപിയിലേക്ക്

ജയരാജന്‍ ബിജെപിയിലേക്ക്

സിപിഎം നേതാവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വ്യാജ പ്രചാരണവും ഈ വര്‍ഷമുണ്ടായിരുന്നു. വിശദീകരണവുമായി ജയരാജന്‍ തന്നെ രംഗത്തുവന്നു. ഈ പ്രചാരണത്തിന് പിന്നില്‍ സംഘപരിവാറും മുസ്ലിം തീവ്ര ഗ്രൂപ്പുകളുമാണ് എന്നാണ് ജയരാജന്‍ പ്രതികരിച്ചത്.

English summary
Major Fake News in 2019; Year End Story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X