കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി എഫ്‌ഐസിസിഐ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ

Google Oneindia Malayalam News

ദില്ലി: മാന്‍ഡി ഹൗസിലെ എഫ്‌ഐസിസി ഗോഡൗണില്‍ വന്‍ അഗ്നിബാധ. ചൊവ്വാഴ്ച പുലര്‍ച്ചെ 1.45 നായിരുന്നു സംഭവം. രണ്ട് അഗ്നി ശമന സേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. മുപ്പത്തഞ്ചോളം അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

മാന്‍ഡി ഹൗസിലെ എഫ്‌ഐസിസിഐ ബില്‍ഡിങ്ങിലെ ഏറ്റവും മുകളിലെ നിലയിലായിരുന്നു ആദ്യം തീ പടര്‍ന്നത് പിന്നീട് മററ് നിലകളിലേക്ക് തീ വ്യാപിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീ പടരുന്ന സമയത്ത് കൂടുതല്‍ ആളുകള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല.

New Delhi Map

അതേകെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ഫിക്കി ഓഡിറ്റോറിയത്തിനും കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലായിരുന്നെങ്കിലും രണ്ട് മണിക്കൂര്‍ കൊണ്ട് തീയണക്കാന്‍ സാധിച്ചെന്നും ഫയര്‍ഫോര്‍സ് അറിയിച്ചു.

English summary
A massive fire broke out at the National Museum of Natural History in FICCI building in central Delhi in the wee hours today. The fire broke out around 1.45 AM on the top floor of the museum, located in FICCI Building in Mandi House, where some repair work was underway.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X