കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർമ്മാണത്തിലിരിക്കുന്ന നാവികസേനയുടെ യുദ്ധക്കപ്പലിൽ തീപ്പിടുത്തം; ഒരാൾ മരിച്ചു, കാരണം വ്യക്തമല്ല!!

Google Oneindia Malayalam News

മുംബൈ: നാവികസേനയുടെ നിർമാണത്തിലിരിക്കുന്ന യുദ്ധക്കപ്പലിൽ വൻ തീപ്പിടുത്തം. വൈകീട്ട് 5.44 ഓടെയാണ് തീപ്പിടിത്തം ഉണ്ടായത്. മഹാരാഷ്ട്രയിലെ മാസഗോണ്‍ ഡോക്‌യാഡില്‍ നിര്‍മാണം പുരോഗമിക്കുന്ന വിശാഖപട്ടണം എന്ന കപ്പലിലാണ് തീപ്പിടുത്തം ഉണ്ടായത്.

<strong>പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പ്രതിഷേധവുമായി ഗ്ളോബല്‍ കേരള പ്രവാസി അസോസിയേഷന്‍, ശനിയാഴ്ച കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച്!</strong>പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പ്രതിഷേധവുമായി ഗ്ളോബല്‍ കേരള പ്രവാസി അസോസിയേഷന്‍, ശനിയാഴ്ച കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച്!

തീപിടിച്ചപ്പോൾ കപ്പലിനകത്ത് അകപ്പെട്ട ബജേന്ദ്ര കുമാര്‍ (23) ആണ് മരണപ്പെട്ടത്. മുംബൈ ജെജെ ആശുപത്രിയിലെത്തിക്കും മുൻപേ മരണം സംഭവിച്ചതായാണു വിവരം. ദക്ഷിണ മുംബൈയിൽ സിഎസ്എംടി റെയിൽവേ സ്റ്റേഷനു സമീപത്താണ് കപ്പൽ നിർമാണശാലയായ 'മസ്ഗാവ് ഡോക്’. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Fire

കപ്പല്‍ മുഴുവന്‍ പുക നിറങ്ങിരിക്കുകയാണ്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമെ തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനാകൂ. നാശനഷ്ടങ്ങൾ പരമാവധി കുറച്ച് തീ അണയ്ക്കാനാണ് ശ്രമം. എട്ട് ഫയർ എഞ്ചിനുകളാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നത്.

2014 ഏപ്രിലിൽ മുംബൈ നേവൽ ഡോക്‌യാർഡിൽ അറ്റകുറ്റപ്പണിക്കിടെ ഐഎൻഎസ് മാതംഗ എന്ന യുദ്ധക്കപ്പലിനു തീപിടിച്ചിരുന്നുു. ആർക്കും പരിക്കേറ്റിരുന്നില്ല. ഇന്ത്യയുടെ ഏക വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ 2019 ഏപ്രിലിൽ തീപ്പിടുത്തമുണ്ടായിരുന്നു. സംഭവത്തിൽ ലഫ്റ്റനന്റ് കമാൻഡർ ഡിഎസ് ചൗഹാൻ മരണപ്പെട്ടിരുന്നു.

English summary
Major fire broke out at an under-construction warship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X