മൂര്‍ഷിദാബാദില്‍ ആശുപത്രിയില്‍ തീപിടുത്തം: മൂന്ന് മരണം
കൊല്‍ക്കത്ത: മൂര്‍ഷിദാബാദില്‍ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. മൂര്‍ഷിദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിസിന്‍ ഡിപ്പാര്‍ട്ടമെന്റില്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് തീപിടുത്തമുണ്ടായത്. രണ്ട് സ്ത്രീകളാണ് മരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സുബാശിഷ് സാഹ പറഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ആശുപത്രിക്കുള്ളില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. തീപ്പിടുത്തത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തീപിടിച്ചതോടെ കുട്ടികളുടെ വാര്‍ഡിലുണ്ടായിരുന്നവര്‍ ജനല്‍ച്ചില്ല് തകര്‍ത്താണ് പുറത്തുകടന്നത്. എസിയ്ക്കുള്ളില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവാരങ്ങള്‍. സംഭവം നടക്കുമ്പോള്‍ 200ഓളം പേര്‍ ആശുപത്രിക്കുള്ളില്‍ ഉണ്ടായിരുന്നു.

Murshidabad hospital fire: Chaos as patients are being escorted out #WestBengal pic.twitter.com/uRAaSrpwxI
— ANI (@ANI_news) August 27, 2016












Click it and Unblock the Notifications