കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനഗര്‍ ഹോട്ടല്‍ സംഭവം; മേജര്‍ ഗൊഗോയിക്കെതിരെ നടപടി, സീനിയോരിറ്റി കുറച്ചു, ഇനി കശ്മീരിന് പുറത്ത്

Google Oneindia Malayalam News

ദില്ലി: കശ്മീരി യുവതിക്കൊപ്പം ശ്രീനഗറിലെ ഹോട്ടലില്‍ നിന്ന് പിടികൂടിയ മേജര്‍ ലീതുല്‍ ഗൊഗോയിക്കെതിരെ നടപടി. ഇയാളുടെ സീനിയോരിറ്റി കുറച്ചു. കൂടാതെ കശ്മീരിന് പുറത്തേക്ക് നിയമിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മെയ് 23നാണ് യുവതിക്കൊപ്പം ഹോട്ടലില്‍ മുറിയെടുക്കവെ മേജര്‍ പിടിയിലായത്. ഇയാളുടെ ഡ്രൈവര്‍ സമീര്‍ മല്ലയും പിടിയിലായിരുന്നു. ഇരുവരെയും പട്ടാള കോടതി വിചാരണ ചെയ്തു. ഒടുവില്‍ ശിക്ഷ വിധിക്കുകയും ചെയ്തു.

Leetul

പ്രദേശവാസികളുമായി ബന്ധം പുലര്‍ത്തരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ടായിട്ടും ഇയാള്‍ യുവതിയോടൊപ്പം ഹോട്ടലില്‍ എത്തുകയായിരുന്നു. ഇത് ഗുതുരമായ വീഴ്ചയാണെന്ന് പട്ടാള കോടതി വിചാരണയില്‍ കണ്ടെത്തി. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രദേശത്ത് മേജര്‍ ഉണ്ടായിരുന്നില്ലെന്ന കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതോടെയാണ് സൈന്യം നടപടിയെടുത്തത്.

പെന്‍ഷന്‍ സീനിയോരിറ്റിയില്‍ ആറ് മാസം കുറവ് വരുത്തിയതായി സൈനിക അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ പട്ടാള കോടതി വിചാരണ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ശിക്ഷ പരസ്യപ്പെടുത്തിയിരുന്നില്ല. മേജര്‍ ഗൊഗോയിയുടെ ബാച്ചിലുള്ളവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അദ്ദേഹത്തിന് കിട്ടില്ല. സര്‍വീസ് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആറ് മാസം പെന്‍ഷന് ഇദ്ദേഹം യോഗ്യനായിരിക്കില്ല. കശ്മീര്‍ താഴ്‌വരയില്‍ ഇനി നിയമനം ലഭിക്കില്ല.

ബിജെപി ബന്ധം പരസ്യമാക്കി താരങ്ങള്‍; ദില്ലിയില്‍ ഒത്തുകൂടി പ്രമുഖര്‍, ബോണി കപൂറും സപ്‌നയുമടക്കംബിജെപി ബന്ധം പരസ്യമാക്കി താരങ്ങള്‍; ദില്ലിയില്‍ ഒത്തുകൂടി പ്രമുഖര്‍, ബോണി കപൂറും സപ്‌നയുമടക്കം

2016 മാര്‍ച്ചിലാണ് ഗൊഗോയ് രാഷ്ട്രീയ റൈഫിള്‍സില്‍ നിയമിക്കപ്പെട്ടത്. 2018 ഒക്ടോബര്‍ മുതല്‍ അന്വേഷണത്തിന്റെ ഭാഗമായി മാറ്റി നിര്‍ത്തിയിരുന്നു. 2017ല്‍ ബദ്ഗാം ഉപതിരഞ്ഞെടുപ്പിനിടെ അക്രമമുണ്ടായപ്പോള്‍ നാട്ടുകാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ കശ്മീരി യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിവച്ച് വിവാദമുണ്ടാക്കിയതും മേജര്‍ ഗൊഗോയ് ആയിരുന്നു.

English summary
Srinagar hotel incident: Major Leetul Gogoi’s seniority reduced, to be posted out of Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X