• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഞങ്ങള്‍ വിഡ്ഢികള്‍' ഇത് ശബ്ദനിരോധിത മേഖല: 2019ല്‍ രാജ്യം ചര്‍ച്ച ചെയ്ത തലക്കെട്ടുകള്‍ ഇങ്ങനെ

ഇന്ത്യയില്‍ നിര്‍ണായകമായ സുപ്രീം കോടതി വിധികളും പരിണാമങ്ങളും കൊണ്ട് സമ്പന്നമാണ് 2019. മുത്തലാഖ്, കേന്ദ്രത്തില്‍ ബിജെപിയുടെ എന്‍ഡിഎ അധികാരം നിലനിര്‍ത്തി എന്നിങ്ങനെ പോകുകയാണ് സംഭവങ്ങള്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തിയതും തിര‍ഞ്ഞെടുപ്പിന് മുമ്പുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാര്‍ത്താ സമ്മേളനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞത് അത്യാകര്‍ഷകങ്ങളായ തലക്കെട്ടുകള്‍ കൊണ്ട് കൂടിയാണ്. മുത്തലാഖ് സംബന്ധിച്ച സുപ്രീം കോടതി വിധി, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരിച്ചുവരവ് എന്നിങ്ങനെ രാജ്യത്തെ ഒരു വര്‍ഷം സമ്പന്നമാക്കിയത്.

ഭൂരിപക്ഷത്തെ ന്യൂനപക്ഷം അനുസരിക്കേണ്ടി വരുമെന്ന് ടിപി സെൻകുമാർ! 'താൻ ബിജെപിക്കാരനല്ല'

'ഞങ്ങള്‍ വിഡ്ഢികള്‍'

'ഞങ്ങള്‍ വിഡ്ഢികള്‍'

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനയും ബിജെപിയും തമ്മില്‍ ഇടഞ്ഞതോടെ കോണ്‍ഗ്രസ്-എന്‍സിപി- ശിവേസന ചര്‍ച്ചകള്‍ ആരംഭിക്കുകയായിരുന്നു. രാത്രി വൈകുവോളവും ത്രികക്ഷികളുടെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നിരുന്നതെങ്കില്‍ പിറ്റേ ദിവസം പുറത്തുവന്നത് മറ്റൊരു രാഷ്ട്രീയ അട്ടിമറിയാണ്. എന്‍സിപി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായും ഫഡ്നാവിസ് മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. രാഷ്ട്രപതി ഭരണം റദ്ദാക്കി പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുകയായിരുന്നു.

ദി ഏഷ്യന്‍ ഏജായിരുന്നു രാഷ്ട്രീയ അട്ടിമറിയെ അക്ഷരാര്‍ത്ഥത്തില്‍ അഭിസംബോധന ചെയ്തുകൊണ്ട് തലക്കെട്ട് നല്‍കിയത്. WTFadnavis എന്നായിരുന്നു ഏഷ്യന്‍ ഏജിന്റെ ഏറെ ചര്‍ച്ചയായ തലക്കെട്ട്. മഹാരാഷ്ട്ര രാഷ്ട്രീയ നാടകം തുടരുന്നു. ഫട്നാവിസ് മുഖ്യമന്ത്രി, അജിത് പവാര്‍ ഉപമുഖ്യമന്ത്രി എന്നായിരുന്നു ഹിന്ദുസ്താന്‍ ടൈംസിന്റെ പ്രധാന തലക്കെട്ട്. നിങ്ങളുറങ്ങുമ്പോള്‍ (While You Sleeping) എന്നതായിരുന്നു ഇന്ത്യന്‍ എക്സ്പ്രസിന്റെ തലക്കെട്ട്. നമ്മള്‍ വിഡ്ഢികള്‍ (We The Idiots) എന്നാണ്

ടെലഗ്രാറിന്റെ തലക്കെട്ട്.

 'ഇത് ശബ്ദനിരോധിത മേഖല'

'ഇത് ശബ്ദനിരോധിത മേഖല'

ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ അ‍ഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ഒറ്റ വാര്‍ത്താ സമ്മേളനം മാത്രം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മാധ്യമങ്ങള്‍ മോദിയെ വിമര്‍ശിച്ചെങ്കിലും ടെലഗ്രാഫിന്റെ തലക്കെട്ടായിരുന്നു വാര്‍ത്തയായത്. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് മോദി നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ ചിത്രങ്ങള്‍ ഒന്നാം പേജില്‍ നല്‍കിയ

ടെലഗ്രാഫ് 'ഇത് ശബ്ദനിരോധിത മേഖല' എന്ന തലക്കെട്ടാണ് നല്‍കിയത്. ആദ്യ പേജില്‍ മോദി നല്‍കാത്ത ഉത്തരങ്ങള്‍ക്കായി സ്ഥലം ഒഴിച്ചിടുകയും ചെയ്തുിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മെയ് 18നാണ് മോദി വാര്‍ത്താ സമ്മേളനം നടത്തിയത്.

 'ഹി ഈസ് ബാക്ക്'

'ഹി ഈസ് ബാക്ക്'

അയാള്‍ തിരിച്ചുവന്നിരിക്കുന്നു എന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി റെക്കോര്‍‍ഡ് വിജയം നേടി അധികാരം നിലനിര്‍ത്തിയതിനെ ദി ടെലഗ്രാഫ് ദിനപത്രം വിശേഷിപ്പിച്ചത്. 2014ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയും അധികാരത്തിലെത്തിയ മോദിയുടെ വിജയം മാധ്യമങ്ങള്‍ ആഘോഷിച്ചത് ഇങ്ങനെയാണ്.

 'ഹിന്ദുസ്ഥാന്‍'

'ഹിന്ദുസ്ഥാന്‍'

'ഹിന്ദുസ്താന്‍' സുപ്രീം കോടതി അയോധ്യ കേസില്‍ വിധി പറഞ്ഞതിന്റെ പിറ്റേ ദിവസം ഇറങ്ങിയ പത്രത്തില്‍ ടെലഗ്രാഫിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. അയോധ്യയിലെ രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് ക്ഷേത്രം പണിയുന്നതിന് അനൂകൂലമായ വിധി പുറപ്പെടുവിച്ച കോടതി മുസ്ലിങ്ങള്‍ക്ക് പള്ളി പണിയാന്‍ അയോധ്യയില്‍ വേറെ അഞ്ച് ഏക്കര്‍ സ്ഥലം കണ്ടെത്തി നല്‍കാനും നിര്‍ദേശിക്കുകയായിരുന്നു. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന തര്‍ക്കത്തിനാണ് ഇതോടെ അന്ത്യമായത്. മോദി സര്‍ക്കാര്‍ രണ്ടാം തവണയും കേന്ദ്രത്തില്‍ അധികാരത്തിലേറിയപ്പോള്‍ വര്‍ഷങ്ങളായി മുന്നോട്ടുവെച്ച വാഗ്ദാനമാണ് നിറവേറ്റിയത്.

 'പോള്‍ഗ്രിമേജ്'

'പോള്‍ഗ്രിമേജ്'

ലോക്സഭാ തിര‍ഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ക്ഷേത്ര ദര്‍ശനത്തെ പോള്‍ഗ്രിമേജ് എന്നാണ് ദി ടെലിഗ്രാഫ് വിശേഷിപ്പിച്ചത്. ഉത്തരാഖണ്ഡിലെ കേദാര്‍ നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി പരമ്പരാഗത വേഷവും ഊന്നൂവടിയുമായി നടക്കുന്ന ചിത്രങ്ങള്‍ ട്വിറ്റര്‍ വഴി പ്രചരിപ്പിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ധ്യാനത്തിനും ശേഷമാണ് മോദി മടങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയുള്ള മോദിയുടെ പര്യടനത്തെയാണ് ടെലഗ്രാഫ് പരിഹസിച്ചത്.

 മുത്തലാഖ്

മുത്തലാഖ്

മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി പുറത്തുവന്നതോടെ പിറ്റേ ദിവസം പുറത്തിറങ്ങിയ ഇന്ത്യന്‍ മാധ്യമങ്ങളുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. തലാക്ക്, തലാഖ്, തലാഖ് എന്നെഴുതി മുകളില്‍ ചുവന്ന വരയിട്ടുകൊണ്ടാണ് ദി ഇന്ത്യന്‍ എക്സപ്രസ് പത്രം പുറത്തിറങ്ങിയത്. No, no no: Supreme court declares tripple Talaq illegal എന്നായിരുന്നു ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പ്രധാന തലക്കെട്ട്.

English summary
Major newspaper headlines that stood out by its words in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X