Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ്ക്ക് കനത്ത തിരിച്ചടി; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, കരൂര്‍ ഇരകള്‍ക്ക് ജോലി വൈകും

ചെന്നൈ: കരൂര്‍ ദുരന്തത്തിന്റെ ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കിയ വിജയ് സര്‍ക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. തമിഴ്‌നാട് സര്‍ക്കാര്‍ ജോലി നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി തീരുമാനം. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടക്കുന്ന കാര്യം ഹൈക്കോടതി നിരീക്ഷിച്ചു.

ജുനൈദിനെ കസ്റ്റഡിയില്‍ എടുത്തു; കണ്ണുകെട്ടി കൊണ്ടുപോയി, വിവാദം, പിന്തുണച്ച് കോണ്‍ഗ്രസ്
ജുനൈദിനെ കസ്റ്റഡിയില്‍ എടുത്തു; കണ്ണുകെട്ടി കൊണ്ടുപോയി, വിവാദം, പിന്തുണച്ച് കോണ്‍ഗ്രസ്

പരമോന്നത കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ കേസിന്റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നില്ല. കരൂരില്‍ വിജയ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി ഇതോടെ അവതാളത്തിലായി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നേരത്തെ വിജയ് ധനസഹായം നല്‍കിയിരുന്നു. അധികാരത്തിലെത്തിയ ശേഷം സര്‍ക്കാര്‍ ജോലിയും വിജയ് നല്‍കി. ഇതിനാണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്. വിജയ് അടുത്ത നീക്കം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

vijay setback karur job offer ban by hc

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കരൂരില്‍ മരിച്ച 31 കുടുംബങ്ങളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയത് ഇതോടെ ത്രിശങ്കുവിലായി. കാരുണ്യ നിയമനത്തിന് നേരത്തെ കാത്തിരിക്കുന്നവരെ മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത് എന്ന് കോടതി നിരീക്ഷിച്ചു. 2025 സെപ്തംബര്‍ 27നാണ് രാജ്യത്തെ നടുക്കിയ കരൂര്‍ ദുരന്തം നടന്നത്.

രമേശ് പിഷാരടി കളംവിട്ടു; അന്‍സിബ ഹസനെ വിളിപ്പിച്ച് കോടതി, രജിസ്ട്രാര്‍ വരട്ടെ എന്ന് നടിമാര്‍
രമേശ് പിഷാരടി കളംവിട്ടു; അന്‍സിബ ഹസനെ വിളിപ്പിച്ച് കോടതി, രജിസ്ട്രാര്‍ വരട്ടെ എന്ന് നടിമാര്‍

ടിവികെ പ്രചാരണ പരിപാടിക്ക് എത്തിയതായിരുന്നു ജനക്കൂട്ടം. വിജയ് പ്രസംഗിക്കവെ തിക്കും തിരക്കുമുണ്ടായതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ടിവികെ പറയുന്നു. ഡിഎംകെ നേതാവ് ബാലാജി ഉള്‍പ്പെടെയുള്ളവരെയാണ് ടിവികെ സംശയിക്കുന്നത്. ടിവികെ തന്നെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതും. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വിജയിയെ പലതവണ ഡല്‍ഹിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

ദുരന്ത ശേഷം വിജയ് കരൂര്‍ സന്ദര്‍ശിച്ചിരുന്നില്ല. ഡിഎംകെ സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കാതിരുന്നതാണ് സന്ദര്‍ശനം അസാധ്യമാക്കിയത് എന്ന് ടിവികെ പറയുന്നു. തിരഞ്ഞെടുപ്പ് ഫലം വരികയും ടിവികെ മികച്ച വിജയം നേടി വിജയ് മുഖ്യമന്ത്രിയാകുകയും ചെയ്തതോടെ ചിത്രം മാറി. ഈ മാസം പത്തിന് വിജയ് കരൂരിലെത്തി. ദുരന്തത്തിന്റെ ഇരകളെ നേരിട്ട് കണ്ടു. ശേഷം സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി അനുവദിച്ച് സാക്ഷ്യപത്രം കൈമാറുകയും ചെയ്തു.

ദുരന്ത ഇരകള്‍ക്ക് ജോലി നല്‍കുന്നത് താല്‍ക്കാലിക അടിസ്ഥാനത്തിലാകണം എന്ന ഉപാധി നേരത്തെ കോടതി വച്ചിരുന്നു. ജോലി ലഭിച്ചവര്‍ ആദ്യ ശമ്പളം വാങ്ങുന്നതിന് മുമ്പ് ഹര്‍ജികളില്‍ തീരുമാനം എടുക്കാമെന്ന് അറിയിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി. സമാനമായ ദുരന്തങ്ങളില്‍പ്പെട്ടവര്‍ക്ക് ജോലി നല്‍കേണ്ടി വരുന്ന കാര്യവും കോടതി സൂചിപ്പിച്ചു. അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ടിവികെ വൃത്തങ്ങള്‍ പറഞ്ഞു. ദുരന്ത ഇരകള്‍ക്ക് ജോലി നല്‍കിയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് എന്നും അവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+