Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴകത്തെ 'ജനനായകൻ'; വിജയ്ക്ക് ആശംസകളുമായി ഇന്ത്യൻ സിനിമാ ലോകം!

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (TVK) നേടിയ ഐതിഹാസിക മുന്നേറ്റത്തിന് പിന്നാലെ, വിജയിയെ അഭിനന്ദിച്ചുകൊണ്ട് തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. വിജയത്തിന് ആക്കം കൂട്ടിക്കൊണ്ട് മമ്മൂട്ടി, രജനീകാന്ത്, കമൽ ഹാസൻ നാനി, രശ്മിക മന്ദാന, ധനുഷ് തുടങ്ങിയ പ്രമുഖർ പങ്കുവെച്ച കുറിപ്പുകൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി വിജയ്ക്ക് ഹൃദയസ്പർശിയായ ആശംസകൾ നേർന്നത്. "ഈ ശ്രദ്ധേയമായ വിജയത്തിൽ പ്രിയ സുഹൃത്ത് വിജയ്ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. സംസ്ഥാനത്തെ നയിക്കാൻ മുന്നോട്ട് പോകുമ്പോൾ നിങ്ങൾക്ക് കരുത്തും ദീർഘവീക്ഷണവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു," - മമ്മൂട്ടി കുറിച്ചു.

"വിജയിച്ച തമിഴക വെട്രി കഴകത്തിന്റെ പ്രസിഡന്റ് തിരു വിജയ്ക്കും പാർട്ടിയുടെ എല്ലാ അംഗങ്ങൾക്കും ഈ ഉജ്ജ്വല വിജയത്തിൽ എന്റെ അഭിനന്ദനങ്ങൾ." എന്ന് സൂപ്പർ സ്റ്റാർ രജനീകാന്ത് എക്സിൽ കുറിച്ചു

തെരഞ്ഞെടുപ്പിന് മുൻപ് ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും, ജനവിധിക്ക് പിന്നാലെ വിജയിയുടെ കഠിനാധ്വാനത്തെയും ജനങ്ങൾ അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസത്തെയും നടൻ കമൽ പ്രശംസിച്ചു.

നാനി: "ആദ്യം സംശയിച്ചു, പിന്നീട് കിരീടമണിഞ്ഞു. ഇത് കേവലം രാഷ്ട്രീയമല്ല, 'അബ്സല്യൂട്ട് സിനിമ'യാണ് (Absolute Cinema). തമിഴ്നാട്ടിലെ ജനങ്ങളുടെ തീരുമാനം വ്യക്തമാണ്."

tamil-nadu-1777919824 jpg

ധനുഷ്: "ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാട്ടിലെ ജനങ്ങളുടെ സ്നേഹവും പിന്തുണയും നേടിയെടുത്ത വിജയ് സാറിനും ടിവികെയ്ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ."

കാജൽ അഗർവാൾ: "ഞാൻ ഒരു തവണ പറഞ്ഞാൽ അത് നൂറു തവണ പറയുന്നതിന് തുല്യമാണ് (Naan oru thadava sonna...). ഇന്ന് തമിഴ് ജനത അത് തിരിച്ചു പറഞ്ഞിരിക്കുകയാണ്. ദളപതിയുടെ ദീർഘവീക്ഷണത്തിനും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമാണിത്.

"വിജയ് സാറിനും ടിവികെയ്ക്കും ഈ ഉജ്ജ്വല വിജയത്തിൽ അഭിനന്ദനങ്ങൾ. ഇത് ശരിക്കും അത്ഭുതകരമായ ഒരു മാറ്റമാണ്," എന്നായിരുന്നു രശ്മികയുടെ പ്രതികരണം.

ഇതോടൊപ്പം വിക്രം, ടൈഗർ ഷറോഫ്, സായ് ധരം തേജ്, ശർവാനന്ദ്, ജി.വി പ്രകാശ് കുമാർ എന്നിവരും വിജയിയെ അഭിനന്ദിച്ചു. പ്രത്യേകിച്ച്, വിജയ് തന്റെ ഡ്രൈവറുടെ മകന് എംഎൽഎ സീറ്റ് നൽകുകയും അദ്ദേഹം വിജയിക്കുകയും ചെയ്തതിനെ പല താരങ്ങളും രാഷ്ട്രീയത്തിലെ പുതിയൊരു മാതൃകയായി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും വിജയിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. സിനിമയിൽ നിന്ന് പൂർണ്ണമായി മാറി രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുന്ന വിജയ്ക്ക് പ്രമുഖ താരങ്ങൾ നൽകുന്ന ഈ പിന്തുണ അദ്ദേഹത്തിന് വലിയ ഊർജ്ജമായിരിക്കും നൽകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+