കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരാക്രമണത്തിന് നീക്കം: കശ്മീരിൽ അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായത് ജെയ്ഷെ ഭീകരർ!!

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ഭീകരരർ അറസ്റ്റിൽ. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സ്ഫോടനം നടത്താനാണ് ജെയ്ഷെ മുഹമ്മദ് പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ചയാണ് ഇവർ പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളുടെ കണ്ടെടുത്തതായി പോലീസ്. ഐജാസ് അഹമ്മദ്, ഉമർ ഹമീദ് ഷെയ്ഖ്, ഇംതിയാസ് അഹമ്മദ് ചിക്ല, സഹിൽ ഫറൂഖ് ഗൊജ്രി, നസീർ അഹമ്മദ് മിർ, എന്നിവരാണ് ജമ്മു കശ്മീർ പോലീസിന്റെ പിടിയിലായത്. ഇവർ കശ്മീരിലെ ഹസ്രത്ത്ബാൽ സ്വദേശികളാണ്.

സ്വന്തം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ അധികാരമില്ല, നിലപാട്‌ പ്രകോപനപരം, ഗവർണർക്കെതിരെ എൽഡിഎഫ്!സ്വന്തം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ അധികാരമില്ല, നിലപാട്‌ പ്രകോപനപരം, ഗവർണർക്കെതിരെ എൽഡിഎഫ്!

ചെറിയ ആയുധങ്ങൾ, വാക്കി ടോക്കികൾ, ശരീരത്തിൽ വെച്ച് കെട്ടാവുന്ന ബോംബുകൾ, ഡിറ്റൊനേറ്ററുകൾ, ജെലാറ്റിൻ സ്റ്റിക്, സ്ഫോടക വസ്തുുക്കളുണ്ടാക്കാനുപയോഗിക്കുന്ന നൈട്രിക് ആസിഡ് കുപ്പികൾ എന്നിവയാണ് അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് ഭീകരരിൽ നിന്ന് പിടിച്ചെടുത്തത്. ഹസ്രബത്ത്ബാൽ പ്രദേശത്ത് അടുത്തിടെയുണ്ടായ രണ്ട് ആക്രമണങ്ങൾക്ക് പിന്നിലും ഇവരാണെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

kashmir1111-1579

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സർക്കാർ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഭീകരാക്രമണ പദ്ധതി പുറത്തുവരുന്നത്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാർ ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയായിരുന്നു. ഇതോടെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സർക്കാർ നീക്കം ചെയ്യുന്നതിനിടെയാണ് അഞ്ച് ഭീകരർ അറസ്റ്റിലാവുന്നത്.

ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശത്തോടെ മന്ത്രിമാർ കശ്മീരിലെ 59 ഇടങ്ങൾ സന്ദർശിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാർ നയം വിശദീകരിക്കുന്നതിനൊപ്പം വിവിധ പദ്ധതികളുടെ നടത്തിപ്പ് പരിശോധിക്കുക, കശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ പരിശോധിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മന്ത്രിമാരുടെ സംഘം കശ്മീർ സന്ദർശിക്കുന്നത്.

English summary
Major Terror Attack Averted Ahead Of Republic Day, Say J&K Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X