കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ആക്രമണ ശ്രമം; രണ്ടു പേര്‍ അറസ്റ്റിലായെന്ന് പോലീസ്, കശ്മീരില്‍ നിന്നെത്തിയ യുവാക്കള്‍

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് ആക്രമണ ശ്രമം തകര്‍ത്തുവെന്ന് ദില്ലി പോലീസ്. രണ്ടു പേരെ പിടികൂടി. ഇവര്‍ കശ്മീരിലെ തീവ്രവാദ സംഘടനയായ ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകരാണെന്നു പോലീസ് പറയുന്നു. ദില്ലി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ആണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തിങ്കളാഴ്ച രാത്രിയാണ് രണ്ടു പേര്‍ അറസ്റ്റിലായത്.

D

സറായ് കലി ഖാനിലെ മില്ലേനിയം പാര്‍ക്കിനടുത്ത് വച്ചായിരുന്നു അറസ്റ്റ്. കശ്മീരി സ്വദേശികളാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തുവെന്ന് പോലീസ് പറയുന്നു. ബാരാമുല്ലയിലെ സനാഉല്ലാ മിറിന്റെ മകന്‍ അബ്ദുല്‍ ലത്തീഫ് എന്ന 22 കാരന്‍, കുപ്‌വാരയിലെ ഹാത് മുല്ലയിലുള്ള ബഷീര്‍ അഹമ്മദിന്റെ മകന്‍ അഷ്‌റഫ് ഖതാന എന്ന 20കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

എന്തിനാണ് പ്രതികള്‍ എത്തിയതെന്നും ഇവര്‍ ഏത് വഴിയാണ് ദില്ലിയില്‍ വന്നതെന്നുമെല്ലാം പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. രാജ്യതലസ്ഥാനത്ത് ഇവര്‍ക്ക് മറ്റാരെങ്കിലുമായും ബന്ധമുണ്ടോ എന്ന വിവരവും പുറത്തുവന്നിട്ടില്ല. ദില്ലിയില്‍ ആക്രമണ ശ്രമം തകര്‍ത്തു എന്നാണ് പോലീസ് ഓഫീസര്‍മാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Recommended Video

cmsvideo
Vaccine Will Not Be Enough To Stop Pandemic: WHO Chief | Oneindia Malayalam

English summary
Major terror attack foiled in city; 2 Arrested- Says Delhi Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X