കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: മൂന്ന് മരണം, ആക്രമണം മന്ത്രിയെ ലക്ഷ്യം വച്ച്!

ദക്ഷിണ ശ്രീനഗറിലെ ത്രാലില്‍ വച്ചാണ് മന്ത്രി നയീം അക്തറിന്‍റെ അകമ്പടി വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്.

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 12 സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. ദക്ഷിണ ശ്രീനഗറിലെ ത്രാലില്‍ വച്ചാണ് മന്ത്രി നയീം അക്തറിന്‍റെ അകമ്പടി വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. എന്നാല്‍ ഭീകരാക്രമണത്തില്‍ മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. മൂന്ന് സാധാരണക്കാരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. നഗര മധ്യത്തില്‍ തിരക്കുള്ള ബസ് സ്റ്റാന്‍ഡ‍ില്‍ ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു. പ്രദേശം വളഞ്ഞ പോലീസും സൈന്യവും തിരച്ചില്‍ നടത്തിവരുന്നതായി വാര്‍ത്താ ഏജന്‍സി ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

01-21-

ലഷ്കര്‍ ത്വയ്ബ നേതാവ് അബു ഇസ്മായിലിനെ കശ്മീരില്‍ വച്ച് സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകര്‍ ഗ്രനേഡ് എറിയുന്നത്. അമര്‍നാഥ് തീര്‍ത്ഥാടകരുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമത്തിന്‍റെ മുഖ്യസൂത്രധാരനായിരുന്നു അബു ഇസ്മായില്‍. ജൂലൈ പത്തിനാണ് അമര്‍നാഥ് യാത്രക്കാര്‍ക്ക് നേരെ ദക്ഷിണ കശ്മീരിലെ അനന്ത്നാഗില്‍ വച്ച് ആക്രമണമുണ്ടാകുന്നത്. എട്ട് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

English summary
Terrorists lobbed a powerful grenade at a crowded bus stand in south Kashmir's Tral. The grenade attack was followed by firing, reports state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X