കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭയെ വിറപ്പിച്ച മഹുവ മോയിത്ര മുതൽ താക്കറെ കുടുംബത്തിലെ ഇളമുറക്കാരൻ വരെ, 2019ൽ ചർച്ചയായ പേരുകാർ

Google Oneindia Malayalam News

രാജ്യം നിർണായകമായ പല മാറ്റങ്ങളിലൂടെയും കടന്ന് പോയ വർഷമാണ് 2019. മോദി സർക്കാരിന് രണ്ടാമൂഴം നൽകിയ ലോക്സഭ തിരഞ്ഞെടുപ്പ് ഉൾപ്പെടെ സുപ്രധാനമായ പല തിരഞ്ഞെടുപ്പുകളും രാജ്യം നേരിട്ടു. പല രാഷ്ട്രീയ വൻമരങ്ങളും കടപുഴകി വീണപ്പോൾ മറുവശത്ത് ഇന്ത്യയെ ഭാവിയിൽ നയിക്കാൻ പോലും സാധ്യതയുള്ള ചില യുവ നേതാക്കൾ തങ്ങളുടെ അടിത്തറ ശക്തമാക്കി. താക്കറെ കുടുംബത്തിൽ നിന്നും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയ ആദിത്യ താക്കറെ മുതൽ തന്റെ കന്നി പ്രസംഗത്തിൽ തന്നെ പാർലമെന്റിനെ വിറപ്പിച്ച മഹുവ മൊയ്ത്ര വരെ 2019ലെ താരങ്ങളാണ്.

ബിജെപിയുടെ സ്വന്തം 2019; ലോക്സഭ മുതല്‍ കര്‍ണാടക വരെ നേട്ടങ്ങള്‍, കോണ്‍ഗ്രസിന് ആശ്വസിക്കാനെന്ത്ബിജെപിയുടെ സ്വന്തം 2019; ലോക്സഭ മുതല്‍ കര്‍ണാടക വരെ നേട്ടങ്ങള്‍, കോണ്‍ഗ്രസിന് ആശ്വസിക്കാനെന്ത്

ഉരുക്കുകോട്ടകൾ പലതും തകർത്ത് വെന്നിക്കൊടി പാറിച്ച ചില യുവ നേതാക്കൾ കേരളത്തിലുമുണ്ടായി. രമ്യാ ഹരിദാസും വികെ പ്രശാന്തുമൊക്കെ 2019ൽ കേരളം ചർച്ച ചെയ്ത പേരുകളാണ്. 11 മാസം മാത്രം പ്രായമുള്ള പാർട്ടിയുമായി തിരഞ്ഞെടുപ്പിനിറങ്ങി ഹരിയാണയിൽ കിംഗ് മേക്കറായി മാറിയ ദുഷ്യന്ത് ചൗട്ടാലയാണ് കടന്നു പോകുന്ന വർഷത്തിൽ രാജ്യം ചർച്ച ചെയ്ത മറ്റൊരു യുവ നേതാവ്.

മഹുവ മോയിത്ര

മഹുവ മോയിത്ര


17-ാം ലോകസഭയുടെ ആദ്യ സമ്മേളനത്തില‍ നടത്തിയ തീപ്പൊരി പ്രസംഗത്തിലൂടെയാണ് മഹുവ മോയിത്ര എന്ന പെൺപുലി ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. വിയോജിക്കാനുള്ള അവകാശത്തെ മോദി സർക്കാർ എങ്ങനെ അടിച്ചമർത്തിയെന്ന് മഹുവ തന്റെ പ്രസംഗത്തിൽ ഉടനീളം എണ്ണിപ്പറഞ്ഞു. രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെ മനസിൽ ആദ്യ പ്രസംഗം കൊണ്ട് തന്നെ മഹുവ ഇടം പിടിച്ചു. പശ്ചിമ ബംഗാളിലെ കൃഷ്ണഗനർ ലോക്സഭ മണ്ഡലത്തിൽ നിന്നും അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിവാണ് മഹുവ മോയിത്ര വിജയിച്ചത്. അമേരിക്കയിലെ വിദ്യാഭ്യാസത്തിന് ശേഷം ഇൻവെസ്റ്റ്മെന്റ് ബാങ്കറായി ജോലി നോക്കുകയായിരുന്ന മഹുവ 2009ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. 2009ൽ കോൺഗ്രസിനൊപ്പം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച മഹുവ പിന്നീട് തൃണമൂൽ കോൺഗ്രസിൽ എത്തുകയായിരുന്നു.

 വിടാതെ വിവാദങ്ങൾ

വിടാതെ വിവാദങ്ങൾ

വിവാദങ്ങളിലെ താരമായിരുന്നു പലപ്പോഴും മഹുവ. ടെലിവിഷൻ ചർച്ചകളിൽ ബിജെപിക്കെതിരെ ശബ്ദമുയർത്തിയിരുന്ന മഹുവ ചാനൽ ചർച്ചയ്ക്കിടെ അർണബ് ഗോസ്വാമിക്കെതിരെ നടുവിരൽ ഉയർത്തിക്കാണിച്ചത് വാർത്തായായിരുന്നു. അർണബിന്റേത് വൺ മാൻ ഷോ ആണെന്ന് വിമർശിച്ചായിരുന്നു മഹുവയുടെ പ്രതികരണം. സിൽചാർ വിമാനത്താവളത്തിൽ തന്നെ തട‍ഞ്ഞതിനെ തുടർന്ന് മഹുവ മോയിത്ര ഒരു വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ചതും അവർക്ക് പരുക്കേറ്റതും കോളിളട്ടം സൃഷ്ടിച്ചിരുന്നു. രാജ്യത്തെ വിവാദ വിഷയങ്ങളിലെല്ലാം തന്റെ നിലപാട് വ്യക്തമാക്കാറുണ്ട് ഈ തൃണമൂൽ കോൺഗ്രസ് എംപി. ഏറ്റവും ഒടുവിലായി പൗരത്വ ഭേദഗതി നിയമത്തിനെതിരായ തന്റെ പോരാട്ടം സുപ്രീം കോടതിയിലേക്ക് നീട്ടുകയാണ് മഹുവ മോയിത്ര.

ആദിത്യ താക്കറെ

ആദിത്യ താക്കറെ

താക്കറെ കുടുംബത്തിൽ നിന്നും ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ നേതാവാണ് ആദിത്യ താക്കറെ. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടും താക്കറെ കുടുംബത്തിൽ നിന്നും ആരും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടായിരുന്നില്ല. വോർളി മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെയാണ് ശിവസേനയുടെ ഈ യുവരക്തം തിരഞ്ഞെടുക്കപ്പെട്ടത്. താക്കറെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിനപ്പുറം മഹാരാഷ്ട്രയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ആദിത്യ താക്കറെ ശ്രമം തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി പദം പങ്കിടാണെന്ന വാദ്ഗാനം ബിജെപി അംഗീകരിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഉദ്ധവിന് പകരം മുഖ്യമന്ത്രിപദത്തിൽ എത്തുക 29കാരനായ ആദിത്യ താക്കറെ ആയിരുന്നേനെ. മഹാരാഷ്ട്രയിൽ അധികാരം ഉറപ്പിക്കാനായി ശിവസേന നടത്തിയ നീക്കങ്ങളുടെ മുൻനിരയിൽ ആദിത്യ താക്കറെയും ഉണ്ടായിരുന്നു.

 ദുഷ്യന്ത് ചൗട്ടാല

ദുഷ്യന്ത് ചൗട്ടാല

ഒരിക്കൽ ഹരിയാണ രാഷ്ട്രീയത്തെ അടക്കിവാണ ചൗട്ടാല കുടുംബത്തിലെ ഇളമുറക്കാരനാണ് ദുഷ്യന്ത് ചൗട്ടല. ഐഎൻഎൽഡിയുടെ എംപിയായി 26ാം വയസിലാണ് ദുഷ്യന്ത് ചൗട്ടാല ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. പ്രായം കുറഞ്ഞ എംപിയെന്ന പേരിൽ ലിംക ബുക് ഓഫ് റെക്കോർഡ്സിൽ അരങ്ങേറ്റം അടയാളപ്പെടുത്തി. കുടുംബവഴക്കിന് തുടർന്ന് അഭയ് സിംഗ് ചൗട്ടാലയുമായി തെറ്റിപ്പിരിഞ്ഞ് ഐഎൻഎൽഡി വിടുമ്പോൾ പാർട്ടിയിലെ ഭൂരിഭാഗം പേരും ദുഷ്യന്തിനൊപ്പമായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലെ സമ്പൂർണ പരാജയത്തിന് ശേഷം നടന്ന നിയസഭാ തിരഞ്ഞെടുപ്പിൽ ഹരിയാണയിലെ കിംഗ് മേക്കറാകാൻ ദുഷ്യന്ത് ചൗട്ടാലയ്ക്കും അദ്ദേഹത്തിന്റെ ജനനായക് ജനതാ പാർട്ടിക്കും കഴിഞ്ഞു.

 ആദ്യ പോരാട്ടത്തിൽ ഉപമുഖ്യമന്ത്രി

ആദ്യ പോരാട്ടത്തിൽ ഉപമുഖ്യമന്ത്രി

ദുഷ്യന്ത് ചൗട്ടലയുടെ ജെജെപിയുടെ മുന്നേറ്റത്തോടെ ഹരിയാണയിൽ ഐഎൻഎൽഡിയുടെ സ്വാധീനം നഷ്ടമാവുകയാണ്. പാർട്ടിയുടെ പരിപാടികൾക്കെല്ലാം വൻ ജനപിന്തുണയാണ് ലഭിച്ചത്. 11 മാസം മാത്രം പ്രായമുള്ള തന്റെ പാർട്ടിയെ അധികാരത്തിലെത്തിക്കാൻ 32കാരനായ ദുഷ്യന്ത് ചൗട്ടാലയ്ക്ക് സാധിച്ചു. ഹരിയാണയിലെ 90 അംഗ നിയമസഭയിൽ ഇത്തവണ 75ൽ അധികം സീറ്റുകൾ എന്ന ലക്ഷ്യവുമായി ഇറങ്ങിയ ബിജെപി 40 സീറ്റുകളാണ് നേടിയത്. 31 സീറ്റുകൾ നേടി കോൺഗ്രസും വൻ മുന്നേറ്റം നടത്തിയപ്പോൾ 10 സീറ്റുകൾ നേടിയ ജെജെപിയുടെ പിന്തുണ ബിജെപി തേടുകയായിരുന്നു. അങ്ങനെ ഹരിയാണയിൽ മനോഹർ ലാൽ ഖട്ടാറിന് ഭരണത്തുടർച്ച ലഭിച്ചപ്പോൾ കന്നിയംഗത്തിൽ തന്നെ ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായി. യുഎസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠിച്ച ദുഷ്യന്ത് രാഷ്ട്രീയത്തിലും തന്റെ ചുവടുകൾ പിഴയ്ക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

 വെള്ളിത്തിരയിൽ നിന്നും രാഷ്ട്രീയത്തിലേക്ക്

വെള്ളിത്തിരയിൽ നിന്നും രാഷ്ട്രീയത്തിലേക്ക്

ഈ തവണ ലോക്സഭയിലേക്ക് വിജയിച്ച് കയറിയ വനിതാ എംപിമാരിൽ ഏറെ ശ്രദ്ധേ നേടിയ രണ്ട് പേരാണ് മിമി ചക്രവർത്തിയും നുസ്രത് ജഹാനും. ബംഗാളി സിനിമാ താരങ്ങളായ ഇരുവരും തൃണമൂൽ കോൺഗ്രസിന്റെ എംപിമാരാണ്. തിരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങിയത് മുതൽ നേരിട്ട കടുത്ത അധിക്ഷേപങ്ങളെ അതിജീവിച്ചായിരുന്നു ഇരുവരും ലോക്സഭയിൽ എത്തിയത്. നിരവധി സിനിമാ താരങ്ങൾ ജനവിധി തേടിയ ലോക്സഭ തിരഞ്ഞെടുപ്പിൽ പക്ഷെ മിമി ചക്രവർത്തിയും നുസ്രസ് ജഹാനും നേരിട്ടത് ക്രൂരമായ സൈബർ ആക്രമണവും ട്രോളുകളുമാണ്. തിരഞ്ഞെടുപ്പിൽ നേടിയ മിന്നും വിജയം കൊണ്ടാണ് ഇരുവരും ഇതിന് മറുപടി നൽകിയത്. 2.95 ലക്ഷം വോട്ടുകൾക്ക് മിമി ചക്രബർത്തി വിജയിച്ചപ്പോൾ ബസീർഹട്ടിൽ നിന്നും മൂന്നര ലക്ഷം വോട്ടുകൾക്കായിരുന്നു നുസ്രത് ജഹാന്റെ വിജയം. പാർലമെന്റിൽ മോഡേൺ വേഷത്തിൽ എത്തിയതിന്റെ പേരിലും ഇരുവരും വിമർശനങ്ങൾ നേരിട്ടിരുന്നു.

തേജസ്വി സൂര്യ

തേജസ്വി സൂര്യ

കർണാടകയിൽ ഏറെ സ്വാധീനമുള്ള യുവ നേതാവായി വളർന്നു കഴിഞ്ഞു തേജസ്വി സൂര്യ. ബെംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്നും അപ്രതീക്ഷിതമായാണ് തേജസ്വി സൂര്യ സ്ഥാനാർത്ഥിയാകുന്നത്. മുൻ കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ ഭാര്യയെ വെട്ടിയാണ് അവസാന നിമിഷം യുവമോർച്ച തേജസ്വി സ്ഥാനാർത്ഥി പട്ടികയിൽ കടന്നുകൂടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമായുള്ള അടുപ്പമാണ് തേജസ്വിക്ക് തുണയായത്. 3, 24, 940 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തേജസ്വി വിജയിച്ചത്. കർഷകരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന അഭിഭാഷകൻ എന്ന നിലയിലായിരുന്നു തേജസ്വി ശ്രദ്ധിക്കപ്പെടുന്നത്. ബിജെപിക്ക് വേണ്ടി നിരവധി കേസുകള്‍ അദ്ദേഹം ഹൈക്കോടതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സുപ്രധാന ദേശീയ പ്രാദേശിക ദിനപത്രങ്ങളിലെ കോളമിസ്റ്റാണ് സൂര്യ. മികച്ച പ്രാസംഗികനുമാണ് അദ്ദേഹം. യൂണിവേഴ്‌സിറ്റികളിലും മറ്റും ഇന്ത്യന്‍ നാഗരികതയെ കുറിച്ചുള്ള തേജസ്വി സൂര്യയുടെ പ്രഭാഷണങ്ങള്‍ വളരെ പ്രശസ്തമാണ്. ഉന്നയിച്ച വിഷയങ്ങൾ തന്നെയാണ് ബിജെപിയിലേക്കുള്ള തേജസ്വിയുടെ വരവിന് കാരണമായത്.‌

 ആലത്തൂരിന്റെ രമ്യാ ഹരിദാസ്

ആലത്തൂരിന്റെ രമ്യാ ഹരിദാസ്

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന ആലത്തൂരിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടിയ നേതാവാണ് രമ്യാ ഹരിദാസ്. ശക്തമായ മത്സരം പ്രതീക്ഷിച്ച ആലത്തൂരിൽ ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിറ്റിംഗ് എംപിയായിരുന്ന പികെ ബിജുവിനെ രമ്യാ ഹരിദാസ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ പികെ ബിജു നേടിയ 37,312 വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ അഞ്ചിരട്ടിയാക്കി രമ്യാ തിരിത്തിക്കുറിച്ചു. യുവ വനിതാ സ്ഥാനാർത്ഥി എന്ന നിലയിൽ ആലത്തൂർ മണ്ഡലത്തിന് പുറത്തേയ്ക്കും വൻ ജനപ്രീതിയാണ് രമ്യക്ക് ലഭിച്ചത്. കുന്നംമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലെ പ്രവർത്തനങ്ങളാണ് ലോക്സഭാ സ്ഥാനാർത്ഥിത്വത്തിലേക്ക് രമ്യയ്ക്ക് വഴിതുറന്ന് കൊടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ആലത്തൂരിന്റെ പെങ്ങളൂട്ടി എന്ന വിശേഷണമാണ് രമ്യയ്ക്ക് അണികൾ ചാർത്തി നൽകിയത്. ആറ് വർഷങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി നടത്തിയ ടാലന്റ് ഹണ്ടിലൂടെയാണ് രമയാ ഹരിദാസ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

മേയർ ബ്രോ

മേയർ ബ്രോ

കേരളം ഇക്കുറി ഏറെ ചർച്ച ചെയ്ത രാഷ്ട്രീയ നേതാവാണ് വികെ പ്രശാന്ത് എന്ന മേയർ ബ്രോ. മേയർ ബ്രോയിൽ നിന്നും എംഎൽഎയിലേക്ക് വികെ പ്രശാന്ത് മാറിയ വർഷമാണ് 2019. തിരുവനന്തപുരം നഗരസഭയിൽ നടത്തിയ വികസന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ വികെ പ്രശാന്ത് എന്ന നേതാവ് ഈ പ്രളയ കാലത്താണ് മലയാളികളുടെ മനം കവരുന്നത്. പ്രളയം വീണ്ടും ദുരിതം വിതച്ചപ്പോൾ ഒരു നാടിനെയാകെ ഒന്നിച്ച് നിർത്തി ടൺ കണക്കിന് അവശ്യ വസ്തുക്കളും ദുരിതാശ്വാസ സാമഗ്രികളും തിരുവനന്തപുരത്ത് നിന്നും ദുരിതബാധിതരെ തേടിയെത്തി. ഇതോടെ തിരുവനന്തപുരത്തുകാരുടെ മേയർ കേരളത്തിന്റെ മേയർ ബ്രോയായി. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പുതിയ സമവാക്യങ്ങൾ പരീക്ഷിക്കാൻ ഇടതുപക്ഷം വികെ പ്രശാന്തിനെ സ്ഥാനാർത്ഥിയാക്കി. യുഡിഎഫ് കോട്ടകളെ അമ്പരിപ്പിച്ച് പ്രശാന്ത് നേടിയത് മിന്നും വിജയം. 14465 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് വിജയിച്ചത്.

English summary
Major young political figures who emerged in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X