കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം; എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലം, രമൺ സിങിന് നാലാമൂഴം?

Google Oneindia Malayalam News

ദില്ലി: ഛത്തീസ്ഗഡിൽ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിച്ച് പോരാട്ടം നടത്തിയാല്‍ അജിത് ജോഗി കിങ്‌മേക്കറാകുമെന്നാണ് തിരഞ്ഞെടുപ്പിന് മുമ്പ് നിലനിന്നിരുന്ന സൂചനകൾ. ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയാണ് മുന്‍ കോണ്‍ഗ്രസ് നേതാവായ അജിത് ജോഗി. കര്‍ണാടകയില്‍ ജെഡിഎസിന് അവസരം ലഭിച്ച പോലെ ഛത്തീസ്ഗഡില്‍ അജിത് ജോഗി വാഴുമോ എന്നറിയാന്‍ ദിവസങ്ങള്‍ മാത്രം. ജോഗിയുടെ സാന്നിധ്യം കോണ്‍ഗ്രസ് വോട്ട് ഭിന്നിപ്പിക്കുമെന്നും ബിജെപിക്ക് വീണ്ടും വിജയിക്കാന്‍ അവസരമുണ്ടാക്കുമെന്നുമുള്ള വിലയിരുത്തലുമുണ്ടായിരുന്നു.

<strong>മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം.. ബിജെപി അധികാരത്തിലേറും, ന്യൂസ് നാഷൻസ് എക്സിറ്റ് പോൾ ഫലം പുറത്ത്</strong>മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം.. ബിജെപി അധികാരത്തിലേറും, ന്യൂസ് നാഷൻസ് എക്സിറ്റ് പോൾ ഫലം പുറത്ത്

എന്നാൽ എക്സിറ്റ് പോൾ ഫലം പുറത്തുവരുമ്പോൾ ബിജെപി അനുകൂലമെന്നാണ് വിലയിരുത്തൽ. ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമൺ സിങിന് അധികാരം വിട്ടൊഴിയേണ്ടി വരില്ലെന്നാണ് പുറത്ത് വരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരുന്നത്. ഭൂരിപക്ഷം എക്സിറ്റ് പോളും ബിജെപിക്ക് അനുകൂലമാണ്. റിപബ്ലിക് ടിവി, ഇന്ത്യ ടുഡേ എന്നിർ നടത്തിയ സർവ്വെ ഫലം കോൺഗ്രസിന് അനുകൂലമാണ്.

BJP

എന്നാൽ ടൈംസ് നൗ, എബിപി, റിപബ്ലിക് ജൻ കി ബാത്ത്, ഇന്ത്യ ടിവി എന്നിവരുടെ എക്സിറ്റ് പോൾ ഫലം പുറത്ത് വരുമ്പോൾ ബിജെപിയുടെ രമൺ സിങ് രണ്ടാം തവണയും മുഖ്യമന്ത്രിയാകുമെന്നാണ് സൂചിപ്പിക്കുന്നത്.

90 അംഗങ്ങളാണ് ഛത്തീസ്ഗഡ് നിയമസഭയില്‍. 2013ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായ ബിജെപിക്ക് ലഭിച്ചത് 49 സീറ്റാണ്. തൊട്ടുപിന്നില്‍ കോണ്‍ഗ്രസ് 39 സീറ്റ്. ബിഎസ്പിക്ക് ഒരു സീറ്റുണ്ട്. ഒരു സ്വതന്ത്രനും. കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കുന്ന അഭിപ്രായ സര്‍വ്വെകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ രമണ്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന സര്‍വ്വെകളും പുറത്തുവന്നിട്ടുണ്ട്.

90 നിയമസഭാ സീറ്റുകളുള്ള ഛത്തീസ്ഗഢിൽ കേവലഭൂരിപക്ഷം ലഭിക്കാൻ 46 സീറ്റ്‌ വേണം. കഴിഞ്ഞതവണ നാലുസീറ്റിന്റെ ബലത്തിലാണ്‌ ബിജെപി (49) ഭരണത്തിലേറിയത്. അതായത് കോൺഗ്രസിന്‌ ലഭിച്ചത് 39. അഞ്ചുമുതൽ 10 വരെ സീറ്റിന്റെ വ്യത്യാസം മാത്രമാണ്‌ ഛത്തീസ്ഗഢിന്റെ ചരിത്രത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന പാർട്ടികൾക്ക്‌ ലഭിക്ക് ലഭിക്കുന്നത്.

എന്തായാലും പിന്നാക്കക്കാർക്കിടയിൽ സ്വാധീനമുള്ള ജോഗിയും ദളിത് വോട്ടുകൾ ഏകോപിപ്പിക്കാൻ ശേഷിയുള്ള മായാവതിയുംകൂടി ഒന്നിച്ചസ്ഥിതിക്ക്‌ വിരലിലെണ്ണാവുന്ന സീറ്റുകളുടെ ബലത്തിൽ ഭരണത്തിലേറാൻ തയ്യാറായി നൽക്കുന്നവർക്ക് അത്ര ശുഭകരമല്ല. സംസ്ഥാനത്താകെ പട്ടികജാതി സംവരണമുള്ളത് 10 സീറ്റിലാണ്. കഴിഞ്ഞതവണ ഇതിൽ ഒമ്പതെണ്ണവും ബിജെപിക്കൊപ്പം നിന്നിരുന്നു. എന്നാൽ ഇത്തവണ ബിജെപിക്ക് ഇവിടങ്ങളിൽ കാര്യങ്ങൾ എളുപ്പമാവില്ല എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

English summary
majority of exit polls predict congress; Confident of fourth term for BJP in Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X