കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ ജയിലുകളിൽ കൂടുതലും ദളിതരും മുസ്ലീങ്ങളും; 66 ശതമാനം പേർ നിരക്ഷരർ, റിപ്പോർട്ട് പുറത്ത്!

Google Oneindia Malayalam News

ഇന്ത്യൻ ജനതയിൽ പതിനേഴു ശതമാനത്തോളം ദളിതരുണ്ട്. എന്നാൽ രാജ്യത്തുള്ള വിഭവങ്ങളുടെ പങ്ക് ദളിതർക്കു ലഭിക്കുന്നത് അഞ്ചു ശതമാനം മാത്രവുമാണ്. പകുതിയിലധികം ദളിതജനം കഴിയുന്നത്‌ ദാരിദ്ര്യ രേഖയ്ക്ക് താഴെയും. അവരിൽ അറുപത്തി രണ്ടു ശതമാനം വിദ്യാഹീനരുമാണന്നാണ് റിപ്പോർട്ടുകൾ. ഭൂരിഭാഗവും ഭൂമിയില്ലാതെ മറ്റുള്ളവരുടെ ഭൂമിയിൽ പാട്ടത്തിനു കൃഷി ചെയ്തു ജീവിക്കുന്നു. പത്തു ശതമാനം ജനങ്ങൾക്കേ ശുദ്ധജലവും വൈദ്യുതി സൗകര്യങ്ങളും ലഭിക്കുന്നുള്ളൂവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

ദളിതർക്ക് നീതികിട്ടാത്ത ലക്ഷക്കണക്കിനു കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും മാറ്റങ്ങളില്ലാതെ ദളിതർ ഭാരതമാകെ തകർക്കപ്പെട്ട അധകൃത ജനതയായി ജീവിക്കുന്നുവെന്നാണ് പുറത്ത് വരുന്നത്. ഈ നൂറ്റാണ്ടിലും ഗദുലിതരും മുസ്ലീം വിഭാഗത്തിലുള്ളവരും പീഡനങ്ങളും യാതനകളും അനുഭവനിക്കുന്നുണ്ടെന്നാണ് ഇപ്പോൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്നവരില്‍ മൂന്നില്‍ രണ്ട് ഭാഗവും ദളിതരും ഗോത്രവിഭാഗക്കാരും ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരുമാണെന്നാണ് ദേശീയ പത്രമായ ഡെക്കാൺ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നത്.

ജയിലിൽ കഴിയുന്ന 85 ശതമാനം ദളിതർ

ജയിലിൽ കഴിയുന്ന 85 ശതമാനം ദളിതർ

രാജ്യത്തെ മുഴുവന്‍ ജയിലുകളുടെയും സ്ഥിതിവിവര കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 85 ശതമാനം പേരും ഈ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ മാത്രമാണെന്നാണ് വ്യക്തമാകുന്നത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിങ്ങളും ദളിതരരും ജയിലാക്കപ്പെട്ടിട്ടുള്ളത്. ജയിലുള്ളവരില്‍ പകുതിയിലേറെയും ഈ വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്. നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

18.81 ശതമാനം മുസ്‌ലിങ്ങൾ

18.81 ശതമാനം മുസ്‌ലിങ്ങൾ


കുറ്റവാളികളുടെയും വിചാരണതടവുകാരുടെയും വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള കണക്കാക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇത് പ്രകാരം 33.49 ശതമാനം പേര്‍ ഒ.ബി.സി വിഭാഗത്തില്‍ നിന്നും 20.68 ശതമാനം പട്ടിക ജാതിയില്‍ നിന്നും 11.56 ശതമാനം പേര്‍ പട്ടിക വര്‍ഗത്തില്‍ നിന്നുമാണ്. 18.81 ശതമാനം മുസ്‌ലിങ്ങളാണെന്നാണ് ഡെക്കാൺ ക്രോണിക്ക് റിപ്പോർട്ട് ചെയ്യുന്നത്.

ഉത്തർപ്രദേശിൽ കൂടുതൽ...

ഉത്തർപ്രദേശിൽ കൂടുതൽ...

ഏറ്റവും കൂടുതല്‍ ഗോത്രവിഭാഗക്കാര്‍ ജയിലില്‍ അടക്കപ്പെട്ടിട്ടുള്ളത് മധ്യപ്രദേശിലാണ്. 15,500 ഗോത്രവിഭാഗക്കാരാണ് ഇവിടെ ജയിലില്‍ കഴിയുന്നതെന്ന് ഡെക്കാൺ ക്രോണിക്കിൾ വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിങ്ങളും ദളിതരരും ജയിലാക്കപ്പെട്ടിട്ടുള്ളത്. ജയിലുള്ളവരില്‍ പകുതിയിലേറെയും ഈ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. 27,459 മുസ്‌ലിങ്ങളാണ് ഉത്തർപ്രദേശിലെ ജയിലുകളില്‍ കഴിയുന്നത്.സംസ്ഥാനതത് ജയിലിലാക്കപ്പെട്ട ദളിതരുടെ എണ്ണം എന്ന് പറയുന്നത് 24,489 ആണ്.

ഇന്ത്യൻ ജയിലുകളിൽ കഴിയുന്നത് 4.66 ലക്ഷം

ഇന്ത്യൻ ജയിലുകളിൽ കഴിയുന്നത് 4.66 ലക്ഷം

2016ലും 2017ലും ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളില്‍ ജാതിയും മതവും ഒഴിവാക്കിയിരുന്നു. 4.66 ലക്ഷം ആളുകളാണ് ഇന്ത്യയിലെ ജയിലുകളിലുള്ളത്. ഇവരില്‍ 66 ശതമാനം പേരും പത്താം ക്ലാസിന് മുകളില്‍ പഠിക്കാത്തവരോ നിരക്ഷരരോ ആണെന്നുള്ളതും കണക്കുകളില്‍ നിന്നും വ്യക്തമാണ്. രാജ്യത്ത് ജയിലിൽ കഴിയുന്ന 4.66 ലക്ഷം പേരിൽ 3.12 ലക്ഷം പേർ ഹിന്ദുക്കളാണ്. മുസ്ലീങ്ങൾ 87,673, സിഖുകാർ 16,989, ക്രിസ്ത്യാനികൾ 13,886 എന്നിങ്ങനെയാണ് കണക്കുകൾ.

2018ന്റെ അവസാനത്തിൽ ജയിലിൽ 3.96 ലക്ഷം

2018ന്റെ അവസാനത്തിൽ ജയിലിൽ 3.96 ലക്ഷം

ഇന്ത്യൻ ജയിലുകളുടെ ശേഷി 2018 അവസാനത്തിൽ 3.96 ലക്ഷം ആയിരുന്നു, 2017 ൽ ഇത് 3.91 ലക്ഷം, 2016 ൽ 3.8 ലക്ഷം, 2015 ൽ 3.6 ലക്ഷം എന്നിങ്ങനെയായിരുന്നു. ഇന്ത്യൻ ജയിലുകളിലെ തടവുകാരിൽ മൂന്നിലൊന്ന് ദലിതർ, ഗോത്രവർഗക്കാർ, മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. 19 ശതമാനം പേർ മുസ്ലീങ്ങളും. 4.66 ലക്ഷം തടവുകാരിൽ 66% പേർ നിരക്ഷരരാണ് അല്ലെങ്കിൽ പത്താം ക്ലാസ്സിന് അപ്പുറം പഠിച്ചിട്ടില്ലെന്നാണ് ഡെക്കാൺ ക്രോണിക്കിളിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

English summary
Majority prisoners in Indian jails are Dalits and Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X