സച്ചിന്‍ പൈലറ്റിന് ഒപ്പം പറന്ന് ടോങ്ക്! പരാജയപ്പെട്ട മന്ത്രിമാരെ എണ്ണി തളര്‍ന്ന് ബിജെപി
Recommended Video

മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടും മുന്‍ കേന്ദ്രമന്ത്രിയും രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റും വിജയിച്ചു.ഗെഹ്ലോട്ട് സര്‍ദാര്‍പുരയില്‍ നിന്നും പൈലറ്റ് ടോങ്കില്‍ നിന്നുമാണ് മത്സരിച്ചത്. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളായി സാധ്യത ഉള്ളതിനാല്‍ ഇരുവരുടേയും മത്സരവും സംസ്ഥാനം ഉറ്റുനോക്കിയിരുന്നു.

കഴിഞ്ഞ 46 വര്‍ഷമായി മുസ്ലീം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചിരുന്ന കോണ്‍ഗ്രസ് ഇത്തവണ സച്ചിന്‍ പൈലറ്റിനെ ഇറക്കുകയായിരുന്നു.ബിജെപിയുടെ യൂനസ് ഖാനുമായിരുന്നു ഇത്തവണ ടോങ്കില്‍ ഏറ്റുമുട്ടിയത്. സച്ചിന്‍ പൈലറ്റിനെ പരാജയപ്പെടുത്താനായി മുസ്ലീങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ബിജെപി യൂനസ് ഖാനെ നിര്‍ത്തുകയായിരുന്നു. 54,179 വോട്ടുകള്‍ക്കാണ് പൈലറ്റ് യൂനസ് ഖാനെ പരാജയപ്പെടുത്തിയത്.അതേസമയം ഗെഹ്ലോട്ടും സച്ചിനും വിജയിച്ച സാഹചര്യത്തില്‍ ആരെ മുഖ്യമന്ത്രിയാക്കുമെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് തലവേദനയാകും.
അതിനിടെ സംസ്ഥാനത്തെ ബിജെപിയുടെ പ്രധാനമന്ത്രിമാരെല്ലാം പരാജയപ്പെട്ടു. സാമൂഹിക നീതി വകുപ്പ് മന്ത്രി അരുണ്‍ ചതുര്‍വേദി, കൃഷി മന്ത്രി പ്രഭുലാല്‍ , ജലവിഭവ വകുപ്പ് മന്ത്രിയായ രാംപ്രതാപ്,നഗര വികസന വകുപ്പ് മന്ത്രി ശ്രീചന്ദ് കൃപലാനി എന്നിവര്‍ പരാജയപ്പെട്ടു.അതേസമയം മുഖ്യമന്ത്രി വസുന്ധര രാജെയും സ്പീക്കര്‍ കൈലാഷ് മെഗ് വാലും വിജയിച്ചു.












Click it and Unblock the Notifications