കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവരാവകാശം: മോദി സര്‍ക്കാരിന്റെ മറുപടി അത്ര പോര!

Google Oneindia Malayalam News

ദില്ലി: ഭരണവേഗതയും സുതാര്യതയുമാണ് മുദ്രാവാക്യങ്ങള്‍ എന്ന് പറഞ്ഞത് കൊണ്ടായില്ല, ചോദ്യം ചോദിച്ചാല്‍ കൃത്യമായി ഉത്തരം പറയണം. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മോദി സര്‍ക്കാരിന്റെ മറുപടി തൃപ്തികരമല്ല എന്ന് റിപ്പോര്‍ട്ടുകള്‍. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള പ്രധാനമന്ത്രി ഓഫീസിന്റെ പ്രകടനമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിവരാവകാശ നിയമപ്രകാരം കിട്ടുന്ന ചോദ്യങ്ങളില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏതാണ്ട് 70 ശതമാനത്തോളം ചോദ്യങ്ങള്‍ കൂടി. ചോദ്യങ്ങള്‍ മാത്രമല്ല, അസംതൃപ്തരായ ആളുകളുടെ എണ്ണത്തിലുമുണ്ട് കുത്തനെയുള്ള ഈ വര്‍ദ്ധനവ്. 65 ശതമാനം ആളുകളും പറയുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന ഉത്തരങ്ങള്‍ തൃപ്തികരമല്ല എന്നാണത്രെ.

modi

മന്‍മോഹന്‍ സിംഗ് ഭരിച്ചിരുന്ന 2014 ജനുവരി - മെയ് വരെയുള്ള മാസങ്ങളില്‍ 3069 അപേക്ഷകളാണ് വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രി ഓഫീസിനെ തേടിയെത്തിയത്. മോദി സര്‍ക്കാര്‍ വന്നശേഷം ജൂണ്‍ - ഒക്ടോബര്‍ മാസങ്ങളില്‍ ഇത് 5208 ആയി ഉയര്‍ന്നു. അപേക്ഷകള്‍ മാത്രമല്ല, ആദ്യത്തെ അപ്പീലും ഗണ്യമായി വര്‍ദ്ധിച്ചിച്ചിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം മറുപടി തൃപ്തികരമല്ലെങ്കില്‍ വീണ്ടും നല്‍കുന്ന അപ്പീലാണിത്.

കാര്യക്ഷമതയും സുതാര്യതയുമാണ് തങ്ങളുടെ മുദ്രാവാക്യങ്ങളെന്നാണ് മോദി സര്‍ക്കാര്‍ പറയുന്നത്. മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വന്‍ പ്രതീക്ഷയാണ് ഉള്ളത്. എന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അത്ര സുതാര്യമല്ല എന്നാണ് വിവരാവകാശ പ്രവര്‍ത്തകരുടെ അനുഭവം തെളിയിക്കുന്നത് - ആര്‍ ടി ഐ ആക്ടിവിസ്റ്റായ ലോകേഷ് ബത്ര പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വഴിയേ ആണ് മോദി സര്‍ക്കാരും ഇക്കാര്യത്തില്‍.

English summary
The people filing RTI applications are not really happy with the response they are getting from the Narendra Modi government. Though the number of RTI applications to the PMO (Prime Minsterial Office) have increased after Narendra Modi took charge as Prime Minister in May 2014, but the number of people dissatisfied with the response from the PMO have also increased.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X