കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകരസംക്രാന്തി ആഘോഷങ്ങള്‍ക്കൊരുങ്ങി ഹൈന്ദവര്‍, എള്ളും ശര്‍ക്കരയും ഒഴിയാത്ത സംക്രാന്തി വിഭവങ്ങള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: പുതുവര്‍ഷം ആരംഭിച്ചതോടെ ഇന്ത്യയില്‍ ആഘോഷങ്ങളുടെ നീണ്ട നിരയും തുടങ്ങി. തനത് ഇന്ത്യന്‍ സാംസ്‌കാരിക ഉത്സവങ്ങളാണ് ജനുവരി മുതല്‍ തുടക്കം കൂറിച്ചിരിക്കുന്നത്. ഇതില്‍ ആദ്യം ഉള്ളത് മകരസംക്രാന്തി, മാഗി എന്ന വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഉത്സവമാണ്. ഹിന്ദു കലണ്ടറിലുള്ള ഈ ദിനം സൂര്യഭഗവാന് അര്‍പ്പിച്ചുകൊണ്ടുള്ളതാണ്. ജനുവരി മാസത്തില്‍ സൂര്യന്‍ മകരരാശിയിലേക്ക് പ്രവേശിക്കുകയും അതോടെ ഉത്തരായന കാലം ആരംഭിക്കുകയും ചെയ്യുന്നതാണ് മകരസംക്രാന്തി.

15 മിനുട്ട് സംവാദത്തിന് മോദി തയ്യാറുണ്ടോ?; റാഫേലിലെ കള്ളങ്ങള്‍ തെളിയിക്കാം, വെല്ലുവിളിച്ച് രാഹുല്‍

ശൈത്യകാലം അവസാനിച്ച് ദൈര്‍ഘ്യമേറിയ പകലുകള്‍ ഉണ്ടാകുന്ന ദിനങ്ങളാണ് മകരസംക്രാന്തിക്ക് ശേഷം ഉണ്ടാകുന്നത്. വിളവെടുപ്പ് ഉത്സവമായ മകരസംക്രാന്തി മധുരവിഭവങ്ങളോരുക്കി വിളവെടുപ്പ് ആഘോഷിക്കുന്നു. എള്ളും ശര്‍ക്കരയും കൊണ്ടുള്ള വിഭവങ്ങളാണ് മകരസംക്രാന്തി ദിനത്തില്‍ കടുതലായി ഉണ്ടാക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ദിനം സാംസ്‌കാരികമായും പാരമ്പര്യമായും ഓരോ ഇടങ്ങളിലും വേറിട്ടു നില്‍ക്കുന്നു. എന്നാല്‍ മകരസംക്രാന്തി ദിനത്തില്‍ വിഭവങ്ങളൊരുക്കുന്നതില്‍ എള്ളും ശര്‍ക്കരയും ഒഴിവാക്കാന്‍ കഴിയാത്ത ഇനങ്ങളാണ്.

sesame-seeds-


ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണെങ്കിലും രാജ്യത്തുടനീളം ആഘോഷിക്കുന്ന മകരസംക്രാന്തിയില്‍ കരിമ്പ് വിളവെടുപ്പ് കാലമായതിനാല്‍ ശര്‍ക്കരയും എള്ളും കൊണ്ടുള്ള വിഭവങ്ങള്‍ ഒരുക്കുന്നത് എല്ലായിടത്തും പതിവാണ്. ശൈത്യകാലത്ത് ഏറ്റവും കൂടുതല്‍ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് എള്ളും ശര്‍ക്കരയും. ഇവ രണ്ടും ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍ എത്ര കാലം വേണമെങ്കിലും കേടുകൂടാതിരിക്കുമെന്നതിനാല്‍ സംക്രാന്തി ദിനത്തില്‍ ഇവ ഉണ്ടാക്കുന്നു. ആയുര്‍വേദ വിധി പ്രകാരം എള്ളും ശര്‍ക്കരയും ശരീരത്തിന് ചൂടു നല്കുമെന്നതിനാലും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനാലും ഈ വിഭവങ്ങള്‍ ധാരാളമായി ഉണ്ടാക്കുന്നു. ഓരോ വീടുകളില്‍ നിന്നും വീടുകളിലേക്ക് സംക്രാന്തി ആഘോഷങ്ങള്‍ വ്യത്യസ്തമായിരിക്കുമെങ്കിലും എള്ളും ശര്‍ക്കരയും ആഘോഷങ്ങളില്‍ ഒഴിവാക്കാന്‍ കഴിയാത്ത വിഭവമാണ്.

English summary
Makarasankranthi differs from each house holds but the dishes prepared by till and jaggery for sankranti is not varies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X