കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകരസംക്രാന്തി ആഘോഷിക്കാന്‍ ഒരുങ്ങി രാജ്യം: വിളവെടുപ്പ് ഉത്സവം ഇത്തവണ ജനുവരി 15ന്

  • By Desk
Google Oneindia Malayalam News

ദില്ലി: മകരസംക്രാന്തി ഹിന്ദുമതവിശ്വാസികള്‍ ഉത്സവാരവത്തോടെ ആഘോഷിക്കുന്ന ദിനമാണ്. ജനുവരി 15ന് വരുന്ന മകര സംക്രാന്തി കഴിഞ്ഞ 100 വര്‍ഷമായി ജനുവരി 14ന് ആയിരുന്നു ആഘോഷിച്ചുകൊണ്ടിരുന്നത്. ഇന്ത്യ മുഴുവന്‍ ആഘോഷിക്കുന്ന ഈ ദിനം വ്യത്യസ്ത നാടുകളില്‍ വ്യത്യസ്ത രീതിയില്‍ ആഘോഷിക്കുകയാണ്. ആചാരങ്ങളും അനുഷ്ടാനങ്ങളും വ്യത്യസ്തമാണെങ്കിലും മകരസംക്രാന്തിയുടെ അകകാമ്പ് ഒന്നാണ്.

<strong>വാവരുപള്ളിയില്‍ നിന്ന് യുവതികളെ കസ്റ്റഡിയിലെടുത്തോ? സത്യാവസ്ഥ എന്താണ്, നടക്കുന്നത് വ്യാജപ്രചരണം</strong>വാവരുപള്ളിയില്‍ നിന്ന് യുവതികളെ കസ്റ്റഡിയിലെടുത്തോ? സത്യാവസ്ഥ എന്താണ്, നടക്കുന്നത് വ്യാജപ്രചരണം

സൂര്യന്‍ മകര രാശിയിലേക്ക് കടക്കുന്ന ദിനമാണ് മകര സംക്രാന്തി. ഹിന്ദു മതവിശ്വാസികളുടെ വിശ്വാസത്തിന്റ ഭാഗമായ ഉത്തരായനം ആരംഭിക്കുന്നത് മകരസംക്രാന്തിയോടെയാണ്. മഹാഭാരതവുമായും മകരസംക്രാന്തി ബന്ധപ്പെട്ടിരിക്കുന്നു. ഭീഷ്മപിതാമഹര്‍ ശരശയ്യയില്‍ സൂര്യന്‍ ഉത്തരായനത്തിലേക്ക് കടക്കും വരെ കാത്തരുന്നതിനുശേഷമാണ് ഇച്ഛാമരണം സ്വീകരിച്ചത്.

img-20171023-wa0120-

രാജ്യമുടനീളം ആഘോഷിക്കുന്ന ഉത്സവദിനമാണെങ്കിലും ഒരോ സംസ്ഥാനങ്ങളിലും ഓരോ പേരാണ് ഉത്സവത്തിന് ഉള്ളത്. ആസാമില്‍ ബിഹുവും സക്രാത് ബീഹാറിലും പശ്ചിമ ബംഗാളില്‍ പൗഷ് സംക്രാന്തിയായും തമിഴ്‌നാട്ടില്‍ പൊങ്കലായും അറിയപ്പെടുന്നു. ഗുജറാത്തിലും രാജസ്ഥാനിലും ഇത്തരായന്‍ എന്ന പേരില്‍ ആഘോഷിക്കപ്പെടുന്നു. മാഗി കിച്ച്ഡി എന്ന പേരിലും വിവിധ സമൂഹങ്ങള്‍ ഇവിടെ ആഘോഷിക്കപ്പെടുന്നു.


സൂര്യഭഗവാന് സമര്‍പ്പിച്ചുകൊണ്ടുള്ള ദിവസമാണ് മകരസംക്രാന്തി. സൂര്യനും പ്രകൃതിക്കും ആദരവ് അര്‍പ്പിക്കാനുള്ള ദിവസമായി മകരസംക്രാന്തിയെ കണക്കാക്കുന്നു. എള്ള് കൊണ്ടുണ്ടാക്കുന്ന മലയാളികള്‍ എള്ളുണ്ട എന്ന് വിളിക്കുന്ന വിഭവമാണ് മകരസംക്രാന്തിക്ക് ഏറെ സവിശേഷമായി ഉണ്ടാക്കുന്നത്. കരിമ്പ് വിളവെടുപ്പ് കാലമായതിനാല്‍ ശര്‍ക്കര കൊണ്ടുള്ള വിഭവങ്ങളാണ് ഈ ഉത്സവദിനത്തില്‍ ധാരാളമായി ഉണ്ടാക്കുന്നത്.

ഈ ദിനത്തില്‍ പുണ്യ നദികളായ ഗംഗ, യമുന,ഗോദാവരി, കൃഷ്ണ എന്നീ നദികളില്‍ സ്‌നാനം ചെയ്യുന്നത് പുണ്യമായി കണക്കാക്കുന്നു. പാപങ്ങളെല്ലാം നദികളില്‍ സ്‌നാനം ചെയ്യുന്നതോടെ ഇല്ലാതാകുമെന്ന്് ഇവര്‍ വിശ്വസിക്കുന്നു. നിരവധി വിശ്വാസങ്ങലും കെട്ടുകഥകളും മിത്തുകളും മകരസംക്രാന്തിയോട് ബന്ധപ്പെട്ടിരിക്കുന്നു. ഇതും ഓരോ സംസ്ഥാനങ്ങലിലും വ്യത്യസ്തമായിരിക്കും. തമിഴ് തായ് പൊങ്കല്‍ എന്ന പേരില്‍ തമിഴ്‌നാട് ആഘോഷിക്കുന്നു. ഈ ദിനത്തില്‍ സൂര്യന് മികച്ച വിളവ് ലഭിച്ചതിന് തമിഴ് ജനത നന്ദി പറയുന്നതാണ് ഈ ദിനം.

പഞ്ചാബില്‍ ലോഹ്രി എന്ന പേരില്‍ അറിയപ്പെടുന്ന ദിനം വിളവെടുപ്പ് ഉത്സവമാണ്. കര്‍ഷകര്‍ ഈ ദിനം അവരുടെ സാമ്പത്തികവര്‍ഷാരംഭമായി കണക്കാക്കുന്നു. ഉത്തര്‍പ്രദേശില്‍ മകരസംക്രാന്തി കുംഭമേളയുടെ ആരംഭമായി ആണ് ആഘോഷിക്കുന്നത്്. കേരളത്തില്‍ ശബരിമല തീര്‍ത്ഥാടനം അവസാനിക്കുന്നത് മകരവിളക്കോടെയാണ്.

English summary
Makarasankranthi on januvary 15, after 100 years this time the day was shifted to januvary 15 formerly it was came on Jan 14
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X