മുഗു, രംഗോലി, കോലം പേരു മാറുന്ന വീട്ടുപടിക്കലെ വര്‍ണക്കോലങ്ങള്‍.. കോലങ്ങള്‍ക്കു പിന്നിലെ ശാസ്ത്രീയത
Recommended Video

ദില്ലി: മുഗു, രംഗോലി, കോലം പേരു മാറുന്ന ഈ വര്‍ണക്കോലത്തിനു പിന്നിലെ ശാസ്ത്രീയത എന്താണ്. വര്‍ണരാജി തീര്‍ത്ത് വീട്ടുപടിക്കല്‍ കോലമെഴുതുന്നത് ദക്ഷിണേന്ത്യന്‍ പ്രഭാതങ്ങളിലെ സുന്ദരകാഴ്ചകളിലൊന്നാണ്. വെളുപ്പും പലനിറങ്ങളും ചേര്‍ന്നുവരയുന്ന കോലത്തിന് പരമ്പരാഗതമായ പാരമ്പര്യത്തിനൊപ്പം ശാസ്ത്രീയ അടിത്തറയുമുണ്ട്. ശുഭസൂചകമായും വീടുകളില്‍ ഭാഗ്യം കൊണ്ടുവരുമെന്നും ലക്ഷ്മീ ദേവിയെ വീടുകളിലേക്ക് ആനയിക്കാനായുമാണ് കോലം അഥവാ രംഗോലി വരയ്ക്കുന്നതെന്ന് വിശ്വസിക്കുന്നു. വിവാഹങ്ങളിലും മറ്റ് ഹൈന്ദവാഘോഷങ്ങളിലും രംഗോലിക്ക് സ്ഥാനമുണ്ട്.
വീട്ടിലെ പുരുഷന്മാര്‍ പുറത്തിറങ്ങും മുമ്പ് കോലം വരയ്ക്കണമെന്നാണ് വിശ്വാസം. ആന്ധ്രയിലും തെലങ്കാനയിലും പൊങ്കല്‍ ഉത്സവത്തില്‍ സ്ത്രീകള്‍ കോലം വരയ്ക്കുകയും അതിനു ചുറ്റു നൃത്തം വയ്ക്കുകയും ചെയ്യുന്നു. രംഗോലിക്ക് മധ്യത്തില്‍ ചാണകം കൊണ്ട് പാവയാക്കി അത് പൂക്കളാല്‍ അലങ്കരിച്ച് വെയ്്ക്കുന്നു ഇത് ഗോബ്ബേമാ എന്നാണറിയപ്പെടുന്നത്.

രംഗോലി ദുഷ്ടശക്തികളെ അകറ്റി വീടുകളില്‍ സമൃദ്ധിയും ക്ഷേമവും കൊണ്ടുവരുന്നു. രംഗോലിയിലെ വരകള്‍ ദുഷ്ടശക്തികളെ ഭയപ്പെടുത്തുമെന്നും അതിനാലാണ് മിക്ക രംഗോലികളിലും നക്ഷത്രം വരയ്്ക്കുന്നതും. രംഗോലിയിലെ ഒരു ബിന്ദുവിന് നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കി പോസീറ്റീവ് ചിന്തകളാക്കി മാറ്റാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. ആഫ്രിക്കയിലെ ആമസോണ്‍ കാടുകളിലെ ഗോത്രങ്ങളും രംഗോലിക്ക് സമാനമായ രീതിയില്‍ കോലം വരയ്ക്കാറുണ്ട്. വേട്ടയ്‌ക്കോരുങ്ങുന്ന സ്ഥലത്ത് കോലം വരച്ച് ഇത് കണ്ട് ആകൃഷ്ടരായി വരുന്ന മൃഗങ്ങളെ മാത്രമേ ഇവര്‍ കൊല്ലുകയുള്ളു. തങ്ങളെ തേടിയെത്തുന്ന മൃഗങ്ങളെ മാത്രം കൊന്നു തിന്നുക എന്ന രീതിയാണ് ഇതിന്റെ അടിസ്ഥാനം.
ശാസ്ത്രിയമായി കോലം വരയ്ക്കുന്നതിലൂടെ മനസിലെ ദുഷ്ചിന്തകള്‍ വെടിഞ്ഞ് സത്ചിന്തകള്‍ കൈവരിക്കുമെന്ന് പറയപ്പെടുന്നു. ശുഭാപ്തി വിശ്വാസം വര്‍ധിപ്പിക്കാന്‍ കോലം വരയക്കുന്നതിലൂടെ കഴിയും. രംഗോലിയില്‍ സാധാരണ സങ്കീര്‍ണമായ ഡിസൈനുകളാണ് ഉണ്ടാകുക അതിനാല്‍ വീട്ടിലേക്കെത്തുന്ന അതിഥി രംഗോലിയിലേക്ക് നോക്കിയാല്‍ മനസിലെ നെഗറ്റീവ് ചിന്തകള്‍ രംഗോലിയിലെ സങ്കീര്‍ണതയിലേക്ക് വഴുതിമാറും.
കൂര്‍ത്ത അറ്റങ്ങലില്ലാത്ത് രംഗോലികള്‍ മനുഷ്യന്റെ മനസിനെ ശാന്തമാക്കുകയും പോസിറ്റീവ് എനര്‍ജി നല്കി മനസിനെ ശാന്തമാക്കുകയും ചെയ്യുന്നു. വീടിനകത്തെക്കും പുറത്തേക്കും പോകുമ്പോള്‍ നല്ല മനസ് ഉണ്ടാക്കാന്‍ രംഗോലിക്ക് കഴിയുന്നു. അരിപൊടി കൊണ്ട് വരയുന്ന കോലമായതിനാല്‍ ഇത് ഉറുമ്പ് പോലുള്ള ചെറു പ്രാണികള്‍ക്ക് ആഹാരവും നല്കും. ഇത് വീട്ടു പടിക്കല്‍ നല്കുന്നതിനാല്‍ ഇത്തരം പ്രാണികള്‍ വീട്ടിലേക്ക് കടക്കുന്നതിനും പരിഹാരമാകും. ഇന്ന് വിവിധ വര്‍ണങ്ങളില്‍ രംഗോലി തീര്‍ക്കുന്നുണ്ടെങ്കിലും പഴമക്കാര്‍ വെളുപ്പും ചുവപ്പും മാത്രമാണ് ഉപയോഗിച്ചിരുന്നത്. അരിപ്പൊടി വെളുപ്പിനായും ഇഷ്ടികപ്പൊടി ചുവപ്പിനായും.












Click it and Unblock the Notifications