കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ജയിലിലുള്ളത് മത്സ്യത്തൊഴിലാളികൾ; ഇവർക്കും കുടുംബത്തെ കാണാനുള്ള അവസരം നൽകണമെന്ന് ബിജെപി എംപി

പാകിസ്താനിലെ വിവിധ ജയിലുകളിലായി 578 ഇന്ത്യക്കാർ ശിക്ഷ അനുഭവിക്കുന്നുണ്ട്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: കുൽഭൂഷൻ ജാദവിന്റെ ബന്ധുക്കൾക്ക് പാക് ജയിലിൽ സന്ദർശനം അനുവദിച്ചതിനു പിന്നാലെ രാജ്യത്തിലെ മറ്റു ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാർക്കു തങ്ങളുടെ കുടുംബത്തെ കാണാൻ അവസരമൊരുക്കണമെന്ന് ബിജെപി എംപി വിനോദ് കുമാപ്‍ സോങ്കർ. ലോക്സഭയിലാണ് വിനോദ് കുമാർ ഈ ആവശ്യം ഉന്നയിച്ചത്. കൂടാതെ ജാദവിന്റെ കുടുംബത്തിന് സന്ദർശന സൗകര്യം ഒരുക്കിയ പ്രധാനമന്ത്രിയേയും വിദേശകാര്യ മന്ത്രിയേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

 ആർകെ നഗർ ഇനി ടിടിവിയ്ക്ക്; ദിനകരന്‍ എംഎൽഎയായി സത്യപ്രതിജ്‍ഞ ചെയ്തു ആർകെ നഗർ ഇനി ടിടിവിയ്ക്ക്; ദിനകരന്‍ എംഎൽഎയായി സത്യപ്രതിജ്‍ഞ ചെയ്തു

jail

പാകിസ്താനിലെ വിവിധ ജയിലുകളിലായി 578 ഇന്ത്യക്കാർ ശിക്ഷ അനുഭവിക്കുന്നുണ്ട്. കുൽഭൂഷൻ ജാദവിനോട് കാണിച്ച മനുഷ്യത്വപരമായ സമീപനം മറ്റുള്ള തടവുകരോടും കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവർക്കും ബന്ധുക്കളെ കാണാനുള്ള അവസരമൊരുക്കണം. വഴിതെറ്റി അകപ്പെട്ട മൽസ്യത്തൊഴിലാളികളാണ് അവർ. അല്ലാതെ രഹസ്യ പോലീസ് അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുത്തലാഖ് കുറ്റമെങ്കിൽ യശോദ ബെന്നിനും നീതി കിട്ടണം; ബിജെപിയെ കടന്നാക്രമിച്ച് ഒവൈസിമുത്തലാഖ് കുറ്റമെങ്കിൽ യശോദ ബെന്നിനും നീതി കിട്ടണം; ബിജെപിയെ കടന്നാക്രമിച്ച് ഒവൈസി

ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത് .ഇതിനെ രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യ നല്‍കിയ അപ്പീല്‍ നല്‍കിയിരുന്നു. ഇന്ത്യുടെ നിരന്തരമുള്ള അഭ്യർഥ കണക്കിലെടുത്തു 2017 ഡിസംബർ 25ന് കുൽഷണിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അദ്ദേഹത്തെ സന്ദർശിക്കാൻ പാകിസ്താൻ അവസരമൊരുക്കിയിരുന്നു.

പാകിസ്താൻ വാക്ക് തെറ്റിച്ചു, ജാദവിന്റെ കുടുംബത്തെ അപമാനിച്ചു; വിമർശനവുമായി ഇന്ത്യപാകിസ്താൻ വാക്ക് തെറ്റിച്ചു, ജാദവിന്റെ കുടുംബത്തെ അപമാനിച്ചു; വിമർശനവുമായി ഇന്ത്യ

English summary
A Lok Sabha member today made a plea to the Centre to make arrangements for 578 Indian prisoners languishing in Pakistani jails to meet their family members.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X