കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ പ്രസ്താവനകള്‍ ഒഴിവാക്കൂ, അത് മോദിയെ വിഷമിപ്പിക്കും

  • By Aiswarya
Google Oneindia Malayalam News

ലുധിയാന: സംഘപരിവാര്‍ സംഘടനകളുടെ അടുത്തിടെ നടത്തിയ പ്രസ്ഥാവനകള്‍ എല്ലാം തന്നെ വിവാദമായ പശ്ചാത്തലത്തില്‍ അവ ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് രംഗത്ത്.

ഇത്തരം പ്രസ്താവനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അതിനാല്‍ അവ ഒഴിവാക്കണമെന്നും വിഎച്ച്പി രാജ്യാന്തര അധ്യക്ഷന്‍ രാഘവ് റെഡ്ഡി മുന്നറിയിപ്പു നല്‍കി. ലുധിയാനയിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

narendra-modi

ഒരുപാട് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷമാണ് കേന്ദ്രത്തില്‍ ഹിന്ദു സര്‍ക്കാര്‍ രൂപീകൃതമായത്. അത് ഹിന്ദു സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും തോളോടു തോള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനഫലമാണ്. അതിനനുസരിച്ചുള്ള പ്രസ്താവനകള്‍ വേണം ഹിന്ദു നേതാക്കള്‍ നടത്താനെന്നും രാഘവ് റെഡ്ഡി പറഞ്ഞു .

മോദിക്ക് കുറച്ചു സമയം നല്‍കണം. ഭാരതീയത എന്ന സ്വപ്നത്തിലേക്ക് വരും നാളുകളില്‍ മോദി കൊണ്ടുപോകും. ഇത്തരം പ്രസ്താവനകള്‍ മോദിക്കു പ്രശ്‌നങ്ങളുണ്ടാക്കും. ജനങ്ങളുടെ സംസ്‌കാരത്തെക്കുറിച്ചും വിശ്വാസത്തെ കുറിച്ചും മോദി ബോധവാനാണ്, റെഡ്ഡി കൂട്ടിച്ചേര്‍ത്തു

English summary
After a barrage of controversial statements by sangh outfits, Vishwa Hindu Parishad (VHP) Sunday cautioned Hindu leaders against making comments which could create “trouble” for Prime Minister Narnedra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X