Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൊറോണയ്ക്കിടയിലും അഴിമതി'; മോദി സർക്കാരിനെ വരിഞ്ഞ് മുറുക്കി കോൺഗ്രസ്! കോടതിയെ സമീപിച്ചേക്കും

ദില്ലി; രാജ്യത്ത് കൊവിഡ് പരിശോധന കിറ്റ് വാങ്ങിയതിലെ ക്രമക്കേട് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത 245 രൂപയുടെ കിറ്റുകൾ 600 രൂപ നിരക്കിലാണ് ഇന്ത്യയ്ക്ക് വിൽപന നടത്തിയത്.

ഈ കിറ്റുകൾ തെറ്റായ ഫലങ്ങളാണ്​ കാണിക്കുന്നതെന്ന്​ നിരവധി സംസ്​ഥാനങ്ങൾ പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഇവ ഉപയോഗിച്ചുള്ള പരിശോധനകൾ നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം സംഭവത്തിൽ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.

ഇറക്കുമതി ചെയ്തത്

ഇറക്കുമതി ചെയ്തത്

മെട്രിക്സ് എന്ന കമ്പനിയാണ് ചൈനയിൽ നിന്ന് റാപിഡ് ടെസ്റ്റ് കിറ്റുകൾ ഉൾപ്പെടെ ഇറക്കുമതി ചെയ്തത്. ആന്റിബോഡി ടെസ്റ്റ് കിറ്റുകൾ ഉൾപ്പെടെ 6.5 ലക്ഷം കിറ്റുകളായിരുന്നു ഇറക്കുമതി ചെയ്തത്. റിയൽ മെറ്റബോളിക്സ് എന്ന കമ്പനിയാണ് ഇവ സർക്കാരിന് വിറ്റത്. മെട്രിക്സ് എന്ന കമ്പനി 245 രൂപയ്ക്ക് വാങ്ങിയ കിറ്റുകൾ വിതരണ കമ്പനിയായ റിയൽ മെറ്റബോളിക്സിസ് 600 രൂപയ്ക്കാണ് വിൽപന നടത്തിയത്.

ആഞ്ഞടിച്ച് കോൺഗ്രസ്

ആഞ്ഞടിച്ച് കോൺഗ്രസ്

സംഭവം വിവാദമായോതെട മെട്രിക്സ് കമ്പനി വിതരണകമ്പനിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി ഇടപെട്ട് 400 രൂപയ്ക്ക് കിറ്റുകൾ നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിക്കുകയാണ് കോൺഗ്രസ്.

കോടതിയെ സമീപിക്കും

കോടതിയെ സമീപിക്കും

കിറ്റുകൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കേന്ദ്രം പരസ്യമാക്കണം. ഇക്കാര്യത്തിൽ സർക്കാർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ കോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ കോൺഗ്രസ് സ്വീകരിക്കുമെന്ന് പാർട്ടി വക്താവ് മനീഷ് തിവാരി പറഞ്ഞു.

ലാഭം കൊയ്തത്

ലാഭം കൊയ്തത്

ടെസ്റ്റ് കിറ്റുകൾ ഇറക്കുമതി ചെയ്ത 30 കോടിയുടെ ഇടപാടിൽ മധ്യസ്ഥത വഹിച്ച രണ്ട് കമ്പനികളും നേടിയത് 18.75 കോടി രൂപയാണ്. ടെസ്റ്റ് കിറ്റുകൾ ഐസി‌എം‌ആർ വാങ്ങിയ അതേ ഇറക്കുമതി കമ്പനി അതേ കിറ്റുകൾ തമിഴ്‌നാടിന് 400 രൂപയ്ക്ക് നൽകി, മനീഷ് തിവാരി പറഞ്ഞു.

സുതാര്യമായിരിക്കണം

സുതാര്യമായിരിക്കണം

ടെസ്റ്റിംഗ് കിറ്റുകൾ, വെന്റിലേറ്ററുകൾ, പിപിഇകൾ എന്നിവയുൾപ്പെടെയുള്ള എല്ലാത്തിന്റേയും ഇടപാടുകൾ സുതാര്യമായിരിക്കണം. അവ പരസ്യപ്പെടുത്താൻ സർക്കാർ തയ്യാറാകണം. അവ എത്ര വിലയ്ക്കാണ് വാങ്ങിയത്, വിതരണം ചെയ്തത് തുടങ്ങിയ വിവരങ്ങളും കേന്ദ്രം വ്യക്തമാക്കണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു.

വേദനിപ്പിക്കുന്നതാണ്

വേദനിപ്പിക്കുന്നതാണ്

COVID-19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിനിടയിലെ ഇത്തരം കൊള്ളകൾ വേദനിപ്പിക്കുന്നതാണ്.. നമ്മുക്കുള്ള വിഭവങ്ങൾ ദുർലഭമാണ്. ഇടപാടുകളിൽ 60-65 ശതമാനം വരെ ലാഭം കൊയ്യാൻ കമ്പനികളെ അനുവദിക്കാൻ സാധിക്കില്ലെന്നും മനീഷ് തിവാരി വ്യക്തമാക്കി.

 കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. രാജ്യം കൊവിഡിനെതിരെ പോരാടുമ്പോൾ ചിലർ അധാർമികായി ലാഭം കൊയ്യാൻ ശ്രമിക്കുകയാണ്. ദുഷിച്ച ഈ മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണ്. ഇവർക്ക് രാജ്യം മാപ്പ് നൽകില്ല, രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞു.

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. രാജ്യം കൊവിഡിനെതിരെ പോരാടുമ്പോൾ ചിലർ അധാർമികായി ലാഭം കൊയ്യാൻ ശ്രമിക്കുകയാണ്. ദുഷിച്ച ഈ മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണ്. ഇവർക്ക് രാജ്യം മാപ്പ് നൽകില്ല, രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞു.

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. രാജ്യം കൊവിഡിനെതിരെ പോരാടുമ്പോൾ ചിലർ അധാർമികായി ലാഭം കൊയ്യാൻ ശ്രമിക്കുകയാണ്. ദുഷിച്ച ഈ മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണ്. ഇവർക്ക് രാജ്യം മാപ്പ് നൽകില്ല, രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞു.

പ്രധാനമന്ത്രി ശ്രമിക്കണം

പ്രധാനമന്ത്രി ശ്രമിക്കണം

ദശലക്ഷക്കണക്കിന് സഹോദരി സഹോദരൻമാർ കഷ്ടതകൾ അനുഭവിക്കുമ്പോൾ അതില്‍ നിന്ന് ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ല. ഈ അഴിമതി ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നു. അഴിമതിക്കാരെ നീതിക്കുമുന്നിലെത്തിക്കാൻ പ്രധാനമന്ത്രി ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു, രാഹുൽ ഗാന്ധി പറഞ്ഞു.

കൊറോണക്കിടയിലും അഴിമതി

കൊറോണക്കിടയിലും അഴിമതി

കൊറോണയ്ക്കിടയിലും അഴിമതിയെന്നായിരുന്നു കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചത്. 1 ടെസ്റ്റിംഗ് കിറ്റിന്റെ ഇറക്കുമതി വില = 225 രൂപ! ടെസ്റ്റിംഗ് കിറ്റിന്റെ വാങ്ങൽ വില = 600 രൂപ! ലാഭ മാർജിൻ = 166.66%! ലജ്ജാകരവും മനുഷ്യത്വരഹിതവുമാണ്! പ്രധാനമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കുമോ?, സുർജേവാല ട്വീറ്റ് ചെയ്തു.

ടെസ്റ്റിങ്ങ് സ്ട്രാറ്റജി

ടെസ്റ്റിങ്ങ് സ്ട്രാറ്റജി

പരിശോധന കുറച്ച് പ്രശ്നത്തിന്റെ വ്യാപ്തി കുറയ്ക്കാനുള്ള ശ്രമമാണോ നടക്കുന്നത്? അല്ലെങ്കിൽ പരിശോധനാ ശേഷി വർദ്ധിപ്പിച്ചാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഉണ്ടെന്ന് സർക്കാരിന് ഉറപ്പില്ലേയെന്നും തിവാരി ചോദിച്ചിരുന്നു.കഴിഞ്ഞ ദിവസം പരിശോധനകൾ സംബന്ധിച്ചും കോൺഗ്രസ് കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.ആരോഗ്യ സംഘടനകൾ ഒരു ദിവസം ഒരു ലക്ഷം ടെസ്റ്റുകൾ ശുപാർശ ചെയ്യുമ്പോൾ ഇന്ത്യ നടത്തുന്നത് 39,000 മാത്രമാണെന്ന് മനീഷ് തിവാരി ചൂണ്ടിക്കാട്ടിയിരുന്നു.

Recommended Video

cmsvideo
    കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി | Oneindia Malayalam
    എങ്ങനെ സാധിച്ചു

    എങ്ങനെ സാധിച്ചു

    ഇന്ത്യയുടെ കൈവശം മൂന്ന് ലക്ഷം ആർഎൻഐ കിറ്റുകൾ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരന്നു. ഇത് പ്രകാരം ഒരാഴ്ചക്കുള്ളിൽ രാജ്യത്തിന്റെ പരിശോധനാ ശേഷി അവസാനിക്കും എന്നാണ് റിപ്പോർട്ട്. എന്നാൽ എങ്ങനെയാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്നും തിവാരി ചോദിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+