ഡിജിറ്റല്‍ പേയ്‌മെന്റിലും ഭാഗ്യം പരീക്ഷിക്കാം; കാര്‍ഡിനും ഉണ്ട് മേന്മകള്‍, കേന്ദ്രനയം ഇങ്ങനെ
ലക്കി ഡ്രോയുടെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ പുറത്തുവരും
ദില്ലി: ഇലക്ട്രോണിക് പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കവുമായി നീതി ആയോഗ്. ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് ആഴ്ച തോറും മാസം തോറുമുള്ള ലക്കി ഡ്രോ പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന് മുമ്പാകെ നീതി ആയോഗ് വെച്ച ആവശ്യം.
സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും ഇലക്ട്രോണിക് പേയ്‌മെന്റ് ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യതയാണ്. ഇതിന് വേണ്ടിയാണ് നീതി ആയോഗിന്റെ നീക്കം. എന്നാല്‍ ലക്കി ഡ്രോയുടെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ പുറത്തുവരും.

നീതി ആയോഗ് ആവശ്യപ്പെട്ടു
ഇലക്ട്രോണിക് പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനായി ലക്കി ഡ്രോ ഏര്‍പ്പെടുത്താന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് നീതി ആയോഗ് ആവശ്യപ്പെട്ടിട്ടുണ്ട്. നീതി ആയോഗ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലക്കി ഡ്രോ ആര്‍ക്കെല്ലാം
ഇലക്ട്രോണിക് പേയ്‌മെന്റ് നടത്തുന്ന എല്ലാ ഉപയോക്താക്കള്‍ക്കും വ്യാപാരികലും ലക്കി ഡ്രോയില്‍ പങ്കെടുക്കാനുള്ള യോഗ്യത ഉണ്ടായിരിക്കും.

വീക്ക്‌ലി ലക്കി ഡ്രോ
ലക്കി ഡ്രോ പദ്ധതിയ്ക്ക് കീഴില്‍ ആഴ്ചതോറുമുള്ളതും മാസം തോറുമുള്ള രണ്ട് ലക്കി ഡ്രോകളാണുള്ളത്. ട്രാന്‍സാക്ഷന്‍ ഐഡി കേന്ദ്രീകരിച്ചായിരിക്കും ലക്കി ഡ്രോയുടെ വിജയിയെ കണ്ടെത്തുക.

പാവപ്പെട്ടവര്‍ക്ക്
രാജ്യത്തെ പാവപ്പെട്ടവവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മധ്യവര്‍ഗ്ഗത്തിനും ചെറുകിട ബിസിനസുകാര്‍ക്കും വേണ്ടിയാണ് പദ്ധതി ആവിഷ്‌കരിക്കുന്നതുതന്നെ.

ആര്‍ക്കെല്ലാം യോഗ്യത
യുഎസ്എസ്ഡി, എആപിഎസ്, റൂപേ കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ലക്കി ഡ്രോ പദ്ധതിയില്‍ ഉള്‍പ്പെടും. നവംബര്‍ എട്ട് മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച എല്ലാവരും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍
റീട്ടെയില്‍ പേയ്‌മെന്റ് സംവിധാനത്തിന്റെ മുഴുവന്‍ നിയന്ത്രണവുമുള്ള നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷനായിരിക്കും ലക്കി ഡ്രോ പദ്ധതിയുടെ നടത്തിപ്പ് ചുമതല.

സമ്മാനത്തുക എങ്ങനെ
കേന്ദ്രസര്‍ക്കാര്‍, റിസര്‍വ്വ് ബാങ്ക്, നബാര്‍ഡ് എന്നിവ ചേര്‍ന്നാണ് സമ്മാനത്തുകയായി നല്‍കുന്നതിനുള്ള 500 കോടി രൂപ സംഭാവന ചെയ്യുക.

ഇളവ് ഇലക്ട്രോണിക് പേയ്‌മെന്റിന്
2000 രൂപയ്ക്ക് താഴെയുള്ള കാര്‍ഡ് സേവനങ്ങള്‍ക്ക് അധിക ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത്.












Click it and Unblock the Notifications