'മേക്ക് ഇന്‍ ഇന്ത്യ' ലോഗോ മോദി സര്‍ക്കാര്‍ മോഷ്ടിച്ചതല്ല!
ദില്ലി: ലോകത്തെ നിക്ഷേപകരെ മൊത്തം ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ തുടങ്ങിവെച്ച സ്വപ്ന സംരംഭമാണ് മേക്ക് ഇന്‍ ഇന്ത്യ. കേന്ദ്ര സര്‍ക്കാരിന്റെ അഭിമാനമായ ഈ പരിപാടിയുടെ ലോഗോ കോപ്പിയടിച്ചത് എന്ന ആരോപണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്നു. ലോഗോയിലെ സിംഹത്തിന്റെ രൂപം സ്വിസ് ബാങ്ക് പരസ്യത്തിന്റെ കോപ്പിയടിയാണ് എന്നായിരുന്നു ആരോപണം.
എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയം വ്യക്തമാക്കുകയാണ്. മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ കോപ്പിയടിയല്ല എന്നാണ് കേന്ദ്രം പറയുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലോഗോയിലെ സിംഹം ഊര്‍ജസ്വലനും ശക്തനുമാണ്. എന്നാല്‍ കാന്റോണല് ബാങ്ക് ഓഫ് സൂറിച്ചിലെ സിംഹമാകട്ടെ ആകെ ക്ഷീണിതനായാണ് കാണപ്പെടുന്നത്. ഈ ചിത്രം കണ്ടാണ് ആളുകള്‍ മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ കോപ്പിയടിയാണ് എന്ന് സംശയിച്ചത്.

വ്യവസായിക ചക്രങ്ങളുമായുള്ള സിംഹവുമായി വന്ന മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വിസ് ബാങ്കിന്റെ പരസ്യം കോപ്പിയടിച്ചതാണ് മേക്ക് ഇന്‍ ഇന്ത്യയിലെ സിംഹമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സോഷ്യല്‍ മീഡിയയും ഇക്കാര്യം ചൂടോടെ ചര്‍ച്ച ചെയ്തു. വ്യവസായിക വകുപ്പ് സെക്രട്ടറി അമിതാഭ് കാന്താണ് മേക്ക് ഇന്‍ ഇന്ത്യ ലോഗോയുടെ കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നത്.
ലോഗോയിലെ ചക്രങ്ങള്‍ അശോക ചക്രമാണെന്നും ഇന്ത്യയുടെ പുരോഗതിയാണ് അത് കാണിക്കുന്നതെന്നും അദ്ദേഹം മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി തയ്യാറാക്കിയ 30 സമാന ലോഗോകളും പുറത്ത് വിട്ടിട്ടുണ്ട്. 2014 സെപ്തംബര്‍ 25 നാണ് മോദി സര്‍ക്കാര്‍ മേക്ക് ഇന്‍ ഇന്ത്യ ക്യാംപെയ്ന് തുടക്കമിട്ടത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications