കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മേക്ക് ഇന്‍ ഇന്ത്യ' ലോഗോ മോദി സര്‍ക്കാര്‍ മോഷ്ടിച്ചതല്ല!

Google Oneindia Malayalam News

ദില്ലി: ലോകത്തെ നിക്ഷേപകരെ മൊത്തം ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ തുടങ്ങിവെച്ച സ്വപ്‌ന സംരംഭമാണ് മേക്ക് ഇന്‍ ഇന്ത്യ. കേന്ദ്ര സര്‍ക്കാരിന്റെ അഭിമാനമായ ഈ പരിപാടിയുടെ ലോഗോ കോപ്പിയടിച്ചത് എന്ന ആരോപണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്നു. ലോഗോയിലെ സിംഹത്തിന്റെ രൂപം സ്വിസ് ബാങ്ക് പരസ്യത്തിന്റെ കോപ്പിയടിയാണ് എന്നായിരുന്നു ആരോപണം.

എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയം വ്യക്തമാക്കുകയാണ്. മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ കോപ്പിയടിയല്ല എന്നാണ് കേന്ദ്രം പറയുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലോഗോയിലെ സിംഹം ഊര്‍ജസ്വലനും ശക്തനുമാണ്. എന്നാല്‍ കാന്റോണല്‍ ബാങ്ക് ഓഫ് സൂറിച്ചിലെ സിംഹമാകട്ടെ ആകെ ക്ഷീണിതനായാണ് കാണപ്പെടുന്നത്. ഈ ചിത്രം കണ്ടാണ് ആളുകള്‍ മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ കോപ്പിയടിയാണ് എന്ന് സംശയിച്ചത്.

make-in-india-modi.

വ്യവസായിക ചക്രങ്ങളുമായുള്ള സിംഹവുമായി വന്ന മേക്ക് ഇന്‍ ഇന്ത്യയുടെ ലോഗോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വിസ് ബാങ്കിന്റെ പരസ്യം കോപ്പിയടിച്ചതാണ് മേക്ക് ഇന്‍ ഇന്ത്യയിലെ സിംഹമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സോഷ്യല്‍ മീഡിയയും ഇക്കാര്യം ചൂടോടെ ചര്‍ച്ച ചെയ്തു. വ്യവസായിക വകുപ്പ് സെക്രട്ടറി അമിതാഭ് കാന്താണ് മേക്ക് ഇന്‍ ഇന്ത്യ ലോഗോയുടെ കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നത്.

ലോഗോയിലെ ചക്രങ്ങള്‍ അശോക ചക്രമാണെന്നും ഇന്ത്യയുടെ പുരോഗതിയാണ് അത് കാണിക്കുന്നതെന്നും അദ്ദേഹം മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി തയ്യാറാക്കിയ 30 സമാന ലോഗോകളും പുറത്ത് വിട്ടിട്ടുണ്ട്. 2014 സെപ്തംബര്‍ 25 നാണ് മോദി സര്‍ക്കാര്‍ മേക്ക് ഇന്‍ ഇന്ത്യ ക്യാംപെയ്‌ന് തുടക്കമിട്ടത്.

English summary
The government today sought to dismiss reports that the 'Make in India' logo was inspired by a Swiss bank advertisement, saying the symbol has a "vibrant and dynamic" lion as against a "dull and boring" picture in Switzerland's ad campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X