മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ അവ്യക്തതയെന്ന് പ്രതിരോധമന്ത്രി
ബെംഗളൂരു: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. കേന്ദ്രം ഇതിനോടനുബന്ധിച്ച് പുതിയൊരു നയം ആവിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണെന്നും എയ്‌റോ ഇന്ത്യ പ്രദര്‍ശന ഉദ്ഘാടന ചടങ്ങിനിടെപ്രതിരോധ മന്ത്രി പറഞ്ഞു.
പ്രതിരോധ രംഗത്തെ ഇറക്കുമതി നടപടികളുമായി ബന്ധപ്പെട്ട് ഒരുപാട് ആശയക്കുഴപ്പങ്ങളുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ തന്നെ പുതിയ നയത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇന്ത്യന്‍ ഓര്‍ഡ്‌നന്‍സ് ഫാക്ടറി, പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍, ഇറക്കുമതി പങ്കാളികള്‍ തുടങ്ങി എല്ലാമേഖലകളെയും ഉള്‍പ്പെടുത്തി ബജറ്റിനുശേഷമായിരിക്കും പുതിയ നയത്തിന് രൂപം നല്‍കുക.
ലോകത്തെ വിവിധ ആയുധ നിര്‍മാതാക്കളുമായുള്ള ഇടപാടുകളില്‍ മധ്യവര്‍ത്തിയെ നിയമാനുസൃതമാക്കുന്നതിനുള്ള നയം ഉടന്‍ തയാറാകുമെന്നും മനോഹര്‍പരീക്കര്‍ പറഞ്ഞു












Click it and Unblock the Notifications