പാലില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം
ദില്ലി: സാധാരണ ഗതിയില്‍ ഒരു കൊലക്കുറ്റമൊക്കെ ചെയ്താലാണ് ജീവപര്യന്തം ശിക്ഷയൊക്കെ വിധിക്കാറുള്ളത്. അല്ലെങ്കില്‍ അത്രയും ക്രൂരമായ എന്തെങ്കിലും കുറ്റ കൃത്യം ആകണം. ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണം എന്നും ജീവപര്യന്തം ശിക്ഷ വിധിക്കണം എന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഇങ്ങനെയൊക്കെ ആണെങ്കിലും ജീവപര്യന്തം ശിക്ഷ കിട്ടാന്‍ ഇത്തിരി ബുദ്ധിമുട്ടായിരുന്നു ഇത്രയും നാളും. ഇനി ആ ടെന്‍ഷന്‍ വേണ്ട. പാലില്‍ ഇത്തിരി മായം ചേര്‍ത്താല്‍ മാത്രം മതി, ജീവപര്യന്തം അഴിയെണ്ണാം.

സുപ്രീം കോടതിയാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിലെ നിയമം ഭേദഗതി ചെയ്ത് പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് സംബന്ധിച്ച നിയമത്തില്‍ ആറ് മാസത്തെ തടവ് ശിക്ഷയാണ് ഇപ്പോഴുള്ളത്. പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ഈ ചെറിയ ശിക്ഷയൊന്നും പോരെന്നാണ് ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന് അധ്യക്ഷനായ ബഞ്ചിന്റെ നിലപാട്.
നിലവില്‍ ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം ശിക്ഷ ഉറപ്പാണ്. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി നടപ്പിലാക്കാവുന്നതാണെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications