കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സാധാരണ ഗതിയില്‍ ഒരു കൊലക്കുറ്റമൊക്കെ ചെയ്താലാണ് ജീവപര്യന്തം ശിക്ഷയൊക്കെ വിധിക്കാറുള്ളത്. അല്ലെങ്കില്‍ അത്രയും ക്രൂരമായ എന്തെങ്കിലും കുറ്റ കൃത്യം ആകണം. ബലാത്സംഗ കേസുകളില്‍ പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണം എന്നും ജീവപര്യന്തം ശിക്ഷ വിധിക്കണം എന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഇങ്ങനെയൊക്കെ ആണെങ്കിലും ജീവപര്യന്തം ശിക്ഷ കിട്ടാന്‍ ഇത്തിരി ബുദ്ധിമുട്ടായിരുന്നു ഇത്രയും നാളും. ഇനി ആ ടെന്‍ഷന്‍ വേണ്ട. പാലില്‍ ഇത്തിരി മായം ചേര്‍ത്താല്‍ മാത്രം മതി, ജീവപര്യന്തം അഴിയെണ്ണാം.

Supreme Court

സുപ്രീം കോടതിയാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിലെ നിയമം ഭേദഗതി ചെയ്ത് പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് സംബന്ധിച്ച നിയമത്തില്‍ ആറ് മാസത്തെ തടവ് ശിക്ഷയാണ് ഇപ്പോഴുള്ളത്. പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ഈ ചെറിയ ശിക്ഷയൊന്നും പോരെന്നാണ് ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ചിന്റെ നിലപാട്.

നിലവില്‍ ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ത്താല്‍ ജീവപര്യന്തം ശിക്ഷ ഉറപ്പാണ്. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി നടപ്പിലാക്കാവുന്നതാണെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

English summary
The Supreme Court Thursday urged the state governments to make necessary amendments to their laws to make production and marketing of adulterated milk, which is injurious to human consumption, an offence punishable with life imprisonment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X