ദേശീയ പതാകയെ അവഹേളിക്കുന്നത് നിരീക്ഷിക്കാന്‍ ഉത്തരവ്
ദില്ലി: ദേശീയ പതാകയെ അവഹേളിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കര്‍ശന നിയമം വരുന്നു. ദേശീയ പതാകയെ അവഹേളിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
വകുപ്പിന്റെ ഓരോ കോപ്പിയും നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. 1971ലെ, ദേശീയ പതാക അവഹേളിക്കല്‍ നിയമം, 2002ലെ ഇന്ത്യന്‍ പതാക കോഡ്, തുടങ്ങിയ നിയമമനുസരിച്ച് ശക്തമായ നടപടിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ദേശീയഗാനം എപ്പോഴൊക്കെ ചൊല്ലണമെന്നും ആദരവോടെ എങ്ങിനെയാണ് ചൊല്ലേണ്ടതെന്നും മാര്‍ഗ നിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപെട്ടു. ദേശീയ പതാക പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്നത് തടയാനും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
പ്ലാസ്റ്റിക് കൃത്യമായി നശിപ്പിക്കാന്‍ കഴിയാത്തതിനാല്‍ അവ രാജ്യ സ്‌നേഹത്തിനു വിരുദ്ധമായ രീതിയില്‍ നശിപ്പിക്കപ്പെടുമെന്നും അതിനാല്‍ ഇത് ഒഴിവാക്കണമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ദേശീയ പതാകയെ രാജ്യത്ത് ആരെങ്കിലും അവഹേളിക്കുന്നുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്.












Click it and Unblock the Notifications