യാക്കൂബ് മേമന്റെ ഭാര്യയെ രാജ്യസഭ എംപിയാക്കണം... എങ്ങനെയുണ്ട് ആവശ്യം!!!
ലഖ്‌നൗ: യാക്കൂബ് മേമന്‍ ആരാണ്? എന്താണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, അല്ലെങ്കില്‍ സമൂഹത്തില്‍ അദ്ദേഹത്തിനുള്ള പ്രസക്തി?
മുംബൈ സ്‌ഫോടനപരമ്പര കേസിലെ പ്രതിയായ യീക്കൂബ് മേമനെ ആണ് പരമോന്നത കോടതിയും രാഷ്ട്രപതിയും കൈയ്യൊഴിഞ്ഞതോടെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. അങ്ങനെയുള്ള മേമന്റെ കുടുംബത്തിന് വേണ്ടി രാഷ്ട്രം എന്താണ് ചെയ്യേണ്ടത്?
സമാജ് വാദി പാര്‍ട്ടി നേതാവായ മുഹമ്മദ് ഫാറൂഖ് ഘോഷി ഉന്നയിക്കുന്ന ആവശ്യം കേട്ടാല്‍ ശരിയ്ക്കും ഞെട്ടിപ്പോകും. യാക്കൂബിന്റെ ഭാര്യ റഹീന്‍ മേമനെ രാജ്യസഭ എംപിയാക്കണം എന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്.

സമാജ് വാദി പാര്‍ട്ടിയുടെ മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് ആണ് ഫാറൂഖ്. പാര്‍ട്ടി അധ്യക്ഷനായ മുലായം സിങ് യാദവിനാണ് ഇദ്ദേഹം ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ച് കത്തയച്ചത്.
സംഭവം വലിയ വിവാദത്തിലേയ്ക്ക് നീങ്ങിയപ്പോള്‍ ഫാറൂഖ് തന്റെ നിലപാട് അല്‍പമൊന്ന് മയപ്പെടുത്താന്‍ ശ്രമിയ്ക്കുന്നുണ്ട്. ശരിയായ സമയത്തല്ല താന്‍ കത്തയച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ റഹീന്‍ മേമനെ എംപിയാക്കണം എന്ന അഭിപ്രായത്തില്‍ ഒരു മാറ്റവും ഇല്ല. പക്ഷേ പാര്‍ട്ടി ഫാറൂഖിയുടെ അപേക്ഷ തള്ളിക്കളഞ്ഞു.












Click it and Unblock the Notifications